കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽഡിഎഫ് ജയിച്ചത് പ്രതിപക്ഷത്തെ കൊള്ളാത്തത് കൊണ്ടെന്ന് അരുൺ ഗോപി, പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന് റോഷൻ

Google Oneindia Malayalam News

കൊച്ചി: വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഇടയില്‍ നിന്നുകൊണ്ടാണ് ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എല്ലാ വിവാദങ്ങളുടേയും മുനയൊടിച്ച് ഉജ്ജ്വല വിജയം തന്നെ ഇടതുപക്ഷം സ്വന്തമാക്കുകയും ചെയ്തു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പ്രതികരിച്ചു. അതേസമയം ഇടതുപക്ഷത്തെ പുകഴ്ത്തി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും രംഗത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

പ്രതിപക്ഷത്തിന് കഴിവില്ലാത്തത് കൊണ്ട്

പ്രതിപക്ഷത്തിന് കഴിവില്ലാത്തത് കൊണ്ട്

താനൊരു ഇടതുപക്ഷ അനുഭാവി ആണെന്ന് റിപ്പോര്‍ട്ടര്‍ ടിവിയോട് സംസാരിക്കവേ അരുണ്‍ ഗോപി പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം പ്രതിപക്ഷത്തിന് അനുകൂലമായിരുന്നു. എന്നാല്‍ അത് മുതലെടുക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചതെന്ന് അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു.

ഭരണത്തോട് തനിക്ക് വിയോജിപ്പുണ്ട്

ഭരണത്തോട് തനിക്ക് വിയോജിപ്പുണ്ട്

യുഡിഎഫിന് എതിരെ ആയിരുന്നു അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നത് എങ്കില്‍ എല്‍ഡിഎഫ് അത് തിരഞ്ഞെടുപ്പില്‍ കൃത്യമായി ഉപയോഗിക്കുമായിരുന്നുവെന്നും അരുണ്‍ ഗോപി വ്യക്തമാക്കി. ഇടതുപക്ഷ അനുഭാവിയാണ് എങ്കില്‍ പോലും ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന ഭരണത്തോട് തനിക്ക് വിയോജിപ്പുണ്ടെന്നും അരുണ്‍ ഗോപി പറഞ്ഞു.

ഇടതുപക്ഷം മൂക്കും കുത്തി വീഴും

ഇടതുപക്ഷം മൂക്കും കുത്തി വീഴും

ഈ രീതിയില്‍ ആണ് പോകുന്നത് എങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഇല്ലാതാകുന്ന സാഹചര്യം വരുമെന്നും അരുണ്‍ ഗോപി മുന്നറിയിപ്പ് നല്‍കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയത്തിന്റെ വലിയ വീരവാദം പറഞ്ഞ് നടന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂക്കും കുത്തി വീഴും എന്നും അരുണ്‍ ഗോപി റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞു.

 കൃത്യമായ ചിന്തയും അടിത്തറയും

കൃത്യമായ ചിന്തയും അടിത്തറയും

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടിരുന്നു. മേജര്‍ തിരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ എല്‍ഡിഎഫ് പാകപ്പെട്ടതായി കരുതുന്നില്ല. കേരളം ഭരിക്കുന്നത് ഒരു കേഡര്‍ പാര്‍ട്ടിയാണ്. കൃത്യമായ ചിന്തയും അടിത്തറയും അവര്‍ക്കുണ്ട്. ഇപ്പോഴും കമ്മ്യൂണിസത്തിന് പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അരുണ്‍ ഗോപി കൂട്ടിച്ചേര്‍ത്തു.

