കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നെങ്ങനെയാണ് പിണറായീ നാർക്കോ ജിഹാദ് ഇല്ല എന്ന് പറയുന്നത്.? കുറിപ്പുമായി സംവിധായകന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പാലാ ബിഷപിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പൂര്‍ണ്ണമായി തള്ളുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനം. ലഹരി ഉപയോഗത്തിന് മതമില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം കഴിഞ്ഞ കാലയളവില്‍ കേരളത്തില്‍ ലഹരിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ മതം തിരിച്ചുള്ള കണക്കുകളും പുറത്ത് വിട്ടിരുന്നു. നാര്‍ക്കോട്ടിക് ജിഹാദ് എന്ന ഒന്ന് ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ യൂറോപ്പ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് എന്ന ഏജൻസി 2017 ജൂലൈയിൽത്തന്നെ നാർക്കോട്ടിക് ജിഹാദ് എന്നത് രേഖപ്പെടുത്തിയിട്ടുണ്ടെന്നിരിക്കെ പിണറായി വിജയന്‍ എങ്ങനെയാണ് നാര്‍ക്കോട്ടിക് ജിഹാദ് ഇല്ലെന്ന് പറയുകയെന്നാണ് സംവിധായകനായ ജോണ്‍ ഡിറ്റോ ചോദിക്കുന്നത്. താലിബാനിസത്തെ പ്പറ്റിപ്പറയുമ്പോൾ നാർക്കോട്ടിക്ക്കേസിലെ മത വിഭാഗങ്ങളുടെ ശതമാനക്കണക്കു പറഞ്ഞ് പ്രശ്നം വഷളാകുന്നത് ആർക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിക്കുന്നു. സംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

narco-

യൂറോപ്പ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് എന്ന ഏജൻസി 2017 ജൂലൈയിൽത്തന്നെ നാർക്കോട്ടിക് ജിഹാദ് എന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലീസിനെ ഉദ്ധരിച്ച് ഇൻഡ്യൻ പത്രങ്ങളും എഴുതിയിട്ടുണ്ട്. പിന്നെങ്ങനെയാണ് പിണറായീ നാർക്കോ ജിഹാദ് ഇല്ല എന്ന് പറയുന്നത്.? താലിബാനിസത്തിന്റെ മറ്റൊരു പേരാണ് നാർക്കോ ജിഹാദ്. താലിബാനിസം നമ്മുടെ പെൺകുട്ടികളെ കുരുക്കാൻ കാത്തിരിക്കുന്നു എന്ന് പാലാ ബിഷപ്പ് സ്വന്തം വിശ്വാസികളോട് പറഞ്ഞതിൽ മത വർഗ്ഗീയതയും വിദ്യോഷവുമെവിടെ?

കൂടുതല്‍ വായനക്ക്: കെ സുരേന്ദ്രന് പകരക്കാരനായി വത്സന്‍ തില്ലങ്കേരി?; അഭ്യൂഹങ്ങള്‍ ശക്തം, പ്രതികരണവുമായി തില്ലങ്കേരി

താലിബാനിസത്തെ പ്പറ്റിപ്പറയുമ്പോൾ നാർക്കോട്ടിക്ക്കേസിലെ മത വിഭാഗങ്ങളുടെ ശതമാനക്കണക്കു പറഞ്ഞ് പ്രശ്നം വഷളാകുന്നത് ആർക്കുവേണ്ടി? നിഷ്കളങ്കർ വിചാരിക്കും ബിഷപ്പിനെതിരെന്ന്. പക്ഷെ സൂക്ഷ്മമായി പ്പറഞ്ഞാൽ പാലാ ബിഷപ്പിനുമുന്നിൽ നഗ്നരാക്കപ്പെട്ട കേരള താലിബാനികൾ മുറിവുമറന്ന് തുടങ്ങിയപ്പോഴാണ് വ്രണത്തിൽക്കുത്തി മുറിവേൽപ്പിക്കാൻ പിണറായി ശതമാന പുസ്തകവുമായി നേരിട്ടിറങ്ങിയത്.

