നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാന്‍!! ദിലീപിന്റെ ശകാരം!! പറഞ്ഞത്....

  • By: Sooraj
Subscribe to Oneindia Malayalam

അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് കോടതി വളപ്പില്‍ വച്ച് അനുജന്‍ അനൂപിനെ ശകാരിച്ചു. വെള്ളിയാഴ്ച അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് ദിലീപ് അനുജനോട് കയര്‍ത്തു സംസാരിച്ചത്. കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ ഒരു ദിവസത്തേക്കു കൂടി പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷമാണ് താരത്തെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയത്. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നു വൈകീട്ട് അഞ്ചു മണിക്കു കോടതി പരിഗണിക്കും. അതേസമയം, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേസില്‍ പ്രതിയാവുമെന്ന് പോലീസ് അറിയിച്ചു.

ദിലീപിന്റെ ശകാരം

ദിലീപിന്റെ ശകാരം

വെള്ളിയാഴ്ച രാവിലെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ വന്നപ്പോഴായിരുന്നു ദിലീപ് അനുജന്‍ അനൂപിനെ ശകാരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരുമെല്ലാം നോക്കി നില്‍ക്കവെയായിരുന്നു സംഭവം നടന്നത്.

കോടതിയില്‍ നിന്നു പുറത്തിറങ്ങവെ

കോടതിയില്‍ നിന്നു പുറത്തിറങ്ങവെ

കോടതിയില്‍ നിന്നു പുറത്തിറങ്ങവെയാണ് ദിലീപ് വരാന്തയില്‍ വച്ചു അനൂപിനെ കണ്ടത്. നിന്നോടാരാ പറഞ്ഞത് ചാനലുകാരോട് ആവശ്യമില്ലാത്തത് പറയാനെന്നു കുപിതനായി ദിലീപ് അനൂപിനോടു ചോദിച്ചു. എന്തൊക്കെയാ പറഞ്ഞത്. വല്ല കാര്യവുമുണ്ടോ ? അല്ലെങ്കില്‍ തന്നെ പ്രശ്‌നമാ. അതിന്റെ കൂടെയാ ഇതും എന്നും ദിലീപ് പറഞ്ഞു.

 മൗനം പാലിച്ചു

മൗനം പാലിച്ചു

അനൂപിനോട് ദിലീപ് എന്തോ പറയുന്നതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും അവിടേക്കു വന്നു. അതു കണ്ട ദിലീപ് മൗനം പാലിച്ചു മുന്നോട്ടു നടക്കുകയായിരുന്നു.

അനൂപ് പറഞ്ഞത്

അനൂപ് പറഞ്ഞത്

ശക്തമായ ഭാഷയിലാണ് അനൂപ് വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിച്ചത്. ഗൂഡാലോചന ദിലീപിന്റേത് അല്ലെന്നും ദിലീപിനെ ഇല്ലാതാക്കാനള്ളതാണെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവരുടെയും പണി കഴിയട്ടെ...

എല്ലാവരുടെയും പണി കഴിയട്ടെ...

അനാവശ്യ ആക്ഷേപങ്ങള്‍ മടുത്തു. നാടുവിടാന്‍ പോലും ആലോചിച്ചിരുന്നു. ശരിക്കുള്ള തെളിവുകള്‍ വരുമ്പോള്‍ നിരപരാധിത്വം ബോധ്യപ്പെടും. ദിലീപിനെ കുടുക്കിയവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും. എല്ലാവരുടെയും പണി കഴിയട്ടെ അപ്പോള്‍ തങ്ങള്‍ തുടങ്ങുമെന്നും അനൂപ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു.

അപ്പുണ്ണിയും പ്രതിപ്പട്ടികയിലേക്ക്

അപ്പുണ്ണിയും പ്രതിപ്പട്ടികയിലേക്ക്

ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും മാനേജരുമായ അപ്പുണ്ണിയും കേസിലെ പ്രതിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. പോലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഗൂഡാലോചനയില്‍ അപ്പുണ്ണിയും ഉള്‍പ്പെട്ടതായി തെളിഞ്ഞതിനെ തുടര്‍ന്നാണിത്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം അപ്പുണ്ണി ഒളിവില്‍ പോയിരിക്കുകയാണ്.

നാദിര്‍ഷായെ ചോദ്യം ചെയ്യും

നാദിര്‍ഷായെ ചോദ്യം ചെയ്യും

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ പോലീസ് നാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. നേരത്തേ ദിലീപിനൊപ്പം നാദിര്‍ഷായെയും 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു.

ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍

ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കല്‍

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ ദിലീപിനു കൈമാറിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ആക്രമണത്തിന് വാഗ്ദാനം ചെയ്ത തുക ദിലീപ് സുനിലിനു നല്‍കിയിട്ടില്ലെന്നും ജാമ്യ ഹര്‍ജിയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

 സഹകരിക്കാതെ ദിലീപ്

സഹകരിക്കാതെ ദിലീപ്

പോലീസിന്റെ ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നില്ല. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനില്‍ ഉപയോഗിച്ച ഫോണിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു തമാശ കലര്‍ന്ന മറുപടികളാണ് ദിലീപ് നല്‍കുന്നത്. അടുത്ത ബന്ധുക്കളെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് പോലീസ് പറഞ്ഞുനോക്കിയെങ്കിലും ദിലീപിനെ അതൊന്നും ബാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Dileep slams brother anoop outside court.
Please Wait while comments are loading...