കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചു.. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റില്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
വിമാനത്താവള ഉദ്ഘാടനം ഇന്ന്

നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുളള എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ചില വ്യവസ്ഥകള്‍ പാലിക്കണമെന്ന പോലീസ് നിര്‍ദ്ദേശം വെച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് അറസ്റ്റ് ചെയ്തത് നീക്കിയത്.

kovaalan3dd-1543740372.jp

രണ്ട് വാഹനങ്ങളിലാണ് ഗോപാലകൃഷ്ണനും സംഘവും എത്തിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ചില വ്യവസ്ഥകള്‍ അംഗീകരിക്കണമെന്ന് സംഘത്തെ പോലീസ് അറിയിച്ചു. ശബരിമലയിലേക്ക് പോയാലും ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങണമെന്നായിരുന്നു നിര്‍ദ്ദേശം. വ്യവസ്ഥകള്‍ ഉള്‍പ്പെട്ട നോട്ടീസ് കൈപ്പറ്റാനും പോലീസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഗോപാലകൃഷ്ണനും സംഘവും ശരണം വിളിച്ച് നിലയ്ക്കലില്‍ കുത്തിയിരിപ്പ് സമരമിരുന്നു.തുടര്‍ന്ന് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തേ ശബരിമലയില്‍ സമരം അവസാനിപ്പിക്കുകയാണെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. സംഘര്‍ഷ സാധ്യത കുറഞ്ഞതിനാല്‍ പോലീസ് ശബരിമലയിലെ നിയന്ത്രണങ്ങളും നീക്കയിരുന്നു. എന്നാല്‍ സമരം അവസാനിപ്പിച്ചില്ലെന്നും വീണ്ടും ശക്തമായ സമരത്തിനിറങ്ങുമെന്നും നിരോധനാജ്ഞ ലംഘിക്കുമെന്നും ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് നേതാക്കള്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്.

നേരത്തേ നിരോധനാജ്ഞ നിലനില്‍ക്കെ ശബരിമലയിലേക്ക് പുറപ്പെടാന്‍ സ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയേയും പോലീസ് നിലയ്ക്കലില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് അവരില്‍ നിന്ന് ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങുമെന്ന വ്യവസ്ഥ ഉള്‍പ്പെട്ട നോട്ടീസ് ഒപ്പിട്ട് വാങ്ങിയ ശേഷമായിരുന്നു ശശികലയെ മലകയറാന്‍ പോലീസ് അനുവദിച്ചത്.

English summary
eight bjp persons including b gopalakrishnan arrested in nilaikkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X