കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദേവികയ്ക്കും ശ്വാസം മുട്ടിയിരുന്നു;അതൊരു കൊലപാതകമായിരുന്നുവെന്ന് നടുക്കത്തോടെ ഏറ്റെടുക്കണം'

  • By News Desk
Google Oneindia Malayalam News

മലപ്പുറം: പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഇന്ന് സാക്ഷര കേരളത്തില്‍ ഒരു ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരിക്കുകയാണ്. മലപ്പുറം വളാഞ്ചേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവികയാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കുന്നതിനായി സ്മാര്‍ട്ട്‌ഫോണോ ടിവിയോ ഇല്ലാത്തതില്‍ മനം നൊന്താണ് ദേവിക ആത്മഹത്യ ചെയ്തത്.

ദേവികയുടെ മരണത്തില്‍ പ്രതികരിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോ: ആസാദ്. ദേവികയുടേത് ഒരു ആത്മഹത്യയാണെങ്കില്‍ അധികാരികള്‍ മുട്ടുമടക്കി മാപ്പ് ചോദിക്കണമെന്നും തെറ്റുകള്‍ തിരുത്തണമെന്നും ആസാദ് പറയുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ശ്വാസം മുട്ടിയിരുന്നു

ശ്വാസം മുട്ടിയിരുന്നു

'ദേവികയ്ക്കും ശ്വാസം മുട്ടിയിരുന്നു. ഏതധികാരത്തിന്റെ മുട്ടുകാലാണ് ആ കുഞ്ഞിന്റെ തൊണ്ടയിലമര്‍ന്നത്? അങ്ങനെയൊരു അതിക്രമത്തിന്റെ ചിത്രമോ വാര്‍ത്തയോ ലഭ്യമല്ല. പക്ഷെ ആ കുട്ടിയ്ക്കു ശ്വാസം മുട്ടിയിരുന്നു. വിങ്ങിപ്പൊട്ടിയിരുന്നു. തന്റേതല്ലാത്ത കാരണത്താല്‍ അകറ്റി നിര്‍ത്തപ്പെട്ടവള്‍ എന്നു തോന്നിയിരുന്നു. നീതി നിഷേധിക്കപ്പെട്ടുവെന്ന് പൊള്ളിയിരുന്നു.'

ആത്മഹത്യ

ആത്മഹത്യ

'വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയത്ത് ഇന്നലെയാണ് ദേവിക എന്ന പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ക്ലാസിലിരിക്കാന്‍ ടി വിയോ സ്മാര്‍ട് ഫോണോ ഇല്ല എന്ന ദുഖമാണ് കാരണമെന്ന് രക്ഷിതാക്കള്‍ പറഞ്ഞതായി വാര്‍ത്ത കാണുന്നു. എങ്കിലവള്‍ അവസാനം ഉച്ചരിച്ചത് എനിക്കു ശ്വാസം മുട്ടുന്നു എന്നുതന്നെയാവണം.'

കൊഴിച്ചു കളയല്‍

കൊഴിച്ചു കളയല്‍

ഏറ്റവും പിറകില്‍ നില്‍ക്കുന്നവരില്‍നിന്ന്, അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവരില്‍നിന്ന് തുടങ്ങണമെന്ന് ഇനിയും നാം പഠിച്ചിട്ടില്ല. കൊഴിഞ്ഞുപോക്കല്ല കൊഴിച്ചുകളയലാണ് നടക്കുന്നത്. താങ്ങാന്‍ നാട്ടു സംവിധാനങ്ങളോ സ്‌കൂള്‍ സമിതികളോ ഉണ്ടായില്ല. അവര്‍ ആരുടെയും ശ്രദ്ധയിലെത്തുന്നില്ല.ദേവികയുടേത് അങ്ങനെയൊരു ആത്മഹത്യയാണെങ്കില്‍ ശിരസ്സു കുനിച്ചു മുട്ടുകുത്തി മാപ്പുചോദിക്കണം അധികാരികള്‍.

കൊലപാതകം

കൊലപാതകം

അതൊരു കൊലപാതകമായിരുന്നുവെന്ന് നടുക്കത്തോടെ ഏറ്റെടുക്കണം. തിരുത്തണം തെറ്റുകള്‍. ഏറ്റവുംഅവസാനത്തെ വിദ്യാര്‍ത്ഥിയെയും പങ്കാളിയാക്കുംവരെ ഓണ്‍ലൈന്‍ പാഠങ്ങള്‍ മാറ്റിവെയ്ക്കണം. ഇടത്തട്ടു മേല്‍ത്തട്ടു വ്യവഹാരമായി പൊതു വിദ്യാഭ്യാസം പരിമിതപ്പെടരുത്.തീര്‍ച്ചയായും അന്വേഷണം വേണം. കേരളത്തിന്റെ ഉണര്‍വ്വും ശ്രദ്ധയുമുണ്ടാവണം. ദേവികയുടെ പാഠം വിദ്യാഭ്യാസ വകുപ്പു പഠിക്കണം.

പ്രതിഷേധം

പ്രതിഷേധം

ദേവികയുടെ മരണത്തില്‍ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തിനകത്ത ഉയരുന്നത്.'ആ കുഞ്ഞിന് ഓണ്‍ലൈന്‍ സൗകര്യം ലഭിയ്ക്കും വരെ ക്ഷമിച്ചൂടായിരുന്നോ?'നിങ്ങളൊക്കെ ആരോടാണ് ഒരു ദിവസം കൂടി ക്ഷമിക്കാന്‍ പറയുന്നത്,നൂറ്കണക്കിന് വര്‍ഷങ്ങളായ് ക്ഷമിക്കുന്ന എന്റെ ജനതയിലെ കുഞ്ഞുങ്ങളോടാ?നൂറുകണക്കിന് വര്‍ഷങ്ങളായ് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത എന്റെ ജനതയോടോ?
ഞങ്ങടെ ക്ഷമയില്ലാണ് കേരളം കെട്ടിപൊക്കിയത്.' എന്ന് ദളിത് ആക്റ്റിവിസ്റ്റ് ദിനു വെയില്‍ പ്രതികരിച്ചു.

English summary
Dr Azad Facebook Post in Devika's Suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X