Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ദോസ് കാണാമറയത്ത് തന്നെ; കടുത്ത നടപടിക്ക് കെപിസിസി, വോട്ട് ചെയ്യാന്‍ എംഎല്‍എ എത്തുമോ

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂർ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളി. എം എല്‍ എ എവിടെയാണ് ഉള്ളത് എന്നത് സംബന്ധിച്ച് പാർട്ടി നേതാക്കള്‍ക്കെന്ന പോലെ പൊലീസിനും യാതൊരു വിവരവും ഇല്ല. എം എല്‍ എയുടെ മുന്‍കൂർ ജാമ്യാപേക്ഷ ഈ വരുന്ന വ്യാഴാഴ്ചയാണ് കോടതി വീണ്ടും പരിഗണിക്കുന്നത്.

അറസ്റ്റ് ഒഴിവാക്കാന്‍ ഈ സമയം വരെ മാറി നില്‍ക്കാനാണ് എം എല്‍ എയുടെ തീരുമാനം. ഇതേ സമയം തന്നെ എം എല്‍ എയ്ക്കെതിരെ കടുത്ത നടപടിക്ക് കെ പി സി സി നേതൃത്വവും ഒരുങ്ങുന്നുണ്ട്.

ആരോപണങ്ങളിലും കേസുകളിലും എല്‍ദോസ്

ആരോപണങ്ങളിലും കേസുകളിലും എല്‍ദോസ് കുന്നപ്പിള്ളിയോട് കെ പി സി സി വിശദീകരണം നല്‍കിയിരുന്നു. 20 നകം വിശദീകരണം നല്‍കണമെന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി നേതൃത്വത്തിന് നൽകേണ്ട വിശദീകരണം എംഎൽഎ സമയബന്ധിതമായി നൽകുമെന്നാണ് എം എൽ എ യുമായി അടുപ്പമുള്ളവർ അറിയിക്കുന്നത്.

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് എം എല്‍ എയുടെ

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് എം എല്‍ എയുടെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത്. ഉത്തരവ് അനുകൂലമല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമോപദേശവും എം എൽ എ തേടുന്നുണ്ട്. അതേസമയം എം എല്‍ എ നല്‍കുന്ന വിശദീകരണം പരിശോധിച്ചതിന് ശേഷമായിരിക്കും അദ്ദേഹത്തിനെതിരായ നടപടി പാർട്ടി ആലോചിക്കുക.

ഒരു പൊതുപ്രവര്‍ത്തകൻ്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍

ഒരു പൊതുപ്രവര്‍ത്തകൻ്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്. അതിനാല്‍ പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാഗം വിശദീകരിക്കണം എന്ന് ആവശ്യപ്പെടാണ് കെ പി സി സി നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രസ്തുത വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെ പി സി സിക്ക് നിശ്ചിത സമയത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

 ഇന്ന് നടക്കുന്ന എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍

അതേസമയം ഇന്ന് നടക്കുന്ന എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എല്‍ദോസ് കുന്നപ്പിള്ളി എത്തിയേക്കില്ല. . ഇന്ദിരാ ഭവനിലാണ്‌ വോട്ടെടുപ്പ്‌. രഹസ്യബാലറ്റിലെ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തണമെങ്കിൽ എൽദോസ്‌ ഇന്ദിരാഭവനിലെത്തണം. എന്നാല്‍ പൊലീസ് നിരീക്ഷണം ഉള്ളതിനാല്‍ അദ്ദേഹം വോട്ടെടുപ്പ് എത്താന്‍ സാധ്യതയില്ല.

എം എല്‍ എയ്ക്കെതിരെ വീണ്ടും പരാതി ഉയർന്നിട്ടുണ്ട്

അതിനിടെ എം എല്‍ എയ്ക്കെതിരെ വീണ്ടും പരാതി ഉയർന്നിട്ടുണ്ട്. ലൈംഗിക പീഡന കേസിലെ സാക്ഷിയാണ് പരാതി നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്നും പരാതിയിൽ ക്രൈം നന്ദകുമാർ, കോൺഗ്രസ് പ്രാദേശിക നേതാക്കളായ എൽദോസ് ചിറയ്ക്കൽ, ബിനോയ് അരീക്കൽ എന്നിവരെയാണ് എതിർകക്ഷികളായി ചേർത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+