പറഞ്ഞ് കേട്ടതെല്ലാം തെറ്റ്..! ജനപ്രിയൻ ജയിലിന് അകത്ത് ഇങ്ങനെയാണ്..! ദിലീപേട്ടൻ ശരിക്കും പാവാടാ... !

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന തന്റെ സിനിമ അറംപറ്റിയ പോലെയായിരുന്നു ജയിലിലേക്കുള്ള ദിലീപിന്റെ പോക്ക്. നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റത്തിന് സ്വന്തം നാടായ ആലുവയിലെ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് നടന്‍. മാളികയില്‍ നിന്നും ജയിലറയിലെ കോണ്‍ക്രീറ്റ് തറയിലെത്തിയ ദിലീപിന്റെ ജയിലിനകത്തെ ജീവിതം ഇങ്ങനെയാണ്.

നാദിർഷായ്ക്ക് ഇനി രക്ഷയില്ല..!! സുനി ഫോണില്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍! ദിലീപിനൊപ്പം അഴിയെണ്ണാം !

ആ വില്ലന്‍ ദിലീപല്ല..!! നടിയോട് വൈരാഗ്യമുള്ളത് രണ്ട് സ്ത്രീകള്‍ക്ക്..!! ദിലീപ് ബലിയാടോ ??

താരപ്പകിട്ടില്ലാതെ

താരപ്പകിട്ടില്ലാതെ

മലയാള സിനിമാ രംഗത്തെ അതിശക്തനായ സാന്നിദ്ധ്യമാണ് ദിലീപ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പിടിമുറുക്കിയത് മൂലം ഒരുപക്ഷേ താരരാജാക്കന്മാരേക്കാളും ശക്തന്‍. പക്ഷേ ജയിലിനകത്ത് ആ താരപ്പകിട്ടൊന്നും നടനില്ല.

സാധാരണ തടവുകാരൻ

സാധാരണ തടവുകാരൻ

പരവൂര്‍, വാരാപ്പുഴ പീഡനക്കേസുകളിലെ പ്രതികളെ പാര്‍പ്പിച്ചത് വഴി വാര്‍ത്തകളിലിടം നേടിയ അതേ ആലുവ സബ്ജയിലാണ് ദിലീപിന്റേയും ഇപ്പോഴത്തെ താമസകേന്ദ്രം. ഒരു സാധാരണ തടവുകാരനെ പോലെയാണ് ജയില്‍ ജീവിതം.

ജയിലിൽ ഇങ്ങനെ

ജയിലിൽ ഇങ്ങനെ

ദിലീപ് സിനിമയില്‍ അധികവും തമാശക്കാരനാണ് എങ്കിലും ജീവിതത്തില്‍ വാശിക്കാരനും പ്രതികാര ബുദ്ധിയുള്ളവനും ആണെന്നാണ് പറഞ്ഞ് കേട്ടിരിക്കുന്നത്. എന്നാല്‍ ജയിലില്‍ താരം അങ്ങനെയേ അല്ലെന്നാണ് കേള്‍ക്കുന്നത്.

തികച്ചും ശാന്തൻ

തികച്ചും ശാന്തൻ

ജയിലില്‍ ദിലീപ് തികച്ചും ശാന്തനാണത്രേ. സൂപ്പര്‍സ്റ്റാര്‍ എന്ന് തലക്കനമൊന്നുമില്ല. അധികം ആരോടും സംസാരമില്ല. ആരോടും പരിഭവവും കാണിക്കുന്നില്ല. പ്രത്യേകിച്ച് ആവശ്യങ്ങളും ഇല്ല.

നടനോട് സഹതാപം

നടനോട് സഹതാപം

വിവിധ കേസുകളില്‍ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികളാണ് ആലുവ സബ് ജയിലില്‍ ദിലീപിനൊപ്പം ഉള്ളത്. തങ്ങളിലൊരാളായി കഴിയുന്ന സൂപ്പര്‍താരത്തോട് സഹതടവുകാര്‍ക്ക് സഹതാപം മാത്രം.

തന്നെ കുടുക്കിയത്

തന്നെ കുടുക്കിയത്

നാലുപേരുള്ള സെല്ലിലെ 523ാം നമ്പർ തടവുകാരനാണ് ദിലീപ്. സഹതടവുകാരോടും താരം അധികം സംസാരത്തിന് നില്‍ക്കാറില്ല. കേസിനെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ തന്നെക്കുടുക്കിയതാണ് എന്ന മറുപടി മാത്രം.

പത്രവായനയും ഉറക്കവും

പത്രവായനയും ഉറക്കവും

മിക്കസമയവും പത്രവായനയും ഉറക്കവുമാണ് ദിലീപ് ചെയ്യുന്നതത്രേ. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദര്‍ എന്ന സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ദിലീപിനെ കാണാന്‍ അനുവദിച്ചില്ലെന്ന് വാര്‍ത്ത വന്നിരുന്നു.

പൊരുത്തപ്പെട്ട് കഴിഞ്ഞു

പൊരുത്തപ്പെട്ട് കഴിഞ്ഞു

ഇതേ കേസിലെ നാല് റിമാന്‍ഡ് തടവുകാരും ആലുവ ജയിലില്‍ ഉണ്ട്. ഇവരുമായി ദിലീപ് കാണാനും സംസാരിക്കാനും ഉളള സാഹചര്യം ഒഴിവാക്കുക എന്നതായിരുന്നുവത്രേ ജയില്‍ അധികൃതര്‍ ഉദ്ദേശിച്ചത് . എന്തായാലും ജയിലിലെ ജീവിതത്തോട് നടന്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു

English summary
Actor Dileep's life inside Aluva Sub Jail.
Please Wait while comments are loading...