പുനത്തിലിന്‍റെ സ്മരണകള്‍ ഇരമ്പി ജില്ലാ കേരളോത്സവം ഇന്ന് സമാപിക്കും

  • Posted By:
Subscribe to Oneindia Malayalam

വടകര : മടപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പുനത്തില്‍ കുഞ്ഞബ്ദുള്ള നഗറില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ കേരളോത്സവം ഞായറാഴ്ച സമാപിക്കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തില്‍ നൂറുകണക്കിന് പ്രതിഭകള്‍ മാറ്റുരച്ചു.

ഞായറാഴ്ച വിവിധ വേദികളില്‍ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, നാടോടിനൃത്തം, തിരുവാതിര, സംഘനൃത്തം, മണിപ്പുരി, കഥക്, ഒഡീസി, നാടോടിപ്പാട്ട്, സംഘഗാനം, ദേശഭക്തിഗാനം ഓട്ടന്‍തുള്ളല്‍, കഥകളി, നാടോടിപ്പാട്ട് (ഗ്രൂപ്പ്), വള്ളംകളിപ്പാട്ട് (ആറന്മുള-കുട്ടനാട് ശൈലി), നാടോടിനൃത്തം (ഗ്രൂപ്പ്), മാപ്പിളപ്പാട്ട്, ദഫ്മുട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, ഒപ്പന, മിമിക്രി, മോണോആക്ട്, മൈം, കവിതാലാപനം, പ്രസംഗം (മലയാളം, ഇംഗ്ളീഷ്, ഹിന്ദി) എന്നീ മത്സരങ്ങളും നടക്കും. ഞായറാഴ്ച വൈകിട്ട് ചേരുന്ന സമാപന സമ്മേളനം ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനാകും.

youthfestivl

മത്സരഫലങ്ങള്‍: ഇംഗ്ളീഷ് നാടകം- ശ്രീഹരി ആന്‍ഡ് പാര്‍ടി (ചേളന്നൂര്‍ ബ്ളോക്ക്), മലയാളം നാടകം1. സുലോച് ബാബു ആന്‍ഡ് പാര്‍ടി മേലടി ബ്ളോക്ക്. 2. അബിന സി ആന്‍ഡ് പാര്‍ടി (പേരാമ്പ്ര ബ്ളോക്ക്). മികച്ച നടന്‍- സുലോച് ബാബു (മേലടി ബ്ളോക്ക്). മികച്ച നടി അപര്‍ണാരാജ് (മേലടി ബ്ളോക്ക്).

ക്വിസ്1 . നിഹാല്‍ കൃഷ്ണന്‍ (ബാലുശേരി ബ്ളോക്ക്). 2. വി പി സൂരജ്ലാല്‍ (തൂണേരി ബ്ളോക്ക്). ചെണ്ട- വിഷ്ണുപ്രസാദ് (പന്തലായനി ബ്ളോക്ക്), സുലോച് ബാബു (മേലടി ബ്ളോക്ക്). ലളിതഗാനം (ആണ്‍)- ശ്രീരഞ്ജിത്ത് (കുന്നുമ്മല്‍ ബ്ളോക്ക്), വിപിന്‍ നാഥ് (പയ്യോളി). ലളിതഗാനം (പെണ്‍) 1. സഹസ്ര (തൂണേരി ബ്ളോക്ക്), 2. പുണ്യ (വടകര മുനിസിപ്പാലിറ്റി). ചെണ്ടമേളം1 എസ് കെ രാജേഷ് (പയ്യോളി), എന്‍ വി ലിജിത്ത് (വടകര ബ്ളോക്ക്).

ആന്‍ഫീല്‍ഡ് ത്രില്ലര്‍ സമനിലയില്‍, സിറ്റിക്കരികെ ഡെവിള്‍സ്... റയല്‍ വിറച്ചു ജയിച്ചു, ബയേണ്‍ ഞെട്ടി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
District Youth festival will be completed today

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്