ആരാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് ദിലീപ് പറഞ്ഞു,സുപ്രീം കോടതിയിലും ആ പേരുകൾ നൽകിയിട്ടുണ്ട്'; രാഹുൽ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചന തന്നെയാണ് നടന്നതെന്ന് രാഹുൽ ഈശ്വർ. അതാരൊക്കെയാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. അവരുടെ പേരുകൾ സത്യവാങ്മൂലമായി സുപ്രീം കോടതിയിലും ദിലീപ് എഴുതി നൽകിയിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
' ദിലീപിനെതിരെ കടുകുമണിയോളം പോലും തെളിവില്ല, വെറും ചീപ്പ് പ്രൊപ്പഗാൻഡയാണ് നടന്നത്. ദിലീപിനെതിരെ വ്യാജ ഫോട്ടോഷോപ്പ് പോലീസ് നിർമ്മിച്ചു, പറയുന്നത് രാഹുൽ അല്ലല്ലോ കേരള പോലീസിന്റെ ഡിജിപി ആയിരുന്ന ഒരു വനിതയല്ലേ.85 ദിവസം ദിലീപ് ജയിലിൽ കിടന്നു. കള്ളത്തരത്തിന്റെ മേൽ കള്ളത്തരമാണ് ദിലീപിന്റെ കേസിൽ നമ്മൾ കണ്ടത്.

ദിലീപിന് വേണ്ടി 26 പേർ മൊഴിമാറ്റി മൊഴിമാറ്റി, ആരൊക്കെയാണ് മൊഴി മാറ്റിയത്, എന്നറിയോ കാവ്യ മാധവ, ദിലീപിന്റെ സഹോദരൻ, സിദ്ധിഖ, നാദിർഷ ഇവരൊക്കെ ദിലീപിനെതിരെ ആദ്യം മൊഴി കൊടുത്തിരുന്നുവെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. ഒരു ഒറ്റ കാര്യം ആലോചിച്ചു നോക്കിയേ കാവ്യ മാധവൻ ദിലീപിനെതിരെ മൊഴി പറയുമോ? കോടതിയിൽ ട്രയൽ സ്റ്റേജിൽ കള്ളം പറയാൻ ബുദ്ധിമുട്ടാണ് കാര്യം മറുഭാഗം മറുചോദ്യങ്ങൾ ചോദിച്ച് നമ്മുടെ കള്ളം പൊളിക്കും. പക്ഷേ ജാമ്യം നിഷേധിക്കാനുള്ള സ്റ്റേജിൽ എന്ത് കള്ളവും പറയാം, ഇതാണ് യഥാർത്ഥത്തിൽ നടക്കുന്നത്. കാര്യം ജാമ്യ സ്റ്റേജിൽ കോടതി കേസിന്റെ മെറിറ്റിലേക്ക് പോകില്ല.
ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ ആരെന്ന് കോടതിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം അദ്ദേഹം കൃത്യമായി അവരുടെ പേര് പറഞ്ഞിട്ടുണ്ട്. ദിലീപിനെ കുടുക്കിയതും ദിലീപിനെ ദ്രോഹിച്ചതും ആരൊക്കെയാണെന്നും ആ രണ്ടു പേരുടെ പേരുകളും സുപ്രീം കോടതിയിൽ അഫിഡവിറ്റിൽ ദിലീപ് എഴുതി കൊടുത്തിട്ടുണ്ട്. ദിലീപ് കാരണം തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടായി എന്ന് കരുതുന്നത് ആരായിരിക്കും, അവർ അടക്കമുള്ള ആൾക്കാർ അതിശക്തമായ രീതിയിൽ ദിലീപാണ് ഇതിന്റെ പിന്നിൽ എന്ന് പറഞ്ഞു പ്രചരിപ്പിച്ച് ദിലീപിനെ കുടുക്കാൻ ശ്രമിച്ചു. നിങ്ങൾ കാരണം എന്റെ ജീവിതം നശിച്ചു, എനിക്ക് എന്ത് ചെയ്യണം നിങ്ങളോട് പ്രതികാരം ചോദിക്കണം, ഞാൻ എന്ത് ചെയ്യണം ദിലീപ് ഇങ്ങനെ ചെയ്തു എന്ന് പറയും, എന്തെങ്കിലും തെളിവ് എനിക്ക് വേണോ ,ഒന്നും വേണ്ട, വെറുതെ പറഞ്ഞാൽ മതി.
അതിജീവിത കാരണമാണോ ദിലീപിന്റെ വിവാഹ ബന്ധം പിരിഞ്ഞത് എന്ന് എനിക്കറിയില്ല. ഭാര്യയും ഭർത്താവും തമ്മിൽ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും. അതൊന്നും ഒരു തെറ്റല്ല സ്വാഭാവികമാണ്. ജീവിതത്തിൽ ചിലപ്പോൾ യു ഫോൾ ഔട്ട് ഓഫ് ലവ് . അപ്പോൾ ആ റിലേഷൻഷിപ്പിൽ നമ്മൾ ചെയ്യേണ്ടത് എന്താണ്, കഴിയുന്നത്ര നല്ല സുഹൃത്തുക്കളായി ,വിദ്വേഷം ഇല്ലാതെ റിവഞ്ച് ഇല്ലാതെ ആ റിലേഷൻഷിപ്പ് അവസാനിപ്പിക്കുക. അതായത് ഈ കല്യാണത്തിനു വേണ്ടി ഒഴിയാൻ വേണ്ടി കൊടുത്ത പരാതിയിൽ പോലും മറ്റു ചില കാര്യങ്ങളാണ് പറഞ്ഞത് എന്നാണ് പറയുന്നത് ഓരോരുത്തരുടെയും പേഴ്സണൽ ലൈഫ് ആണ്. ഈ കോടതി എഴുതി കൊടുക്കുന്ന കാര്യങ്ങളൊക്കെ എന്നും നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം ഈ കേസ് എന്നല്ല ഏത് കേസും അഡ്വക്കേറ്റ്സ് പറയുന്ന കാര്യങ്ങളാണ് നല്ലൊരു ശതമാനം എഴുതി കൊടുക്കുന്നത് .അത് വേറൊന്നും കൊണ്ടല്ല അഡ്വക്കേറ്റ്സ് പറയുന്ന കാര്യം ലീഗലി വാലിഡ് ആയിരിക്കും.












Click it and Unblock the Notifications