ഡിവൈഎഫ്ഐ -ബിജെപി സംഘര്‍ഷം; 40 പേര്‍ക്കെതിരെ കേസ്

  • Posted By:
Subscribe to Oneindia Malayalam

ആദൂര്‍: കഴിഞ്ഞ ദിവസം കാനത്തൂരില്‍ ഡിവൈഎഫ്ഐ-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടുപരാതികളില്‍ 40 പേര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.

ഡി.വൈ.എഫ്.ഐ ഇരിയണ്ണി മേഖലാ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി.ആര്‍ രാജേഷ് (31), എസ്എഫ്ഐ ഏരിയാ സെക്രട്ടറി പയത്തിലെ ടി. മനോജ് (22), ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് ബിനില്‍ രാജ് (20), ബി.ജെ.പി പ്രവര്‍ത്തകന്‍ അമ്മങ്കോട് ഗോളിയടുക്കത്തെ ഭരത് രാജ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപരാതികളിലായി 25 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും 15 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്.

bjp

കാനത്തൂര്‍ ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകരെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പരാതി. അതേസമയം ഭരത് രാജിനെ യാതൊരു കാരണവുമില്ലാതെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു.

ഉപ്പളയില്‍ സംഘര്‍ഷം; കല്ലേറും ലാത്തിചാര്‍ജും, സിഐ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്

English summary
DYFI_ BJP conflicts; Case against 40 persons

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്