മോഹന്‍ലാലിനെ ആര്‍എസ്എസ് വിലക്കെടുത്തെന്ന വാര്‍ത്തയ്ക്ക് അല്‍പ്പായുസ്
മോഹന്‍ലാലിനെ ബിജെപി ടിക്കറ്റില്‍ ലോക്സഭയില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആര്‍എസ്എസ് നേതാവാണ് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് നിന്ന് മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നും എന്നാല്‍ അതിനെ കുറിച്ച് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് അറിവില്ലെന്നും നേതാവ് പറഞ്ഞതായി ദേശീയ മാധ്യമമായ ഡെക്കാന്‍ ഹെരാള്‍ഡ് ആയിരുന്നു വാര്‍ത്ത നല്‍കിയത്.
ഇതോടെ താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ചൂട് പിടിച്ചു. മോഹന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതുമായി ബന്ധപ്പെട്ട് വന്‍ വാദ പ്രതിവാദങ്ങളാണ് സോഷ്യല്‍ മീഡിയയിലും നടക്കുന്നത്. എന്നാല്‍ ലാലിന്‍റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തയില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്. നിഷാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സംഘപരിവാര്‍
നേരത്തേ സംഘപരിവാര്‍ അനുകൂലിയായി വിലയിരുത്തപ്പെടുന്ന നടനാണ് മോഹന്‍ ലാല്‍. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ലാല്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നതും ആരാധകര്‍ ഉറ്റു നോക്കുകയായിരുന്നു.

സ്ഥാനാര്‍ത്ഥിത്വം
ഇതിനിടെയിലാണ് മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച.

റിപ്പോര്‍ട്ട് ചെയ്തു
ഇതോടെ മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ആര്‍എസ്എസ് നേതാവ് തന്നെ പറഞ്ഞതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

വ്യാജ വാര്‍ത്ത
അതേസമയം മോഹന്‍ലാല്‍ ഇതുവരെ ഇതിനോട് സമ്മതം മൂളിയിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സംഘവൃത്തങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ബിജെപിയില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ലാല്‍ പറയാതെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്ത വിശ്വസിക്കില്ലെന്നും സംവിധായകന്‍ എംഎച്ച് നിഷാദ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് ഇങ്ങനെ

യുക്തി രഹിതം
പ്രചരിക്കുന്ന വാർത്തകൾ,അതിന്റ്റെ നിച സ്ഥിതി അറിയാതെ,അല്ലെന്കിൽ അദ്ദേഹം പറയാതെ,പ്രതികരിക്കില്ല ഞാൻ...ഒരു കലാകാരൻ പ്രധാനമന്ത്രിയെ കാണാൻ പോയത് കൊണ്ട് മാത്രം,ഇത്തരം വാർത്തകൾ പടച്ച് വിടുന്നത് യുക്തി രഹിതം..
Recommended Video


അനുവദിക്കുന്നുണ്ട്
അങ്ങനെ തന്നെ..അതാണ് ശരി..
മോഹൻലാൽ അല്ല ഏതൊരു വ്യക്തിക്കും,തനിക്കിഷ്ടമുളള രാഷ്ട്രീയത്തിലും,പ്രസ്ഥാനത്തിലും വിശ്വസിക്കാൻ ഉളള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന,അനുവദിക്കുന്നുണ്ട് ...

അവകാശം
അതൊരാളുടെ അവകാശം..ഒരാൾ ഏത് രാഷ്ട്രീയം തിരഞ്ഞെടുക്കണമെന്നുളളത്,അയാളുടെ മനോധർമ്മവും,ബുദ്ധി ശക്തിയെയും അടിസ്ഥാനമാക്കി,അതിനെ ആശ്രയിച്ചാണ് എന്നുളളതും ഒരു സത്യം തന്നെ...(അതായത് മണ്ടത്തരങ്ങളിൽ ചെന്ന് ചാടാതിരിക്കാനുളള ബുദ്ധി എന്ന സത്യം )

പഞ്ച് ഡയലോഗ്
മോഹൻലാലിനെ,RSS വിലക്കെടുത്തൂ എന്ന തരത്തിൽ വരുന്ന പോസ്റ്റുകൾക്കും,കമെന്റ്റസിനും,അൽപ്പായംസ്സ് എന്ന് സാരം...കാരണം,കേട്ടറിവിനേക്കാൾ എത്രയോ വലുതാണ് ലാൽ എന്ന സത്യം..(അദ്ദേഹത്തിന്റ്റെ തന്നെ ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ നിന്നും കടമെടുത്ത പന്ച് ഡയലോഗ്)..

go to your classes
അപ്പോൾ പറഞ്ഞ് വരുന്നത്,തിരുവനന്തപുരത്തിന് മാത്രമല്ല ,ലോക മലയാളികൾക്ക് വേണം ലാൽ എന്ന നടനെ...അദ്ദേഹവും അത് തന്നെയാണ് ആഗ്രഹിക്കുന്നത്...അപ്പോൾ,എല്ലാ സേവാക്കാരും go to your classes..

നിലപാട് അറിഞ്ഞ ശേഷം
NB..എന്റ്റെ അഭിപ്രായം മാറുന്നത് അദ്ദേഹത്തിന്റ്റെ നിലപാട് അറിഞ്ഞ ശേഷം..by the by..ചന്ക് ചാക്കോച്ചി അണ്ണൻ,പുതു സംഘി ജോയ് മാത്യൂ അവർകൾ...be carefull...
മേജർ സാബ് വരെ യാഥാർത്ഥ്യം മനസ്സ്ിലാക്കി..അപ്പോഴാ...
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications