Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്മേളനം മാറ്റാന്‍ ആലോചിട്ടില്ല, വേണ്ടി വന്നാല്‍ മാറ്റും: കോടിയേരി

തിരുവനന്തപുരം: സി പി ഐ എം സംസ്ഥാന സമ്മേളനം മാറ്റാന്‍ ആലോചിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ സമ്മേളനവും കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസും മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹം തള്ളി. സമ്മേളന കാര്യത്തില്‍ ഫെബ്രുവരി പകുതിയോടെ തീരുമാനമാകും. എന്നാല്‍ സമ്മേളനം മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് ഒന്നു മുതല്‍ നാല് വരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ വെച്ചാണ് പാര്‍ട്ടി കോണ്‍ഗ്രസ്. 2012 ല്‍ കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ഇതാദ്യമായാണ് കേരളത്തിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസെത്തുന്നത്. കൊവിഡ് വ്യാപനം രൂക്ഷാമായാല്‍ സംസ്ഥാന സമ്മേളനം മാര്‍ച്ച് അവസാനത്തേക്ക് മാറ്റിവെക്കാനാണ് സാധ്യത. കൊവിഡ് വ്യാപന കാലത്തെ സി പി ഐ എമ്മിന്റെ ജില്ലാ സമ്മേളനങ്ങള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനിടയില്‍ മെഗാ തിരുവാതിരയും ഗാനമേളയും സംഘടിപ്പിച്ചതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.

1

കൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ചുരുക്കുകയും ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. അതേസമയം കൊവിഡ് മാനദണ്ഡപ്രകാരം മാത്രം പരിപാടികള്‍ മതി എന്നും ഇതിന്റെ ഭാഗമായാണ് ആലപ്പുഴ സമ്മേളനം മാറ്റിയതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം തിരുവനന്തപുരം ജില്ലാ സമ്മേളനം സംബന്ധിച്ച വിവാദത്തില്‍ കോടിയേരി നിലപാട് ആവര്‍ത്തിച്ചു. തിരുവാതിരയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

2

ആ സമയത്ത് അങ്ങനെയൊരു പരിപാടി നടത്താന്‍ പാടില്ലായിരുന്നു എന്ന് സി പി ഐ എം അഭിപ്രായപ്പെട്ടതാണ്. പല വ്യക്തികളും പല വ്യക്തികളെയും പുകഴ്ത്തുന്ന പാട്ടുകള്‍ അവതരിപ്പിക്കാറുണ്ടെന്നും അങ്ങനെയുള്ള പരിപാടികളില്‍ അവതരിപ്പിക്കാനുള്ള പാട്ടൊക്കെ പാര്‍ട്ടി അനുമതി നല്‍കുന്നതാണെന്നും കോടിയേരി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കൊവിഡ് വ്യാപനത്തിനിടയിലും സി പി ഐ എം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. സര്‍ക്കാരിനെതിരായ സമര പരിപാടികളില്‍ നിന്നും യു ഡി എഫും ബി ജെ പിയും വിട്ട് നിന്നിട്ടും സര്‍ക്കാരിനെ നയിക്കുന്ന സി പി ഐ എം ജില്ലാ സമ്മേളനങ്ങളുമായി മുന്നോട്ടുപോയതാണ് വിമര്‍ശന വിധേയമായത്.

3

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സി പി ഐ എം സമ്മേളനങ്ങള്‍ നടന്നുവരുന്നതെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടിരുന്നത്. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതത് ജില്ലാ കളക്ടര്‍മാരുടെ അനുവാദത്തോട് കൂടിയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. അതേസമയം തിരുവനന്തപുരം ജില്ലാ സമ്മേളനം വന്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന് പാര്‍ട്ടി സമ്മേളനമാണ് പ്രധാനമെന്നും ജനങ്ങളോട് സി പി ഐ എമ്മിന് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
    തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം
    4

    തിരുവനന്തപുരത്ത് നടത്തിയ ജില്ലാ സമ്മേളനവും തിരുവാതിര കളിയുമല്ലേ രോഗത്തിന്റെ ഇത്ര വലിയ കേന്ദ്രമാക്കി തലസ്ഥാനത്തെ മാറ്റിയതെന്നും സതീശന്‍ ചോദിച്ചു. അതേസമയം ബി ജെ പിയും നേരത്തെ സര്‍ക്കാരിനും സി പി ഐ എമ്മിനുമെതിരെ രംഗത്തെത്തിയിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 1500 പേര്‍ക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുത്ത മുഖ്യമന്ത്രിയ്ക്കെതിരേയും കേസെടുക്കണമെന്നായിരുന്നു ബി ജെ പിയുടെ ആവശ്യം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+