കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തില്‍ ടൂറിസം മന്ത്രി വാശിപിടിക്കുന്നതാര്‍ക്ക് വേണ്ടി ? ടൂറിസ്റ്റുകളെല്ലാം മദ്യപാനികളോ !!!

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാടാണെന്നാണ് കേരളത്തെപ്പറ്റി പറയുന്നത്. കേരളം ടൂറിസം രംഗത്ത് വലിയ നേട്ടങ്ങള്‍ കൊയ്യുന്നതും ഈ പേരിലാണ്. എന്നാല്‍ ടൂറിസം മന്ത്രി എ സി മൊയ്തീന്റെ വാദം കേട്ടാല്‍ തോന്നും മദ്യമാണ് കേരളത്തിലെ ടൂറിസത്തെ പിടിച്ച് നിര്‍ത്തുന്നതെന്ന്.

മദ്യപിക്കാനായാണ് വിവധ രാജ്യങ്ങളില്‍ നിന്ന് വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തുന്നതെന്നാണ് മന്ത്രിയുടെ പിടിവാശി കണ്ടാല്‍ മനസിലാകുന്നത്. മദ്യനയത്തില്‍ മാറ്റം വേണമെന്ന് മന്ത്രി വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്.

AC Moideen

ടൂറിസം മേഖലക്ക് കനത്ത നഷ്ടമാണ് മദ്യനയം ഉണ്ടാക്കിയിരിക്കുന്നത്. ടൂറിസം കേന്ദ്രങ്ങളിലെങ്കിലും മദ്യം ലഭ്യമാക്കണം. അവിടുളള ബാറുകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് മന്ത്രി ആവര്‍ത്തിച്ചിരിക്കുന്നത്. മദ്യനയം മൂലം ടൂറിസം രംഗത്തുണ്ടായ വരുമാന നഷ്ടം നികത്താന്‍ നടപടികള്‍ ഉണ്ടാകണമെന്നും എസി മൊയ്തീന്‍ ആവശ്യപ്പെട്ടു.

Read Also: ദളിത് വീട്ടമ്മയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിച്ചതച്ചു; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍...

മറ്റ് സംസ്ഥാനങ്ങള്‍ ഇപ്പോഴും കേരളത്തെ മദ്യനിരോധന സംസ്ഥാനമായിട്ടാണ് കാണുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ടൂറിസം രംഗത്തെ എങ്ങനെ ബാധിച്ചുവെന്നതിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ അവസാന തീരുമാനം എല്‍ഡിഎഫിന്റേതാണെന്നും മന്ത്രി പറയുന്നു.

ടൂറിസം സെന്ററുകളുടെ പശ്ചാത്തലത്തില്‍ നടത്തേണ്ട പല വിനോദസഞ്ചാര സംബന്ധിയായ സമ്മേളനങ്ങളും കേരളത്തിന്റെ മദ്യനയം മൂലം സംസ്ഥാനത്തിനു വെളിയിലേക്കു മാറ്റേണ്ട സാഹചര്യം ഉണ്ടായിട്ടിട്ടുണ്ടെന്നും അതു ടൂറിസം മേഖലയില്‍ കോടിക്കണക്കിനു രൂപയുടെ റവന്യു നഷ്ടം ഉണ്ടാക്കി. കോടികള്‍ മുടക്കിയ വ്യവസായികള്‍ക്ക് വലിയ നഷ്ടമുണ്ടായെന്നാണ് മന്ത്രി പറയുന്നത്.

ഇതില്‍ നിന്ന് ആര്‍ക്ക് വേണ്ടിയാണ് മദ്യനയത്തില്‍ മാറ്റം വേണമെന്ന് വാശിപിടിക്കുന്നതെന്ന് വ്യക്തമാണ്. നിക്ഷേപം നടത്തിയവരെ മദ്യനയം പ്രതിസന്ധിയിലാക്കി. മദ്യമില്ലാത്തതിനാല്‍ വലിയ കോണ്‍ഫറസുകളെല്ലാം മാറ്റിവയ്ക്കുന്നുവെന്നുമാണ് മന്ത്രിയുടെ വാദം.

Read Also: കഥ വാങ്ങിയിട്ട് പ്രതിഫലമില്ല;പലിശയടക്കം ആവശ്യപ്പെട്ട് സര്‍ക്കാരിന് ടി പത്ഭനാഭന്‍റെ വക്കീല്‍ നോട്ടീസ്

മദ്യനയത്തില്‍ മാറ്റം വേണമെന്ന് നേരത്തെയും ടൂറിസം മന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്തായാലും തിടുക്കപ്പെട്ട് ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Liquor policy needs change says Tourism Minister AC Moideen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X