കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വന്തം വീട്ടിൽ ഇരിക്കാനല്ലേ നിങ്ങളോട് പറയുന്നുള്ളൂ, വൈറലായി ഡോക്ടറുടെ കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

പത്തനംതിട്ട: കോവിഡ് -19 പട്ടികയില്‍ ഉള്ളവരില്‍ 40 ശതമാനം പേരും ആരോഗ്യ വകുപ്പ് അധികൃതരുമായി സഹകരിക്കുന്നില്ലെന്നാണ് ഇന്ന് പത്തനംതിട്ട ഡിഎംഒ വ്യക്തമാക്കിയത്. നിരീക്ഷണത്തില്‍ തുടരുന്നവരില്‍ ചിലര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്ന് കളഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മഹാമാരിയെ തുരത്താന്‍ കേരളം ഒറ്റക്കെട്ടായി പോരാടേണ്ട സമയത്താണ് ഒരു വിഭാഗം ജനങ്ങളുടെ ഈ നിസഹകരണം.

ആയിരക്കണക്കിന് വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ തുരത്താന്‍ രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ ചിലരുടേയെങ്കിലും ഇത്തരത്തിലുള്ള പരിഭവങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്നാണ് കോഴിക്കോട് കോഴിക്കോട് ഗവ മെഡിക്കൽ കോളജിലെ ഡോ വികെ ഷമീര്‍ വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 തനിക്കതൊന്നും ഓർക്കാൻ ആഗ്രഹമില്ലെന്ന്

തനിക്കതൊന്നും ഓർക്കാൻ ആഗ്രഹമില്ലെന്ന്

"I don't want to remember those days" കോഴിക്കോട് മെഡിക്കൽ കോളേജ്, മെഡിസിൻ ഡിപ്പാർട്ട്മെൻ്റിലെ പിജി വിദ്യാർത്ഥി രാംകുമാറിൻ്റെ വാക്കുകളാണിവ. നിപ്പ എങ്ങനെ നേരിട്ടു എന്നു പറഞ്ഞു കൊടുക്കാൻ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ക്ഷണിച്ചു കൊണ്ടുവന്നതായിരുന്നു. കുട്ടികൾ വിളിച്ചപ്പോൾ വരില്ലെന്നാണ് പറഞ്ഞത്. പറഞ്ഞ കാരണം അതു തന്നെ, തനിക്കതൊന്നും ഓർക്കാൻ ആഗ്രഹമില്ലെന്ന്. നമ്മുടെ കുട്ടികൾ അതറിയണമെന്ന് പറഞ്ഞ് ഞാനാണ് നിർബന്ധിച്ചത്. പ്രസംഗത്തിൽ ആ വാചകം രാംകുമാർ എത്ര തവണ ആവർത്തിച്ചെന്ന് ഓർമ്മയില്ല. അതു കഴിഞ്ഞ് രാംകുമാർ കുട്ടികളോട് ചോദിച്ചു

 ഞങ്ങൾക്ക് കയ്പ്പാണ്

ഞങ്ങൾക്ക് കയ്പ്പാണ്

"നിങ്ങൾക്ക് പലർക്കും നിപ്പ പോലെ ഒരു സാഹചര്യം വന്നാൽ അതിലേക്ക് ചാടിയിറങ്ങണമെന്ന് തോന്നുന്നുണ്ടല്ലേ? എന്നാൽ എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങളെല്ലാവരും അങ്ങനെ ഒരു സാഹചര്യം വരാതിരിക്കാൻ ആഗ്രഹിക്കുക, പ്രാർത്ഥിക്കുക. "ഒരു നിപ്പാ കാലത്തിൻ്റെ ഓർമ്മകൾ പോലും ഞങ്ങൾക്ക് കയ്പ്പാണ്.അറിയാതെ പറഞ്ഞു പോവുകയാണ്. ചില ചോദ്യങ്ങൾ കേൾക്കുമ്പോൾ, ചില പരിഭവങ്ങൾ കാണുമ്പോൾ.

 സമ്മർദ്ദത്തിലായിരിക്കും ഇപ്പോൾ

സമ്മർദ്ദത്തിലായിരിക്കും ഇപ്പോൾ

ആലപ്പുഴയിൽ ഡോ ജൂബി ജോൺ, തൃശ്ശൂരിൽ ഡോ രാജേഷ്, കോഴിക്കോട്ട് ഡോ ശ്രീജിത്. മൂന്നു നോഡൽ ഓഫീസർമാർ. മൂന്നു പേരും സുഹൃത്തുക്കളായതുകൊണ്ട് നന്നായി അറിയാം, വലിക്കുന്ന ചക്രശ്വാസത്തെ കുറിച്ച്. കൊച്ചി മെഡിക്കൽ കോളേജിനെ കുറിച്ച് ഡോ വീണ എഴുതിയതു വായിച്ചറിഞ്ഞതും ഇതു തന്നെ. കാഞ്ഞങ്ങാട്ട് എങ്ങനെ ആണാവോ ഇതുവരെ കണ്ടു പരിചയം പോലുമില്ലാത്ത ഐസൊലേഷൻ വാർഡ് ഉണ്ടാക്കിയെടുത്തത്! പത്തനംതിട്ടയിലെ ഡോക്ടർമാർ ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കാത്ത സമ്മർദ്ദത്തിലായിരിക്കും ഇപ്പോൾ.

 കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്

കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്

ഡോക്ടർമാരുടെ കൂടെയുള്ള റെസിഡൻറുമാർ, നഴ്സുമാർ, ബാക്കി സ്റ്റാഫ്.ഒരോ രോഗിയും അവശേഷിപ്പിക്കുന്ന ആയിരങ്ങളുടെ സമ്പർക്ക ലിസ്റ്റും തേടി നടക്കുന്ന ആശാ വർക്കർമാർ. സമ്പർക്കം വന്നവർക്ക് പനിക്കുന്നോ ചുമക്കുന്നോ എന്നാരായാൻ നടക്കുന്ന ഹെൽത്ത് സെൻ്ററിലെ സ്റ്റാഫ്, അവരെ നയിക്കുന്ന മെഡിക്കൽ ഓഫീസർമാർ. ലിസ്റ്റിനു പുറത്ത് ലിസ്റ്റും അവരുടെ റൂട്ടും തിരയുന്ന കമ്യൂണിറ്റി മെഡിസിൻ വിഭാഗം. ഇങ്ങനെ ഇവിടെ പരാമർശിച്ചവരും പരാമർശിക്കാത്തവരുമായി അനവധി ആളുകൾ ജീവിതം കഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

 സ്വന്തം വീട്ടിൽ ഇരിക്കാനേ പറയുന്നുള്ളൂ

സ്വന്തം വീട്ടിൽ ഇരിക്കാനേ പറയുന്നുള്ളൂ

മൂന്ന് രോഗികൾക്കേ രോഗം വന്നുള്ളൂ അവർക്കെല്ലാം സുഖം പ്രാപിച്ചു എന്നു പറയുമ്പോൾ നല്ല സുഖം തോന്നുന്നില്ലേ, അപ്പോഴേക്കും ഒരു ദശലക്ഷം ആളുകൾ ചെയ്യേണ്ട ജോലി ആയിരം ആളുകൾ കൂടി ചെയ്തു തീർത്തിട്ടുണ്ടാകും. പലതും നിങ്ങൾ അറിയാതെ. ആവശ്യത്തിന് സാധനങ്ങളോ സന്നാഹങ്ങളോ ഇല്ലാതെ.നിങ്ങളോട് സ്വന്തം വീട്ടിൽ ഇരിക്കാനേ പറയുന്നുള്ളൂ. അസുഖ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വിളിക്കാനും നിഷ്കർഷിച്ച സ്ഥലങ്ങളിൽ മാത്രം വരാനും.

 ആഘോഷങ്ങൾ ഉപേക്ഷിക്കാനേ പറയുന്നുള്ളൂ

ആഘോഷങ്ങൾ ഉപേക്ഷിക്കാനേ പറയുന്നുള്ളൂ

നിങ്ങളോട് ആഘോഷങ്ങൾ ഉപേക്ഷിക്കാനേ പറയുന്നുള്ളൂ.നിങ്ങളോട് വിനോദയാത്രകൾ ഒഴിവാക്കാനേ പറയുന്നുള്ളൂ.നിങ്ങളോട് ആശുപത്രി സന്ദർശനം ഒഴിവാക്കാനേ പറയുന്നുള്ളൂ. രോഗീപരിചരണത്തിൽ ഒരൽപം ശ്രദ്ധ കൊടുക്കാനേ പറയുന്നുള്ളൂ. നിങ്ങൾക്ക് വേണമെങ്കിൽ സഹകരിക്കാതിരിക്കാം കേരളത്തിൽ നമുക്കൊരു കോവിഡിൻ്റെ പ്രളയം തന്നെ ഉണ്ടാക്കാം. ലോകത്തിന് മുന്നിൽ നമുക്ക് ലജ്ജിക്കാം.

മതിൽ പണിയാൻ

ഒ എൻ വി യുടെ ഒരു കവിതയുണ്ട്, കൽപ്പണിക്കാരെ കുറിച്ച്‌. അവർ പണിയുന്ന മതിലിൻ്റെ ദൗർബല്യം മറയ്ക്കാൻ സ്വന്തം ഭാര്യയുടെ ശരീരം കല്ലുകൾക്കിടയിൽ വെച്ച് അടക്കുന്നതിനെ കുറിച്ച്. ഇവിടെ സാംക്രമിക രോഗങ്ങൾക്കെതിരെ നാം പണിയുന്ന സംരക്ഷണ മതിലുകളിലെ കുറവുകളെല്ലാം മനുഷ്യ ശരീരങ്ങൾ വെച്ചാണ് നികത്തുന്നതെന്ന് ഓർക്കണം.കവിതയിൽ ആ സ്ത്രീ ചോദിക്കുന്ന അവസാന ആഗ്രഹമുണ്ട്. മതിലിനുള്ളിൽ ഒരു കല്ലായി മാറുമ്പോഴും കുഞ്ഞിനെ മുലയൂട്ടാൻ ഉതകുന്ന രീതിയിൽ മതിൽ പണിയാൻ.

'കമല്‍നാഥിന്‍റെ 'മാസ്റ്റര്‍ സ്ട്രോക്ക്'കാണാനിരിക്കുന്നതേയുള്ളൂ';അട്ടിമറി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് മറുപണി തുടങ്ങി! ഇനി കളിമാറും,പന്ത് സ്പീക്കറുടെ കോര്‍ട്ടില്‍!

'രാഹുൽ വളർത്തുനായയേ കളിപ്പിച്ചുകൊണ്ടിരിക്കട്ടെ, അന്തസ്സുളള നേതാക്കളുടെ കയ്യിൽ നേതൃത്വം ഏൽപ്പിക്കൂ'

English summary
Dr VK Shameer about Corona virus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X