Get Updates
Get notified of breaking news, exclusive insights, and must-see stories!

പികെ കുഞ്ഞാലിക്കുട്ടിക്ക് വരവില്‍ കവിഞ്ഞ സ്വത്ത്; വിജിലന്‍സ് അന്വേഷണം തുടങ്ങി...

കോഴിക്കോട്: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം. പൊതു പ്രവര്‍ത്തകന്‍ എകെ ഷാജി സമര്‍പ്പിച്ച ഹര്‍ജിയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കോഴിക്കോട് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കേസ് അന്വേഷണം ആരംഭിച്ചെന്ന് വിജിലന്‍സ് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഈ മാസം പതിനെട്ടിനകം റിപ്പോര്‍ട്ട് സമര്‍പ്പി0ക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ അന്വേഷണം നടക്കുന്നതേയൊള്ളുവെന്നും കൂടുതല്‍ സമയം വേണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടു. എത്രയും വേഗം അന്വേണം നടത്തി റിപ്പോര്‍ട്ടി സമര്‍പ്പിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

PK Kunhalikutty

Read Also: മദ്യനയത്തില്‍ ടൂറിസം മന്ത്രി വാശിപിടിക്കുന്നതാര്‍ക്ക് വേണ്ടി ? ടൂറിസ്റ്റുകളെല്ലാം മദ്യപാനികളോ !!!

2006 മുതല്‍ 2014 വരെയുള്ള വര്‍ഷങ്ങളില്‍ കുഞ്ഞാലിക്കുട്ടിയുടെ സമ്പാദ്യം വരവുമായി ഒത്തുപോകില്ലെന്നാണ് ഷാജി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് നേതൃത്വം നല്‍കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

Read Also: ശബരിമലയില്‍ വിഐപി ദര്‍ശനം വേണ്ടെന്ന് പിണറായി; നടപ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്...

സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിഇടപാട് കേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താനായിരുന്നു കോടതി ഉത്തരവ്. ഇവരെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ ത്വരിത പരിശോധന റിപ്പോര്‍ട്ട് തള്ളിയശേഷമായിരുന്നു കോടതിയുടെ ഉത്തരവ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+