നവോത്ഥാന സിനിമാക്കാര്‍ അറിയാന്‍, ആ കാലത്ത് നിന്ന് സിനിമയെ രക്ഷിച്ചത് ദിലീപ്: ഒമര്‍ ലുലു
വിമര്‍ശനങ്ങള്‍ കടുക്കുമ്പോഴും നവ മലയാള സിനിമയ്ക്കും നടന്മാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി എപ്പോഴും വരാറുള്ള സംവിധായകനാണ് ഒമര്‍ ലുലു. നേരത്തെ പാര്‍വതിക്കും മറ്റ് നവ സിനിമാക്കാര്‍ക്കുമെതിരെ അദ്ദേഹം പല വിഷയങ്ങളിലും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നവസിനിമാക്കാര്‍ക്ക് ഓര്‍മപ്പെടുത്തലും, നടന്‍ ദിലീപിന് പിന്തുണയുമായി ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുകയാണ്. ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
സില്‍വര്‍ സിന്ധു; ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്‌സ് വെള്ളി മെഡല്‍ വിജയിയെക്കുറിച്ച് അറിയാം

ദിലീപിനെ വെച്ച് സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒമര്‍ ലുലു ചില ഒളിയമ്പുകള്‍ എയ്തത്. ഇത് എന്റെ ഒരു ആഗ്രഹമാണ് ഒരു ഒഫീഷ്യല്‍ കണ്‍ഫോര്‍മേഷന്‍ അല്ല പക്ഷേ ഇത് നടക്കാന്‍ ഞാന്‍ 100% ഞാന്‍ ശ്രമിക്കുമെന്നും ഒമര്‍ ലുലു കുറിച്ചു. ഈ പോസ്റ്റിന് നല്‍കിയ കമന്റില്‍ ചിത്രത്തിന്റെ വിവരങ്ങളും അദ്ദേഹം നല്‍കുന്നുണ്ട്. അംബാനി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അംബാനിയുടെ സ്‌ക്രിപ്പ്റ്റ് എനിക്ക് ഇഷ്ടപ്പെട്ട സിനിമക്കളായ അപൂര്‍വരാഗവും 2Countries ഒക്കെ എഴുതിയ നജീംകോയ ആയിരിക്കുമെന്നും ഒമര്‍ കുറിച്ചു.

ഇതിന് ശേഷമുള്ള പോസ്റ്റിലാണ് നവ സിനിമാക്കാര്‍ക്കുള്ള മറുപടിയായി ഒമര്‍ ലുലു രംഗത്ത് വന്നത്. ഇന്ന് മലയാള സിനിമ ഇവിടെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് പ്രധാന കാരണം ദിലീപ്പേട്ടന്‍ ആണ്.2000 മുതല്‍ ഒരുപാട് നിര്‍മാതാക്കള്‍ ഇല്ലാതെ ആകുന്ന അവസ്ഥയും,തീയറ്റര്‍ പൊളിച്ച് കല്ല്യാണ മണ്ടപം ആക്കുന്ന അവസ്ഥയും മാറിയത് ദിലീപ് എന്ന വ്യക്തി കാരണം മാത്രമാണ് ഇന്നതെ മഴയില്‍ കുതിര്‍ന്ന കുറച്ച് നവോത്ഥാന സിനിമാകാര്‍ അറിയാന്‍ വേണ്ടി മാത്രമെന്നും ഒമര്‍ കുറിച്ചു.

ഈ പോസ്റ്റിനൊപ്പം ഒരു ട്രോളും പങ്കുവെച്ചിട്ടുണ്ട്. ദിലീപേട്ടനെ തിരിച്ചുകൊണ്ടുവരാന്‍ പറ്റുമോ ഇക്ക എന്ന് ഫാന്‍സ് ചോദിക്കുന്നതും, ആഹ് ഞാനല്ലേ പറയുന്നേ പഴയ ദിലീപേട്ടനെ കണ്ടിരിക്കും, അത് പോരേ എന്ന മറുപടിയും നല്‍കിയിട്ടുണ്ട്. അഹങ്കാരം കൊണ്ട് പറയുന്നതല്ല, തന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ നാല് പാട്ടുകളും യുട്യൂബില്‍ 20 മില്യണ്‍ നേടിയിട്ടുണ്ട്. വേറെ ഏതെങ്കിലും സിനിമയ്‌ക്കോ പാട്ടിനോ അത്ര ഉണ്ടോന്നും ഒമര്‍ അതേ പോസ്റ്റില്‍ കമന്റായി ചോദിക്കുന്നുണ്ട്.

തീര്‍ച്ചയായും വിജയ ചിത്രം ആവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും, ദിലീപിനെ പോലെയുള്ള ആക്ടേഴ്‌സ് ആയി സിനിമ നല്ലത് പോലെ നന്നാവും. സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ ദിലീപിനും അറിയാം നിങ്ങള്‍ക്കും അറിയാമെന്നും ഒരു യൂസര്‍ കമന്റ് ചെയ്തിരുന്നു. ഇതും ഒമര്‍ ലുലു പങ്കുവെച്ചിട്ടുണ്ട്. ഇതിന് ധമാക്ക മാര്‍ക്കറ്റ് ചെയ്തില്ലയോ എന്ന ട്രോളും വന്നു. അതിന്റെ മറുപടിയും വൈറലായിട്ടുണ്ട്. മോനെ സച്ചിന്‍ എല്ലാ കളിയും സെഞ്ചറി അടിക്കോ ചിലത് ശരിയാവും ചിലത് ശരിയാവില്ല ധമാക്ക പൊട്ടിയപ്പോള്‍ എനിക്ക് വ്യക്തമായി പടിക്കാന്‍ പറ്റി എന്റെ പാളിച്ചകളെന്നും ഒമര്‍ ലുലു മറുപടി നല്‍കിയിട്ടുണ്ട്.
Recommended Video

നേരത്തെ സിനിമയിലെ പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ചും ഒമര്‍ ലുലു പ്രതികരിച്ചിരുന്നു. ഈ പൊളിറ്റിക്കല്‍ കറക്ക്ടനസ്സ് അന്ന് നോക്കിയാല്‍ മംഗലശ്ശേരി നീലകണ്ടനോ ഭാസ്‌കരപട്ടേലോ ഒരിക്കലും ഉണ്ടാവില്ല ഈ പൊളിറ്റിക്കല്‍ കറക്ടനസ്സ് എന്ന് പറയുന്നത് തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഒരു വെല്ലുവിളിയാണ്.പ്രവാചകനയോ ക്രിസ്തുവിനെയോ രാമനേയോ മതങ്ങളേയോ കളിയാക്കുമ്പോള്‍ ഉണ്ടാക്കുന്ന പ്രതിഷേധങ്ങള്‍ ആവിഷ്‌കാര സ്വതന്ത്ര്യത്തിന് വെല്ലുവിളി എന്ന് പറയുന്നവര്‍ തന്നെ സിനിമയില്‍ പൊളിറ്റിക്കല്‍ കറക്ക്റ്റനസ് വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് വിരോധാഭാസമാണെന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.
ക്യൂട്ട് ലുക്കില്‍ സാമന്ത അക്കിനേനി-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications