'ജാമ്യം കിട്ടിയ പിന്നാലെ ദിലീപും കാവ്യയും പോയത് വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലേക്ക്;ബാലചന്ദ്രകുമാർ
കൊച്ചി; ദിലീപിനെതിരെ വീണ്ടും ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ പിന്നാലെ ദിലീപ് വേങ്ങരയിലെ ഒരു രാഷ്ട്രീയ നേതാവിനെ കണ്ടുവെന്നും 50 ലക്ഷം കൈമാറിയെന്നുമാണ് ബാലചന്ദ്രകുമാർ ആരോപിച്ചത്. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവറിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ. ദിലീപിനൊപ്പം ഭാര്യ കാവ്യ മാധവനും ഉണ്ടായിരുന്നതായും ബാലചന്ദ്രകുമാർ പറയുന്നു. സംവിധായകന്റെ വാക്കുകളിലേക്ക്

തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ 2017 സെപ്തംബര്‍ മാസം 21 ന് അനൂപും സുരാജും കാണാൻ പോയി. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവിടെ ചെന്നാണ് കണ്ടത്. അവരുടെ സിഡിആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്ക് അവർ അവിടെയെത്തി. 7 മണിക്കാണ് അവർ തിരിച്ചിറങ്ങുന്നത്. തൻറെ കൈയ്യിൽ അതിന്റെ തെളിവുണ്ട്.

അന്നേ ദിവസം ദിലീപ് ജയിലിൽ കിടക്കുകയാണ്.
ഒക്ടോബര്‍ 3 നാണ് ജാമ്യത്തില്‍ ഇറങ്ങുന്നത്.
ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ഈ യുവജന സംഘടനയുടെ നേതാവിനെ കാണാന്‍ വീണ്ടും പോയി. രാത്രിയാണ് പോയത്. കൈയ്യില്‍ 50 ലക്ഷം രൂപയുണ്ടായിരുന്നു. അവിടെ കേരളത്തിലെ ഏറ്റവും പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവ് ആ വീട്ടിൽ വന്നു.

വീട്ടിൽ വന്ന് ആഹാരം കഴിച്ചു, പാട്ട് പാടി പൈസയും വാങ്ങിയിട്ടാണ് അയാൾ തിരിച്ചു പോയത്. ഈ രാഷ്ട്രീയ നേതാവിന്റെ മക്കളും ഭാര്യയും ഒക്കെ ചേർന്ന് ഒരുമിച്ച് നിന്ന് പടവും എടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിനകം ആ ഫോട്ടോ പുറത്തുവരും.

കാവ്യയുടെ 4686 ല്‍ അവസാനിക്കുന്ന നമ്പറിന്റെ സിഡിആര്‍ പരിശോധിക്കുക. അത് പരിശോധിച്ചാൽ വേങ്ങരയിൽ അവർ ഉണ്ടായിരു്നനോ എന്നത് കൃത്യമായി കണ്ടെത്താൻ സാധിക്കും. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് ആണ് തന്നോട് പറഞ്ഞത്. അത് വെറും ടോക്കൺ മാത്രമാണ്. ബാക്കി കൊടുക്കേണ്ടത് എവിടെയാണെന്ന് വെച്ചാൽ കൊടുക്കും. ഇത് വ്യക്തമായി തനിക്ക് അറിയുന്ന കാര്യമാണ്.

വേങ്ങരയിലുള്ള നേതാവിനെ പ്രോസിക്യൂഷനെ സഹായിക്കാൻ സാധിക്കുമല്ലോ?, ബാലചന്ദ്രകുമാർ ചോദിച്ചു. ദിലീപിനെ ഞാൻ വെല്ലുവിളിക്കുകയാണ്. അദ്ദേഹം തന്റെ ഫോൺ റിട്രീവ് ചെയ്യാൻ കൊടുത്തിരിക്കുകയാണല്ലോ? അങ്ങനെയാണെങ്കിൽ തനിക്ക് അദ്ദേഹം അയച്ച സന്ദേശം കൂടി ആ ഫോണിൽ നിന്ന് കണ്ടെടുക്കേണ്ടതുണ്ട്. അതും സമർപ്പിക്കേണ്ടതുണ്ട്.

27.7.2018 ന് അദ്ദേഹം എനിക്കൊരു സന്ദേശം അയച്ചു. രാവിലെ 10.45 നായിരുന്നു മെസേജ് അയച്ചത്. ഞാൻ മകളുടെ ആഭരണം ഉണ്ട്. അത് വിൽക്കുകയോ പണയം വെച്ചോ എന്ന് പറഞ്ഞായിരുന്നു സന്ദേശം. അതിന് പിന്നിലൊരു കഥയുണ്ട്. ഇത്രയുമേ ഇപ്പോൾ പറയാൻ സാധിക്കു. ഇതിന്റെ ബാക്കി എന്റെ ഫോണിൽ ഉണ്ട്. ദിലീപ് ഫോണ്‍ റിട്രീവ് ചെയ്ത് കൊണ്ടുവരുമ്പോൾ ഇക്കാര്യങ്ങൾ കൂടി കൊണ്ടുവരണം.

രണ്ടാമത്തേത് 2018 ഓഗസ്റ്റ് രണ്ടിനാണ്. അന്ന് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ഞാൻ അവിടെ പോയപ്പോൾ ആ വീട്ടിൽ ഒരു വ്യക്തിയെ കണ്ടു. അയാളെ കുറിച്ച് ഞാൻ നാളെ വെളിപ്പെടുത്തും. ഒക്ടബോർ 19 ന് കാവ്യ പ്രസവിച്ചു എന്നും മകളാണ് എന്നും പറഞ്ഞ് മെസേജ് അയച്ചിരുന്നു. നിർബന്ധമായും ദിലീപ് ഈ മെസേജുകൾ കൂടി കൊണ്ടുവരണം. ബാലചന്ദ്രകുമാർ പറഞ്ഞു.

സപ്റ്റംബർ 2017 ന് രാത്രിയോടെ തനിക്ക് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് ഒരു മെസേജ് അയച്ചു. നെയ്യാറ്റിൻകര ബിഷപ്പ് വിൻസെന്റ് സാമുവലിനെ അറിയാൻ വല്ല വഴിയും ഉണ്ടോയെന്നാണ് ചോദിച്ചത്. പിറ്റേന്ന് തന്നെ അറിയാം എന്ന് പറഞ്ഞ് ഞാൻ സന്ദേശം അയച്ചിരുന്നു. അത്തരത്തിൽ പല സന്ദേശങ്ങളും എന്റെ കൈയ്യിൽ ഉണ്ട്. അവയെല്ലാം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ഫോൺ റിട്രീവ് ചെയ്ത് കൊണ്ടുവരുമ്പോൾ ഇത്തരം കാര്യങ്ങളൊന്നും ദിലീപും മറ്റുള്ളവരും മറക്കരുതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications