'ഈശോ'യ്ക്ക് ഡിവൈഎഫ്‌ഐയുടെ കട്ട പിന്തുണ; ഇത് കേരളത്തിന് കളങ്കം, നിന്ദ്യനീക്കങ്ങള്‍ക്കെതിരെ ജാഗ്രത വേണം
തിരുവനന്തപുരം: നാദിര്‍ഷ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം 'ഈശോ' ക്രിസ്ത്യാനികളെ അധിക്ഷേപിക്കുന്ന എന്ന വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ആദ്യം ഒരു വിഭാഗം ക്രൈസ്തവ സംഘടനകളും പിന്നീട് പിസി ജോര്‍ജ്ജിനെ പോലുള്ള ചില രാഷ്ട്രീയക്കാരും എല്ലാം സിനിമയ്ക്കും നാദിര്‍ഷായ്ക്കും എതിരെ രംഗത്ത് വന്നിരുന്നു.
ഈശോ സിനിമയ്ക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ. സിനിമയ്‌ക്കെതിരെയുള്ള വിവാദം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള കടന്നുകയറ്റം ആണെന്നാണ് ഡിവൈഎഫ്‌ഐ വിലയിരുത്തുന്നത്. ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നവരെ രൂക്ഷമായി വിമര്‍ശിക്കുന്നും ഉണ്ട്.
വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

നാദിര്‍ഷയുടെ സിനിമയുടെ പേരുമായി ഉയര്‍ന്ന വിവാദം ദൗര്‍ഭാഗ്യകരമാണെന്നാണ് ഡിവൈഎഫ്‌ഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും ഡിവൈഎഫ്‌ഐ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീം ഈ പത്രക്കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ട്.

വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം വിവാദങ്ങള്‍ സഹായിക്കൂ എന്നാണ് ഡിവൈഎഫ്‌ഐയുടെ വിലയിരുത്തല്‍. കലാ ആവിഷ്‌കാരങ്ങളെ കലയെന്ന് തലത്തില്‍ തന്നെ സമീപിക്കണം എന്നും ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കുന്നു. സിനിമയുടെ പേരുമായി ഇപ്പോള്‍ ഉയരുന്ന മതവികാര വാദങ്ങള്‍ ബാലിശമാണെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തുന്നുണ്ട്.

ഇത്തരം വിവാദങ്ങള്‍ സമൂഹത്തില്‍ മറ്റ് ചില പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുമെന്നാണ് ഡിവൈഎഫ്‌ഐയുടെ വിലയിരുത്തല്‍. സ്വതന്ത്രമായ ആവിഷ്‌കാര സാധ്യതകള്‍ പോലും ഇല്ലാതാക്കാന്‍ വഴിവയ്ക്കും. കേരളത്തിലും ഇത്തരം വിവാദങ്ങള്‍ അടുത്തിടെ ശക്തമാണ്. ഈ വിദ്വേഷ പ്രചരണങ്ങള്‍ പുരോഗമന കേരളത്തിന് കളങ്കമാണെന്നും ഡിവൈഎഫ് വിലയിരുത്തുന്നു.

കേരളത്തില്‍ പതിവില്ലാത്തതാണ് ഇത്തരം രീതികള്‍ എന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും വരെ ഇത്തരം ചിന്താഗതികള്‍ തടസ്സമാകും. സമൂഹം കൂടുതല്‍ നവീകരിക്കപ്പെടേണ്ട കാലത്ത് ഇത്തരം കടന്നാക്രമണങ്ങള്‍ കൂടുന്നത് ശുഭകരമായ കാര്യമല്ലെന്നും ഡിവൈഎഫ്‌ഐ പറയുന്നു.

ഇത്തരം വിവാദങ്ങള്‍ മതരാഷ്ട്ര വാദികള്‍ക്ക് ഇന്ധനം പകരും എന്ന വിലയിരുത്തലും ഡിവൈഎഫ്‌ഐ നടത്തുന്നുണ്ട്. സമൂഹത്തില്‍ വെറുപ്പും വര്‍ഗ്ഗീയതയും വളര്‍ത്താനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കേരളം ജാഗ്രതയോടെ നില്‍ക്കണം എന്നും ഡിെൈവഫ്‌ഐ ആവശ്യപ്പെടുന്നുണ്ട്. അതേമസയം തന്നെ, ഈ വിവാദത്തില്‍ ചില ക്രൈസ്തവ സഭാ മേധാവികള്‍ സ്വീകരിച്ച പുരോഗമനാത്മകമായ നിലപാടിനെ ഡിവൈഎഫ്‌ഐ അഭിനന്ദിക്കുന്നും ഉണ്ട്.

കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കത്തേയും നാം അംഗീകരിക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് ഡിവൈഎഫ്‌ഐയുടെ വാര്‍ത്താകുറിപ്പ് അവസാനിപ്പിക്കുന്നത്. ഇത്തരം വിവാദങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും വര്‍ഗ്ഗീയ ചേരിതിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെടുന്നുണ്ട്.

