6 മാസമായി ശമ്പളവും ഓണറേറിയവുമില്ല; ഇടമലക്കുടി പഞ്ചായത്ത് അടച്ചു; സര്‍ക്കാരിനെതിരെ പിണറായി

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ഇടമലക്കുടി പഞ്ചായത്ത് ഓഫീസ് അടച്ചുപൂട്ടിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആദിവാസി സമൂഹത്തോടും അധികാര വികേന്ദ്രീകരണ പ്രക്രിയയോടും യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന കടുത്ത അവഗണനയുടെ നേര്‍ചിത്രമാണ് ഇടമലക്കുടിയില്‍ നിന്നും പുറത്തുവരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത വര്‍ഷം തൊട്ട് ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട... കാത്തിരിക്കുന്നത് അപൂര്‍വ സൗഭാഗ്യം!
അടുത്ത വര്‍ഷം തൊട്ട് ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട... കാത്തിരിക്കുന്നത് അപൂര്‍വ സൗഭാഗ്യം!

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്താണ് ഇടമലക്കുടി ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞ ആറുമാസമായി പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് ശമ്പളവും ജനപ്രതിനിധികള്‍ക്ക് ഓണറേറിയവും മുടങ്ങിയിരിക്കുകയാണ് എന്നാണ് ആക്ഷേപം. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പഞ്ചായത്ത് അടച്ചുപൂട്ടിയത് എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ എം ഷാജിയും സമ്മതിച്ചിരുന്നു.

Edamalakkudy Grama Panchayat

പഞ്ചായത്ത് ഓഫീസ് അടച്ചിടേണ്ട വന്നത് ഗൗരവകരമാണ് എന്നും ഇടമലക്കുടിയിലെ അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ് എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 26 ആദിവാസി ഉന്നതികള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകാന്‍ പ്രതിവര്‍ഷം 1.22 കോടി രൂപയെങ്കിലും ആവശ്യമാണ്.

14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം; ജ്വല്ലറികളില്‍ ബുക്കിംഗിന് തിരക്ക്.. വാങ്ങാത്തതിന് കാരണമിത്
14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം; ജ്വല്ലറികളില്‍ ബുക്കിംഗിന് തിരക്ക്.. വാങ്ങാത്തതിന് കാരണമിത്

എന്നാല്‍ ജനറല്‍ പര്‍പ്പസ് ഫണ്ട് തന്നെ 87,700 രൂപയാക്കി വെട്ടിക്കുറച്ച നിലയിലാണ് എന്ന് അദ്ദേഹം ആരോപിച്ചു. തനത് വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്തതിനാല്‍ ഇടമലക്കുടി പഞ്ചായത്ത് പൂര്‍ണമായും സര്‍ക്കാര്‍ ഗ്രാന്റുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടേണ്ടിവന്ന സാഹചര്യം അങ്ങേയറ്റം ഗൗരവകരമാണ്. ആദിവാസി സമൂഹത്തോടും അധികാര വികേന്ദ്രീകരണ പ്രക്രിയയോടും യുഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തുന്ന കടുത്ത അവഗണനയുടെയും നിസ്സംഗതയുടെയും നേര്‍ചിത്രമാണ് ഇടമലക്കുടിയില്‍ നിന്നും പുറത്തുവരുന്നത്.

'അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം നിയന്ത്രിക്കണം'; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
'അടുത്ത രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം നിയന്ത്രിക്കണം'; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

കഴിഞ്ഞ ആറുമാസമായി പഞ്ചായത്തിലെ ജീവനക്കാര്‍ക്ക് ശമ്പളവും ജനപ്രതിനിധികള്‍ക്ക് ഓണറേറിയവും മുടങ്ങിയിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലുമാണ്. തനത് വരുമാനമാര്‍ഗങ്ങളൊന്നുമില്ലാത്ത ഇടമലക്കുടി പഞ്ചായത്ത് പൂര്‍ണ്ണമായും സര്‍ക്കാര്‍ ഗ്രാന്റുകളെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

26 ആദിവാസി ഉന്നതികള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടുപോകാന്‍ പ്രതിവര്‍ഷം 1.22 കോടി രൂപയെങ്കിലും ആവശ്യമാണെന്നിരിക്കെ, ജനറല്‍ പര്‍പ്പസ് ഫണ്ട് തന്നെ 87,700 രൂപയാക്കി വെട്ടിക്കുറച്ച നിലയിലാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കേണ്ട സര്‍ക്കാര്‍ തന്നെ അവരെ കൈവിടുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നും ജനറല്‍ പര്‍പ്പസ് ഫണ്ട് പുനഃസ്ഥാപിക്കണമെന്നുമുള്ള പഞ്ചായത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ നിലപാട് ഗോത്രവര്‍ഗ ജനതയോടുള്ള വെല്ലുവിളിയാണ്. വിഷയത്തിലിടപെടാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടിയും നീതീകരിക്കാനാവാത്തതാണ്.

ഇടമലക്കുടി പഞ്ചായത്തിന് ആവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കാനും ജീവനക്കാരുടെ ശമ്പളവും ജനപ്രതിനിധികളുടെ ഓണറേറിയവും കുടിശ്ശികയടക്കം വിതരണം ചെയ്യാനും പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma