ദിലീപിന് വെച്ച കെണിയായിരുന്നു അത്.. അദ്ദേഹം നേരെ വാ നേരെ പോ എന്ന് ചിന്തിച്ചു..പക്ഷേ; സജി നന്ദ്യാട്ട്
കൊച്ചി; വധഗൂഢാലോചനക്കേസിൽ ഹാജരാക്കിയ പെൻഡ്രൈവിൽ മാൽപ്രാക്ടിസ് നടക്കുമെന്ന് നിർമാതാവ് സജി നന്ത്യാട്ട്. ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങൾ പ്രതിരോധിക്കണമെങ്കിൽ അയാൾ പറഞ്ഞ കാര്യങ്ങളിൽ ദിലീപിന് ഫോണിൽ നിന്നും റിട്രീവ് ചെയ്ത് എടുക്കേണ്ടതുണ്ട്. ബാലചന്ദ്രകുമാർ പറയുന്നത് എല്ലാം ശരിയാണെന്ന് സമ്മതിച്ച് കൊടുത്ത് കോടതിയിൽ പോയി നിൽക്കുകയാണോ ദിലീപ് ചെയ്യേണ്ടിയിരുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. മാതൃഭൂമി പ്രൈംടൈമിൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ദിലീപ് ബോംബെ പോയി എന്തിനാണ് റിട്രീവ് ചെയ്തതെന്നാണ് ചോദിക്കുന്നത്. ബാലചന്ദ്ര കുമാർ എന്തിനാണ് ടാബിൽ എല്ലാം സേവ് ചെയ്തത്? ദിലീപിനോട് പകപോക്കാനാണ് ബാലചന്ദ്രകുമാർ ഫോണിൽ കാര്യങ്ങൾ എല്ലാം സേവ് ചെയ്തത്. ഭാവിയിൽ തന്റെ പടത്തിൽ നിന്നും പിൻമാറിയിൽ ദിലീപിന് കുടുക്കിട്ട് വെയ്ക്കാൻ വെച്ച കെണിയാണ്. ആ കെണി ദിലീപ് മനസിലാക്കിയില്ല. കാരണം ദിലീപ് നേരെ വാ നേരെ പോ എന്ന ചിന്താഗതിക്കാരനാണ്.

ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങൾ പ്രതിരോധിക്കണമെങ്കിൽ അയാൾ പറഞ്ഞത് ഫോണിൽ നിന്നും റിട്രീവ് ചെയ്ത് എടുക്കേണ്ടതുണ്ട്. അങ്ങനെയെ ദിലീപിന് പിടിച്ച് നിൽക്കാൻ കഴിയുകയുള്ളൂ. ബാലചന്ദ്രകുമാർ പറയുന്നത് എല്ലാം ശരിയാണെന്ന് സമ്മതിച്ച് കൊടുത്ത് കോടതിയിൽ പോയി നിൽക്കുകയാണോ ദിലീപ് ചെയ്യേണ്ടിയിരുന്നത്?

ദിലീപ് ശരിയാണ് എന്നാണ് തനിക്ക് തോന്നുന്നത്. പെൻഡ്രൈവിൽ മാൽപ്രാക്ടിസ് നടക്കും. വേണമെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വരെ നീ മധുപകരൂ എന്ന മലയാളം പാട്ട് പാടിയ വീഡിയോ പെൻഡ്രൈവിൽ ഉണ്ടാക്കാം. പെൻഡ്രൈവാണ് ബാലചന്ദ്രകുനാർ ഹാജരാക്കിയത്. അദ്ദേഹം ദിലീപിന്റെ ശബ്ദം റെക്കോഡ് ചെയ്ത ടാബ് എവിടെ? അതിനൊന്നും ഇവിടെ ഉത്തരമില്ലെന്നും സജി നന്ദ്യാട്ട് കുറ്റപ്പെടുത്തി.

അതേസമയം ഇപ്പോൾ ദിലീപിനെതിരെ നടക്കുന്നത് ആൾക്കുട്ട അനീതിയാണെന്ന് ചർച്ചയിൽ പങ്കെടുത്ത് രാഹുൽ ഈശ്വർ പറഞ്ഞു. ഇതിന് മുന്നിൽ കോടതികൾ തലതാഴ്ത്തരുത്. ദിലീപിനെ നാല് വശത്ത് നിന്നും വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ പ്രൈം ഡിവൈസിനെ കുറിച്ച് യാതൊരു ചോദ്യവുമില്ല.

ഓരോ ദിവസം ദിലീപിനെതിരെ പുതിയ പുതിയ കേസുകൾ വരികയാണ്. 50 ലക്ഷ വേങ്ങരയിൽ ഒരു രാഷ്ട്രീയ നേതാവിന് കൊടുത്തെന്നായിരുന്നു ഒരു ആരോപണം. ദിലീപും കാവ്യയും ചേർന്നാണ് പണം കൊണ്ട് കൊടുത്തത് എന്നായിരുന്നു ആരോപിച്ചത്. കേസിൽ ഒരു മാഡം ഉണ്ടെന്നായിരുന്നു മറ്റൊരു ആരോപണം. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടിയുടെ ക്ലിപ്പുകൾ പ്രചരിപ്പിച്ചുവെന്ന ആരോപണം ഉയർന്നിട്ട് എന്തുകൊണ്ടാണ് പോലീസ് അത് അന്വേഷിക്കാതിരുന്നത്.

ഇംഗ്ലണ്ടിലും ഫ്രാൻസിലും സ്വിറ്റ്സർലാന്റിലുമെല്ലാം ക്ലിപ്പുണ്ടെന്ന് പറഞ്ഞു. എന്താ പോലീസ് അതൊന്നും അന്വേഷിക്കാത്തത്. എങ്ങനെയെങ്കിലും കേസ് തള്ളിക്കൊണ്ടുപോകുകയെന്നതാണ് ലക്ഷ്യം. വിചാരണ നീട്ടുക, ജഡ്ജി മാറുന്നത് വരെ നീട്ടിക്കൊണ്ടുപോകുക, അതാണ് ലക്ഷ്യമെന്നും രാഹുൽ ആരോപിച്ചു.

സാക്ഷികൾ കൂറ് മാറി എന്ന് പറഞ്ഞ് തെറ്റിധരിപ്പിക്കുകയാണ്. എന്താണ് ഈ പറയുന്നത് സാക്ഷികൾ കോടതിയിൽ പോയി ആദ്യം നൽകിയ മൊഴി. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വിരോധം ഉണ്ടെന്ന്. അല്ലാതെ നടി ആക്രമിക്കപ്പെട്ടത് നേരിട്ട് കണ്ടവരല്ല. ഇനി ആരൊക്കെയാണ് കൂറുമാറിയത്? കാവ്യ മാധ്യവൻ, കാവ്യ മാധവൻറെ അച്ഛൻ, അവരുടെ വീട്ടുകാർ അങ്ങനെയുള്ളവരാണ്.

ഇവരുടേതാണെന്ന് പറഞ്ഞ് പോലീസ് ഒരു മൊഴി രേഖപ്പെടുത്തി കോടതിയിൽ കൊണ്ടുപോയി. എന്നാൽ കോടതിയിൽ അവർ അങ്ങനെയല്ലെന്ന് പറഞ്ഞു. സാക്ഷികൾ കൂറ് മാറിയെന്ന് പറഞ്ഞ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചെങ്കിലും കോടതി അത് തള്ളിക്കളഞ്ഞുവെന്നും രാഹുൽ ഈശ്വർ ചർച്ചയിൽ പറഞ്ഞു.












Click it and Unblock the Notifications