നടി ആക്രമിക്കപ്പെട്ട കേസില്‍ അടവുമാറ്റം; സ്ഥലം മാറി അന്വേഷണം, നിരീക്ഷണത്തിലുള്ളത് ഇവര്‍!!

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം മറ്റൊരു കേന്ദ്രത്തിലേക്ക് നീങ്ങുന്നുവെന്ന് സൂചന. തൃശൂര്‍ കേന്ദ്രമായുള്ള ചിലര്‍ പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. നടന്‍ ദിലീപുമായി ബന്ധമുള്ളവരെയാണ് പോലീസ് നിരീക്ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് അന്വേഷണത്തിന്റെ ഭാഗമായി ദിലീപിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയം ലഭിച്ച മൊഴിയില്‍ നേരത്തെ പ്രതി പള്‍സര്‍ സുനിയില്‍ കിട്ടിയ വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പൊരുത്തക്കേടുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം തൃശൂരില്‍ പരിശോധന നടത്തിയത്.

ജോര്‍ജേട്ടന്‍സ് പൂരം

ജോര്‍ജേട്ടന്‍സ് പൂരം

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ട കളമശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തൃശൂരില്‍ പരിശോധന നടത്തിയത്. ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമ ചിത്രീകരിച്ച തൃശൂര്‍ പുഴക്കലിലെ കിണറ്റിങ്കല്‍ ടെന്നീസ് അക്കാദമിയിലാണ് പോലീസ് പരിശോധന നടത്തിയത്.

പോലീസ് നിരീക്ഷിക്കുന്നു

പോലീസ് നിരീക്ഷിക്കുന്നു

ദിലീപുമായി അടുപ്പമുള്ള തൃശൂരിലെ ചിലരെ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രതി പള്‍സര്‍ സുനി ദിലീപുമായി ടെന്നീസ് ക്ലബ്ബില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പോലീസ് വിശദാംശങ്ങള്‍ തേടി

പോലീസ് വിശദാംശങ്ങള്‍ തേടി

ക്ലബ്ബുമായി ബന്ധപ്പെട്ടവരെ കഴിഞ്ഞ ദിവസം ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. പിന്നീട് ഇതേ ആളുകളില്‍ നിന്നു ക്ലബ്ബിലെത്തി വീണ്ടും പോലീസ് വിശദാംശങ്ങള്‍ തേടി. ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

മൊഴികളില്‍ ചില വിത്യാസം

മൊഴികളില്‍ ചില വിത്യാസം

സുനിയുടെയും ദിലീപിന്റെയും മൊഴികളില്‍ ചില വിത്യാസങ്ങളുണ്ട്. 2016 നവംബറില്‍ ഷൂട്ടിങിനിടെ ദിലീപിനെ ചെന്നുകണ്ടിരുന്നുവെന്നാണ് സുനി പോലീസിനോട് പറഞ്ഞതെന്ന് പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായ കാര്യമാണ് ദിലീപ് പറഞ്ഞത്.

ചിത്രങ്ങള്‍ പുറത്തുവന്നു

ചിത്രങ്ങള്‍ പുറത്തുവന്നു

സുനിയെ അറിയില്ലെന്നും ഇയാളെ കണ്ടിട്ടേയില്ലെന്നുമാണ് ദിലീപ് പോലീസിനോട് പറഞ്ഞത്. അതേസമയം, ഇരുവരും ഒരേ സ്ഥലത്ത് നില്‍ക്കുന്നുവെന്ന പേരില്‍ ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

നിജസ്ഥിതി തേടിയാണ് പോലീസ്

നിജസ്ഥിതി തേടിയാണ് പോലീസ്

ഈ ചിത്രത്തിന്റെ നിജസ്ഥിതി തേടിയാണ് പോലീസ് വീണ്ടും പരിശോധന നടത്തിയത്. ഇരുവരും ഒരേ സ്ഥലത്ത് എത്തിയെന്നാണ് പോലീസ് ഇപ്പോള്‍ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് തൃശൂരിലെ ലൊക്കേഷനിലേക്ക് എത്തിച്ചത്.

മൂന്ന് ക്ലബ്ബുകളില്‍

മൂന്ന് ക്ലബ്ബുകളില്‍

ജോര്‍ജേട്ടന്‍സ് പൂരം സിനിമ തൃശൂരിലെ മൂന്ന് ക്ലബ്ബുകളില്‍ ചിത്രീകരിച്ചിട്ടുണ്ട്. ലഭ്യമായ ചിത്രങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുകയാണ് പോലീസ് ഇപ്പോള്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, കേസില്‍ എപ്പോഴാണ് അറസ്റ്റുണ്ടാകുക എന്ന് പറയാന്‍ സാധിക്കില്ലെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്ന പല വാര്‍ത്തകളും തെറ്റാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

English summary
Actress Attack Case: Dileep's Thrissur ralation under surveillance
Please Wait while comments are loading...