ഡ്രൈവിങ് ലൈസന്‍സ് ഇനി കിട്ടാക്കനിയാവും!! എല്ലാം തീരുന്നു...ഇനി ദിവസങ്ങള്‍ മാത്രം!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരളത്തില്‍ നിന്നു ഡ്രൈവിങ് ലൈസന്‍സ് എടുക്കുകയെന്നത് ഇനി ദുഷ്‌കരമാവും. പരിഷ്‌കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് മെയ് 22 മുതല്‍ നടപ്പിലാവും. നേരത്തേ തന്നെ ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതു മെയ് 15 വരെ ഹൈക്കോടതി തടയുകയായിരുന്നു.

സൗദി അറേബ്യയും റഷ്യയും തന്ത്രം മാറ്റി; എണ്ണ വില കുത്തനെ കൂടും, ഇന്ത്യക്ക് തിരിച്ചടി!

മോഹന്‍ലാല്‍ മുട്ടുമടക്കിയോ; ബാഹുബലി കേരളത്തില്‍ ഏറ്റവും വേഗം 50 കോടി കടക്കുന്ന ചിത്രം !

Kerala Driving Test

എന്നാല്‍ മെയ് 22നുള്ളില്‍ പരീക്ഷ നടക്കുന്ന ഗ്രൗണ്ടുകളില്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്നു പരിശീലകര്‍ പറയുന്നു. പുതുക്കിയ പരീക്ഷയ്ക്ക് മുന്നോടിയായി പരീശീലകര്‍ക്കും പരിശീലനം നല്‍കേണ്ടതുണ്ട്. പുതിയ രീതികള്‍ പഠിക്കുകയും മല്‍സരാര്‍ഥികളെ പഠിപ്പിക്കുകയും വേണം. ഇതിനൊന്നും സമയം അനുവദിക്കാതെ പെട്ടെന്ന് പുതിയ പരിഷ്‌കാരം കൊണ്ടു വരുന്നത് ശരിയല്ലെന്നാണ് പരിശീലകര്‍ പറയുന്നത്.

പുതിയ പരിഷ്‌കാരങ്ങള്‍
വണ്ടി പിറകിലേക്ക് എടുക്കുമ്പോള്‍ വശത്തെ കണ്ണാടി തന്നെ നോക്കണം. ഡോറിനു പുറത്തേക്ക് തലയിട്ടു നോക്കാന്‍ പാടില്ല.
എച്ച് എടുക്കുമ്പോള്‍ കമ്പികള്‍ റിബണ്‍ ഉപയോഗിച്ചു ബന്ധിക്കും. റിബണില്‍ തട്ടിയാലും കമ്പി വീഴും.
ഗ്രൗണ്ടില്‍ സ്ഥാപിക്കുന്ന കമ്പിയുടെ ഉയരം അഞ്ചടില്‍ നിന്നു രണ്ടര അടിയായി കുറച്ചു. വാഹനത്തിലിരുന്നാല്‍ ഇനി കമ്പി കാണാന്‍ സാധിക്കില്ല.
നിരപ്പായ റോഡില്‍ മാത്രമല്ല, കയറ്റമുള്ള റോഡിലും നിര്‍ത്തി പിറകിലേക്കു നീങ്ങാതെ വാഹനം മുന്നോട്ട് എടുക്കണം.
രണ്ടു വാഹനങ്ങള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ് ടെസ്റ്റുമുണ്ടാവും.

English summary
New model driving license test from may 22
Please Wait while comments are loading...