സംസ്ഥാന വോളിബോള്‍ ടീം ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ ദിവസം വടകരയില്‍ ഒത്തുകൂടി...

  • Posted By:
Subscribe to Oneindia Malayalam

വടകര:വിശാഖ പട്ടണം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം സമ്മാനിച്ച സംസ്ഥാന വോളിബോള്‍ ടീം ഇരുപത് വര്ഷം പൂര്‍ത്തിയാക്കിയ ദിവസം വടകരയില്‍ ഒത്തുകൂടി.1997 ഡിസംബര്‍ 24നാണു കേരള പുരുഷ വിഭാഗം ടീം നടാടെ ദേശീയ ചാമ്പ്യന്‍ ഷിപ്പ് കരസ്തമാക്കിയത്.വടകരയിലെ വോളിബോള്‍ പ്രേമികളാണ് അന്നത്തെ ടീമില്‍ കളിച്ചവരും,കോച്ച്,മാനേജര്‍ എന്നിവരെയും പഴയകാല വോളി ബോള്‍ താരങ്ങളും ഒരു വേദിയില്‍ അണിനിരത്തി "ഒത്തുചേരല്‍ ഓര്‍മ്മ പുതുക്കല്‍"പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങില്‍ ടീം അംഗങ്ങള്‍ അവരവരുടെ അനുഭവങ്ങളും,ഓര്‍മ്മകളും പങ്കുവെച്ചു.തല മുറകളുടെ സ്വപ്ന സാക്ഷാത്കാരം എന്ന നിലയില്‍ സംഘടിപ്പിച്ച ഒത്തു ചേരലില്‍ അന്നത്തെ ടീം കോച്ച് സണ്ണി ജോസഫ്,റഹ്മാന്‍ എന്ന ബാവ,മാനേജര്‍ രവി,ടീം അംഗങ്ങളായ ക്യാപ്റ്റന്‍ ഇ.അനില്‍,കളിക്കാരായ വിനോദ്,താഹ,ഓ.വി.അഗസ്റ്റിന്‍,രാജ് വിനോദ്,സുനില്‍ കുമാര്‍,ഷിജോ- തോമസ്‌,അന്‍വര്‍ ഹുസൈന്‍,ബിനു ജോസ്,ടോമി മാത്യു,ജിതേഷ്,കപില്‍ദേവ്,സാര്‍ഗരദന്‍, എന്നിവരെ ചടങ്ങില്‍ ആദരിച്ചു.മുഴുവന്‍ ടീം അംഗങ്ങള്‍ക്കും,കോച്ച്,മാനേജര്‍ എന്നിവര്‍ക്കും ഉപഹാരം സമര്‍പ്പിച്ചു.

voly

പരിപാടി സി.കെ.നാണു.എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.കെ.കെ.മൊയ്തീന്‍ കോയ,കെ.പി.പ്രേമ നാഥന്‍,ഇ.അച്യുതന്‍ നായര്‍,വി.സേതുമാധവന്‍,കെ.പി. സുനില്‍ കുമാര്‍,പുരന്തോടത്ത് സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

സൂചിക്കെതിരെ ജനങ്ങൾ; കുട്ടികളുടെ പുസ്തകത്തിൽ നിന്ന് സൂചിയുടെ ഭാഗം മാറ്റണം, കാരണം റോഹിങ്ക്യൻ വിഷയം

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
District volleyball team celebrated their 20th anniversary

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്