Get Updates
Get notified of breaking news, exclusive insights, and must-see stories!

സുപ്രധാനമായ വഴിത്തിരിവ്: യുവ സംവിധായികയുടെ മരണം കൊലപാതകം? തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: യുവ സംവിധായികയുടെ മരണം മൂന്ന് വർഷങ്ങള്‍ക്ക് ശേഷം വീണ്ടും ശ്രദ്ധാകേന്ദ്രമാവുന്നു. യുവസംവിധായികയായ നയനാ സൂര്യ (28)യെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സൂചനയിലേക്ക് അന്വേഷണ സംഘമെത്തിയെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ. കഴുത്ത് ഞെരിഞ്ഞതാണ് സൂര്യയുടെ മരണകാരണമെന്നാണ് പോസ്റ്റ് റിപ്പോർട്ടില്‍ പറയുന്നത്. ഇതാണ് കൊലപാകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്.

കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍

കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ പൊലീസിന് വീഴ്ചകള്‍ സംഭവിച്ചതായും ആരോപണമുണ്ട്. പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. തുടക്കത്തില്‍ തന്നെ വലിയ തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നെങ്കിലും സൂര്യയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്ത് വരികയായിരുന്നു.

സുഹൃത്തുക്കളുടെ ഈ പരാതിയാണ് ഇപ്പോള്‍

സുഹൃത്തുക്കളുടെ ഈ പരാതിയാണ് ഇപ്പോള്‍ പുതിയ വിവരങ്ങള്‍ രംഗത്ത് വരാന്‍ ഇടയാക്കിയത്. സൂര്യയുടെ അടിവയറ്റില്‍ മർദനേറ്റതായും പോസ്റ്റ്മോർട്ട് റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇത് അന്വേഷിക്കുക പോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നുവെന്ന പരാതിയുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി

ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായി പത്തുവർഷത്തോളം പ്രവർത്തിച്ച നയന സൂര്യ 'ക്രോസ് റോഡ്' എന്ന ആന്തോളജി സിനിമയില്‍ 'പക്ഷികളുടെ മണം' എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യ ചിത്രങ്ങളും തയ്യാറാക്കിയിരുന്നു. വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതിനാല്‍ നയന ആത്മഹത്യ ചെയ്തു എന്ന തരത്തിലായിരുന്നു മരണ സമയത്ത് പുറത്ത് വന്ന വാർത്തകള്‍.

Hair care: കഞ്ഞിവെള്ളമാണ് മുടിയുടെ വളം: നേട്ടങ്ങള്‍ ഒട്ടേറെ, അറിയാം ഗുണങ്ങള്‍

നയന പ്രമേഹരോഗിയായിരുന്നുവെന്നും

എന്നാല്‍ നയന പ്രമേഹരോഗിയായിരുന്നുവെന്നും ഷുഗര്‍താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും അന്വഷണം എങ്ങുമെത്തിയില്ല.

പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല

പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്‍ ഡി ഓഫീസ് നല്‍കുന്ന വിവരമെങ്കിലും യനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട്. നയനയുടെ കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നും കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ട് റിപ്പോർട്ടിലുണ്ട്.

അടിവയറ്റിലേറ്റ ചവിട്ടില്‍ ആന്തരീകാവയവങ്ങളില്‍

അടിവയറ്റിലേറ്റ ചവിട്ടില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടാവുകുയം പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകളായ നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+