ഫലത്തിൽ സീറോ മലബാർസഭ ഒറ്റക്കെട്ടായി വിഷയം ഏറ്റെടുത്തു. കേരളത്തിലെ താലിബാൻ വിരുദ്ധരായ എല്ലാ കക്ഷികളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി . ഫലത്തിൽ കേരള താലിബാനിസത്തിന് ഭൂരിപക്ഷം മലയാളികളും എതിരായി. എല്ലാ മതസ്ഥരും, ഇസ്ലാമിലെത്തന്നെ ഭൂരിഭാഗം പേരും താലിബാനിസത്തിനെ ഭയക്കുന്നു. മനസ്സാലേ മലയാളികൾ ബിഷപ്പ് പറഞ്ഞതിനെ രഹസ്യമായി പിന്തുണയ്ക്കുന്നു.

"ആരുണ്ടെടാ എന്റെ ആശാനെ നേരിടാൻ എന്ന് ഒരു ശിഷ്യൻ വിളിച്ചു പറയുന്ന വെല്ലുവിളി സ്വീകരിച്ച് മറ്റൊരാൾ വന്ന് ആശാനെ അടിച്ചു താഴെയിടുമ്പോൾ പാട്ടുംപാടിപ്പോകുന്ന ശിഷ്യനെപ്പോലെയാണ് മുഖ്യന്റെ ബിഷപ്പ് വിരോധതന്ത്രം'. നഷ്ടം തീവ്ര ന്യപക്ഷത്തിനു തന്നെ. മുന്നോക്ക സംവരണം കൊടുത്തതാര്? സച്ചാറിന്റെ 100% വീതിച്ച് മറ്റ് ന്യൂനപക്ഷങ്ങൾക്കും നൽകാൻ കാരണമായ പാലൊളിക്കമ്മീഷൻ ആരുടെ ? അതുപോലെ തന്നെ പിണറായിയുടെ നിലപാടിൽ ഒരു സൂക്ഷ്മ രാഷ്ട്രീയമുണ്ട്. അത് താലിബാൻ വിരുദ്ധ രാഷ്ടീയം തന്നെ.- സംവിധായകന്‍ കുറിപ്പ് അവസാനിപ്പിക്കുന്നു.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

അതേസമയം പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തള്ളി എറണാകുളം അങ്കമാലി അതിരൂപത കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഔദ്യോഗിക പ്രസിദ്ധീകരണമായ സത്യദീപത്തില്‍ എഴുതിയ എഡിറ്റോറിയലിലായിരുന്നു അതിരൂപത തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അപരമത വിദ്വേഷത്തിലൂന്നിയുള്ള പാഠ്യരീതികളിലൂടെ ക്രിസ്തുമത പ്രചാരണം 'സാധ്യമാക്കുന്ന ' അഭിനവ അധ്യയനരീതികള്‍ മതബോധനമല്ല, മതബോധ നിരാസം തന്നെയെന്ന് മനസ്സിലാക്കണം. നമ്മുടെ യുവതീയുവാക്കള്‍ പ്രണയക്കുരുക്കില്‍ക്കുടുങ്ങി നഷ്ടെപ്പടുന്നുവെങ്കില്‍ അവര്‍ക്കാദ്യം ക്രിസ്തു നഷ്ടമായതുകൊണ്ടാകാമെന്ന തിരിച്ചറിവില്‍ തിരികെ നടത്തണം. എന്തുകൊണ്ട് ക്രിസ്തു അവര്‍ക്ക് ലഹരിയാകുന്നില്ല എന്ന് നാം സ്വയം ചോദിക്കണമെന്നുമാണ് സത്യദീപം എഡിറ്റോറിയില്‍ വ്യക്തമാക്കുന്നത്.

കൂടുതല്‍ വായനക്ക്:- 'ശബ്ദം' സുരേന്ദ്രനെ കുടുക്കുമോ? കോഴക്കേസില്‍ കോടതി നിര്‍ദ്ദേശം; ബിജെപിയുടെ കള്ളക്കളികള്‍ ഇങ്ങനെയെന്ന് പ്രസീത

Recommended Video

cmsvideo
Pinarayi Vijayan slams Pala Bishop for his ‘narcotic jihad’ remarks

English summary
Director John Ditto question to cm: Then how come Pinarayi vijayan says there is no narco jihad?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X