അടിത്തറ ഒരിക്കളും ഇളകില്ല

അടിത്തറ ഒരിക്കളും ഇളകില്ല

മതത്തിന്റെയും ജാതിയുടേയും പേര് പറഞ്ഞ് വോട്ട് പിടിക്കുന്നത് ശരിയല്ല. വര്‍ഗീയത പറഞ്ഞ് നടക്കുന്നവര്‍ക്ക് ഒരിക്കലും വോട്ട് കൊടുക്കരുത് എന്നും അരുണ്‍ ഗോപി ആവശ്യപ്പെട്ടു. വര്‍ഗീയതയില്‍ നിന്നും മാറി നടക്കാന്‍ തക്ക ശേഷിയുളളവര്‍ ഇന്നും കമ്മ്യൂണിസത്തിനൊപ്പമുണ്ട്. കമ്മ്യൂണിസത്തിന്റെ അടിത്തറ ഒരിക്കളും ഇളകില്ലെന്നും അരുണ്‍ ഗോപി പറഞ്ഞു.

വിജയത്തില്‍ സന്തോഷം

വിജയത്തില്‍ സന്തോഷം

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ സമയത്ത് ദിലീപിനെ നായകനാക്കി രാംലീല എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് അരുണ്‍ ഗോപി. അതിനിടെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, നടന്‍ ഹരീഷ് പേരടി എന്നിവര്‍ ഇടത് പക്ഷത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് രംഗത്ത് വന്നിട്ടുണ്ട്. പിണറായിയെ ആണ് റോഷന്‍ ആന്‍ഡ്രൂസ് പ്രശംസിച്ചിരിക്കുന്നത്.

പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്

പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്

റോഷന്‍ ആന്‍ഡ്രൂസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: അഭിനന്ദനങ്ങള്‍.. അറിയാമായിരുന്നു.. പേമാരിയില്‍ മങ്ങുന്ന നിറമല്ല ചുവപ്പെന്ന്. അറിയാമാരുന്നു.. അധ്വാനിക്കുന്നവന്റെ തത്വശാസ്ത്രത്തെ തോല്‍പ്പിക്കാനാവില്ലെന്ന്. അറിയാമായിരുന്നു.. മലയാളിക്ക് മറക്കാവുന്നതല്ല ദുരിത കാണ്ഡങ്ങളെ നേരിട്ടപ്പോള്‍ ഒപ്പം നിന്ന് പകര്‍ന്ന ധൈര്യമെന്ന്..

സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതം

സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതം

അറിയാമായിരുന്നു.. സാരഥിയുടെ കരങ്ങളില്‍ തേര് സുരക്ഷിതമെന്ന്. അറിയാമായിരുന്നു ഈ ചെങ്കോട്ടയുടെ കരുത്ത് ഈ കൊടിയടയാളത്തിലെ സത്യം. ഈ ചുവപ്പന്‍ വിജയം''. സാധാരണക്കാരുടെ ഒപ്പം നിന്ന ഒരു സര്‍ക്കാരിന്റെ വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് എന്ന് നടന്‍ ഹരീഷ് പേരടി പ്രതികരിച്ചു. റേഷന്‍ കാര്‍ഡിന്റെ പ്രാധാന്യം സാധാരണക്കാരന് ബോധ്യപ്പെടുത്തി തന്ന സര്‍ക്കാരാണെന്നും നടന്‍ പ്രതികരിച്ചു.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam
സ്വർണക്കടത്ത് എന്തായോ എന്തോ

സ്വർണക്കടത്ത് എന്തായോ എന്തോ

സ്വർണ്ണക്കടത്തുമായി സർക്കാരിനേയും മുഖ്യമന്ത്രിയേയും ബന്ധിപ്പിച്ചുളള മാധ്യമ ചർച്ചകളേയും ഹരീഷ് പേരടി പരിഹസിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പ്: '' സ്വർണക്കടത്ത് എന്തായോ എന്തോ?... നിങ്ങളുടെ അജണ്ട വെള്ളം കുട്ടാതെ വിഴുങ്ങാൻ നിൽക്കുന്നവരല്ല കേരളത്തിലെ ജനത എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക... കേരളത്തിലെ സാധാരണ മനുഷ്യരുടെ കൂടെ നിൽക്കാൻ പറ്റാത്ത കാലത്തോളം ആരും ഇവിടെ ആരുമല്ല... അതാണിജനവിധി...''

English summary
Directors Roshan Andrews and Arun Gopi reacts to LDF victory in Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X