• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തരൂര്‍ വിലക്കിന് പിന്നില്‍ കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് അനുകൂല നിലപാട്'; തുറന്നടിച്ച് ഡിവൈഎഫ്‌ഐ

Google Oneindia Malayalam News

തിരുവനന്തപുരം: ശശി തരൂരിനെ യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ വിലക്കിയ സംഭവത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ശശി തരൂരിന്റെ മലബാര്‍ പര്യടനത്തിന് കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്കാണെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. എന്നാല്‍ ശശി തരൂരിന് യാതൊരുവിധ വിലക്കുമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസ് നേതതൃത്വത്തിന്റെ നിലപാട് ആര്‍ എസ് എസ് അനുകൂലമാണെന്ന് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡി വൈ എഫ് ഐ.

1

പ്രചരണ തന്ത്രമോ കപട സദാചാരമോ? ഷക്കീല ചേച്ചിയുടെ വരുമാന മാർഗ്ഗം ഇല്ലാതാക്കുകയാണെന്ന് ഒമർ ലുലുപ്രചരണ തന്ത്രമോ കപട സദാചാരമോ? ഷക്കീല ചേച്ചിയുടെ വരുമാന മാർഗ്ഗം ഇല്ലാതാക്കുകയാണെന്ന് ഒമർ ലുലു

എപ്പോള്‍ വേണമെങ്കിലും ബി ജെ പിയിലേക്ക് പോകാന്‍ തയ്യാറായി സ്വയം വിളംബരം ചെയ്ത് കാത്ത് നില്‍ക്കുന്ന കെ.സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സംഘ പരിവാറിനെതിരെയും മതേതരത്വത്തിന് വേണ്ടിയും സംസാരിക്കുന്ന ഒരു സെമിനാര്‍ അനുവദിക്കാതിരിക്കുന്നത് അവരുടെ ബിജെപി പക്ഷപാതിത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ഡി വൈ എഫ് ഐ പ്രസ്താവനയില്‍ അറിയിച്ചു.

2

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിട്ടൂരം ഭയന്ന് സംഘപരിവാറിനെതിരായ പരിപാടി ഉപേക്ഷിച്ച യൂത്ത് കോണ്‍ഗ്രസ് നിലപാട് മതേതര വിശ്വാസികളായ യുവ ജനതയ്ക്ക് അപമാനകരമാണ്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. പ്രസ്താവനയുടെ പൂര്‍ണരൂപം

3

യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് വച്ച് 'സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലു വിളികളും' എന്ന പേരില്‍ നടത്താനിരുന്ന സെമിനാര്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് നിര്‍ത്തി വച്ചിരിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി അറിയിച്ചിരിക്കുകയാണ്. ഡോ: ശശി തരൂര്‍ മുഖ്യ പ്രഭാഷകനാണ് എന്ന കാരണത്താലാണ് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പരിപാടി നിര്‍ത്തിച്ചത് എന്നാണ് അവര്‍ പറയുന്നത്.

4

യൂത്ത് കോണ്‍ഗ്രസ് സംഘ പരിവാറിനെതിരെ ഒരു പരിപാടി സംഘടിപ്പിക്കുക എന്നത് തന്നെ അത്യപൂര്‍വ്വമായ സംഗതിയാണ്.
നിശ്ചയിച്ച പരിപാടി പോലും സ്വന്തമായി നടത്താന്‍ സാധിക്കാതെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വാലായി കഴിയുന്ന ഈ സംഘടനയ്ക്ക് എന്ത് രാഷ്ട്രീയ അസ്ഥിത്വമാണ് ഉള്ളതെന്ന് അവര്‍ വ്യക്തമാക്കണം.

5

കൊട്ടിഘോഷിച്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ രാഹുല്‍ കുടുംബത്തിന്റെ നോമിനിക്കെതിരെ മത്സരിച്ചു എന്നതാണ് ഡോ:തരൂര്‍ ചെയ്ത കൊടിയ അപരാധമായി കോണ്‍ഗ്രസുകാര്‍ കാണുന്നത്. ജനാധിപത്യത്തെ കുറിച്ച് വാ തോരാതെ പ്രസംഗിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച് ചാനലുകളില്‍ വാഴ്ത്തുന്ന പാര്‍ടി നേതാക്കളുടെ തനി നിറമാണ് ഇതിലൂടെ പുറത്ത് വരുന്നത്.

6

ഇഷ്ട ടീം ഫുട്ബോളില്‍ തോറ്റാലെന്താ.. കയ്യിലെത്തിയത് ഒരു കോടിയിലേറെ രൂപ, ഒരു അപൂർവ്വ ലോട്ടറി വിജയംഇഷ്ട ടീം ഫുട്ബോളില്‍ തോറ്റാലെന്താ.. കയ്യിലെത്തിയത് ഒരു കോടിയിലേറെ രൂപ, ഒരു അപൂർവ്വ ലോട്ടറി വിജയം

എപ്പോള്‍ വേണമെങ്കിലും ബി ജെ പിയിലേക്ക് പോകാന്‍ തയ്യാറായി സ്വയം വിളംബരം ചെയ്ത് കാത്ത് നില്‍ക്കുന്ന കെ.സുധാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ് നേതൃത്വം സംഘ പരിവാറിനെതിരെയും മതേതരത്വത്തിന് വേണ്ടിയും സംസാരിക്കുന്ന ഒരു സെമിനാര്‍ അനുവദിക്കാതിരിക്കുന്നത് അവരുടെ ബിജെപി പക്ഷപാതിത്വത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

7

ഗവര്‍ണറെ അനുകൂലിച്ചും കേന്ദ്ര ഏജന്‍സികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരെയും സമരാഭാസങ്ങള്‍ തുറന്ന് വിട്ട കോണ്‍ഗ്രസ് പാര്‍ടി തന്നെയാണ് ഇന്ന് സംഘ പരിവാറിനെതിരെയുള്ള സെമിനാര്‍ വിലക്കുന്നതും. ആര്‍.എസ്.എസ് ശാഖയ്ക്ക് കാവല്‍ നിന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍.എസ്.എസ് സെമിനാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൊണ്ട് കാവല്‍ നിര്‍ത്തിക്കുന്നത് ഇനിയെന്നാണെന്ന് മാത്രം നോക്കിയാല്‍ മതി.

8

6 കോണ്‍ഗ്രസ് എംപിമാര്‍ മല്‍സരിക്കില്ലെന്ന് പറഞ്ഞു; വലിയ കോളിളക്കം ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍6 കോണ്‍ഗ്രസ് എംപിമാര്‍ മല്‍സരിക്കില്ലെന്ന് പറഞ്ഞു; വലിയ കോളിളക്കം ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിട്ടൂരം ഭയന്ന് സംഘപരിവാറിനെതിരായ പരിപാടി ഉപേക്ഷിച്ച യൂത്ത് കോണ്‍ഗ്രസ് നിലപാട് മതേതര വിശ്വാസികളായ യുവ ജനതയ്ക്ക് അപമാനകരമാണ്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

English summary
DYFI Says Congress's pro-RSS stand is behind Shashi Tharoor's ban in kozhikode program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X