തുടക്കത്തില്‍ ചില ക്രൈസ്തവ സംഘടനകള്‍ ആണ് 'ഈശോ' എന്ന സിനിമയ്‌ക്കെതിരെ രംഗത്ത് വന്നത്. 'ഈശോ- നോട്ട് ഫ്രം ബൈബിള്‍' എന്നതാണ് സിനിമയുടെ ടാഗ് ലൈന്‍. എന്നിരുന്നാലും ഇത് യേശുക്രിസ്തുവിനേയും ക്രൈസ്തവ സഭയേയും അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ആണെന്നായിരുന്നു ഇവരുടെ വാദം. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

പിന്നീട് പിസി ജോര്‍ജ്ജിനെ പോലുള്ള ചില രാഷ്ട്രീയക്കാരും ഈ വിവാദം ഏറ്റുപിടിക്കുകയായിരുന്നു. വാര്‍ത്താ മാധ്യമങ്ങളില്‍ അത്രയേറെ വിദ്വേഷപരമായ പരാമര്‍ശങ്ങള്‍ ആയിരുന്നു പിസി ജോര്‍ജ്ജ് നടത്തിയിരുന്നത്. ഈ പേരില്‍ കേരളത്തില്‍ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞത്. നാദിര്‍ഷയേയും കൂട്ടരേും താന്‍ വിടില്ലെന്നും ഇവരെയൊക്കെ നന്നാക്കിയിട്ടേ താന്‍ പോകൂ എന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

മറ്റൊരു ഗുരുതരമായ ആരോപണവും പിസി ജോര്‍ജ്ജ് ഉന്നയിച്ചിരുന്നു. മണിയറയിലെ അശോകന്‍ എന്ന സിനിമയിലെ 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ' എന്ന് തുടങ്ങുന്ന ഗാനത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഈ ഗാനം എഴുതിയ ആളുടെ മതം കൂടി ഉയര്‍ത്തിപ്പിടിച്ച് പിസി ജോര്‍ജ്ജ് നടത്തിയത് കടുത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ തന്നെ ആയിരുന്നു. ഇതിന് പിന്നില്‍ വേറെ അജണ്ടയാണെന്നും ക്രിസ്ത്യാനികളേയും ക്രിസ്ത്യന്‍ പൊതുസമൂഹത്തേയും അപമാനിക്കണമെന്ന് ചില സിനിമാക്കാര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.

പിസി ജോര്‍ജ്ജിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്ന് കാര്യമായ പിന്തുണയൊന്നും കിട്ടിയില്ല എന്ന് മാത്രമല്ല ശക്തമായ വിമര്‍ശനവും ലഭിച്ചു. നാദിര്‍ഷയ്ക്ക് സിനിമ മേഖലയില്‍ നിന്നും പുറത്ത് നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ നാദിര്‍ഷയെ പിന്തുണച്ച ടിനി ടോമിനെതിരെ ഒരു വിഭാഗം സൈബര്‍ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

ജസൂര്യയും നമിത പ്രമോദും കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് ക്രിസ്ത്യന്‍ പൊതുസമൂഹത്തേയോ യേശുക്രിസ്തുവിനേയോ അധിക്ഷേപിക്കുന്ന യാതൊന്നുമായും ബന്ധമില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നേരത്തേ തന്നെ ഈ സിനിമ പ്രഖ്യാപിക്കപ്പെട്ടതും ആണ്. 2021 മെയ് 14 ന് ആയിരുന്നു സിനിമയുടെ ആദ്യത്തെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടത്. അന്നൊന്നും ഇല്ലാതിരുന്ന വിവാദം ആണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇതില്‍ അസ്വാഭാവികത കാണാനുള്ള പ്രധാന വിഷയവും ഇത് തന്നെയാണ്. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'കേശു, ഈ വീടിന്റെ നാഥന്‍' എന്ന സിനിമയ്‌ക്കെതിരേയും സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സിനിമയുടേയും പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ വ്യക്തമാക്കിയിട്ടുള്ളത്.
Recommended Video

ഈശോ സിനിമയ്ക്ക് രാഷ്ട്രീയ മേഖലയില്‍ നിന്ന് കിട്ടുന്ന ഏറ്റവും ശസ്തമായ പിന്തുണയാണ് ഡിവൈഎഫ്‌ഐയുടേത്. പിസി ജോര്‍ജ്ജിന് പുറമേ ഈ സിനിമയ്‌ക്കെതിരെ രംഗത്ത് വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു. എന്തായാലും സിനിമയുടെ പേര് മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്നാണ് നാദിര്‍ഷ വ്യക്തമാക്കിയിരിക്കുന്നത്. ഫെഫ്കയുടെ പിന്തുണയും ഈ വിഷയത്തില്‍ നാദിര്‍ഷയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമ മേഖലയില്‍ നിന്ന് വലിയൊരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുമ്പോഴും ഒരു ചെറിയ വിഭാഗം എതിര്‍പക്ഷത്തുണ്ട്. സിനിമ ചെയ്യുന്നവരുടെ ജാതിയും മതവും നോക്കി ഇത്തരം വിമര്‍ശനങ്ങള്‍ക്ക് എരിതീയില്‍ എണ്ണയൊഴിക്കുന്നവരും കുറവല്ല.












Click it and Unblock the Notifications