കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് മുന്നറിയിപ്പ്? ജാമ്യ പ്രതീക്ഷക്ക് തിരിച്ചടി... ദിലീപിന്റെ 'ചൊവ്വാദോഷം' മാറുമോ?

ദിലീപിന്‍റെ ജാമ്യഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രണ്ടു മാസത്തിലധികമായി ആലുവ സബ് ജയിലിലുള്ള ദിലീപ് അഞ്ചാം തവണയും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് താരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയുന്നത്.

നേരത്തേ രണ്ടു തവണ വീതം ഹൈക്കോടതിയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ പുറത്തിറങ്ങാനുള്ള അസ്മതമിക്കും എന്നതിനാല്‍ ഒരിക്കല്‍ക്കൂടി ദിലീപ് ഹൈക്കോടതിയില്‍ ഭാഗ്യപരീക്ഷണത്തിന് മുതിരുകയായിരുന്നു.

ദിലീപിന്റെ സാധ്യതകള്‍ മങ്ങി?

ദിലീപിന്റെ സാധ്യതകള്‍ മങ്ങി?

കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഹര്‍ജി ഇന്നു കോടതി തള്ളുകയായിരുന്നു. കോടതിയുടെ ഈ തീരുമാനം ദിലീപിന്റെ ജാമ്യാപേക്ഷയെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

നേരിട്ടു ബന്ധം

നേരിട്ടു ബന്ധം

നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിക്ക്രു നേരിട്ടു ബന്ധമുണ്ടെന്നും ഇതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. സുനിയുടെ പശ്ചാത്തലം കുറ്റകൃത്യം നിറഞ്ഞതാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രധാന തെളിവുകള്‍ സുനി നശിപ്പിച്ചെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവയ്ക്കുകയും ചെയ്തു.

സുനി മാത്രമല്ല

സുനി മാത്രമല്ല

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാത്രമല്ല കേസിലെ കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ഡ്രൈവര്‍ മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

നാദിര്‍ഷായുടേത് മാറ്റിവച്ചു

നാദിര്‍ഷായുടേത് മാറ്റിവച്ചു

കേസില്‍ സംശയത്തിന്റെ നിഴലിലുള്ള ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിയതും ദിലീപിനുള്ള മുന്നറിയിപ്പാണെന്ന് സംശയിക്കേണ്ടിവരും. ഒക്ടോബര്‍ നാലിലേക്കാണ് കോടതി വിധി പറയുന്നത് മാറ്റിയത്.

ദിലീപിന്റെ ജയില്‍വാസം

ദിലീപിന്റെ ജയില്‍വാസം

ദിലീപ് ജയിലിലായിട്ട് 70 ദിവസം ഇതിനകം പിന്നിട്ടു കഴിഞ്ഞു. ജൂലൈ 10നാണ് കേരളത്തെ ഞെട്ടിച്ച് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.

ദിവസങ്ങള്‍ കുറവ്

ദിവസങ്ങള്‍ കുറവ്

ഒക്ടോബര്‍ ഏഴിനാണ് നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇതിനു ഇനി 12 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതുകൊണ്ടു തന്നെ ദിലീപിനു ഒരുപക്ഷെ ജാമ്യം ലഭിക്കാനുള്ള അവസാന അവസരം കൂടിയായിരിക്കും ഇത്തവണത്തേത്.

സ്വാഭാവിക ജാമ്യം

സ്വാഭാവിക ജാമ്യം

മാനഭംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കേസുകളില്‍ അറസ്റ്റ് ചെയ്യുന്നയാളെ 90 ദിവസം വരെ തടവില്‍ വയ്ക്കാന്‍ അധികാരമുണ്ട്. എന്നാല്‍ 90 ദിവസം കഴിഞ്ഞാല്‍ ഇയാള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. ഒക്ടോബര്‍ 10നാണ് ദിലീപ് ജയിലിലായിട്ട് 90 ദിവസം പൂര്‍ത്തിയാവുന്നത്. ഇതുകൊണ്ടാണ് അതിനുള്ളില്‍ തന്നെ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.

 വിചാരണ തടവുകാരന്‍ ?

വിചാരണ തടവുകാരന്‍ ?

പോലീസ് ഒക്ടോബര്‍ ഏഴിനു കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപിന് വിചാരണ തടവുകാരനായി ജയിലില്‍ തന്നെ കഴിയേണ്ടിവരും. വിചാരണ പൂര്‍ത്തിയായി കോടതി വിധി വന്നാല്‍ മാത്രമേ താരത്തിന് പിന്നീട് ജാമ്യാപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂ.

English summary
Dileep's bail petition to consider on tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X