കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് 1,200 പ്രശ്‌നബാധിത ബൂത്തുകള്‍

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പ് കുറ്റമറ്റരീതിയില്‍ നടത്താന്‍ കേന്ദ്രസേനയുടെ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ. നസീം സെയ്ദി. മുന്‍കാലങ്ങളിലുണ്ടായ അനിഷ്ടസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ 1,200 പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുണ്ട്.

പാര്‍ശ്വവത്കരിക്കപ്പെട്ടവരും ദളിതരും ഉള്‍പ്പെടുന്ന ദുര്‍ബല പ്രദേശങ്ങളും പ്രശ്‌നബാധിതമേഖലയിലുള്‍പ്പെടും. ഇവിടങ്ങളില്‍ അട്ടിമറിസാധ്യത ഒഴിവാക്കാനാണ് തീരുമാനം. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയുടെ കര്‍ശനസുരക്ഷ ഒരുക്കും. ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമായ 12,000 കേന്ദ്രങ്ങളില്‍ വെബ്കാസ്റ്റിങും ഇല്ലാത്തിടങ്ങളില്‍ വീഡിയോ റെക്കോര്‍ഡിങും ഏര്‍പ്പെടുത്തും. ഇത്തരം ബൂത്തുകള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന മൈക്രോ ഒബ്‌സര്‍വര്‍മാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Election

രാഷ്ട്രീയപ്രതിനിധികള്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തിയ കമ്മീഷന്‍ നടപടിക്രമങ്ങളില്‍ തൃപ്തിരേഖപ്പെടുത്തി. തെരഞ്ഞെടുപ്പിനുമുന്നോടിയായി ജില്ലാകളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവരുടെ ആവശ്യങ്ങള്‍ രേഖപ്പെടുത്തി മുന്‍ഗണനാക്രമത്തില്‍ പരിഹാരം കാണും.

2.6 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെടുന്ന വോട്ടര്‍പട്ടികയുടെ അന്തിമരൂപം മേയ് അഞ്ചിന് പ്രസിദ്ധീകരിക്കും. ഫോട്ടോ പതിച്ച ഐഡി കാര്‍ഡുകളുടെ വിതരണം ഒന്‍പതിനകം പൂര്‍ത്തിയാക്കും. പേരുചേര്‍ക്കല്‍ അപേക്ഷകള്‍ നിരസിച്ചതിനുള്ള കാരണം വോട്ടര്‍മാരെയും കക്ഷിനേതാക്കന്‍മാരെയും അറിയിക്കും. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേകസ്‌ക്വാഡ് രൂപവത്കരിച്ച് കള്ളപണത്തിന്റെ ഒഴുക്ക് പരമാവധി തടയും. ഐപിഎസ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്ന പ്രത്യേക പട്രോളിങ്‌സ്‌ക്വാഡ് മണ്ഡലങ്ങളിലുടനീളമുണ്ടാകും. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നബാധിത മേഖലയില്‍ ഇവര്‍ എത്തും.

വ്യാജമദ്യം ഒഴുകുന്നത് തടയാന്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേകഡ്രൈവ് നടത്തും. തോട്ടം തൊഴിലാളികള്‍ക്ക് മദ്യം നല്‍കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി. കള്ളവോട്ട്, ആള്‍മാറാട്ടം, വ്യാജരേഖയുണ്ടാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശനനടപടി കൈക്കൊള്ളാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കുപ്രസിദ്ധ കുറ്റവാളികളെ നിരീക്ഷണവിധേയമാക്കാനും സംഘര്‍ഷസാധ്യതകള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എഡിഎമ്മിനും ജില്ലാ പോലീസ് മേധാവികള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ഒരുതരത്തിലുമുള്ള പ്രചാരണം അനുവദിക്കില്ല. കടുത്ത വേനല്‍ അനുഭവപ്പെടുന്നതിനാല്‍ പോളിംഗ് ബൂത്തുകളില്‍ താല്‍ക്കാലിക വെയിറ്റിംഗ് ഷെഡ്ഡുകളും കുടിവെള്ളവും ഉറപ്പുവരുത്തണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഇക്കാര്യം രാഷ്ട്രീയപാര്‍ട്ടികളുമായുള്ള യോഗത്തില്‍ ബിജെപി കമ്മീഷനോട് നിര്‍ദ്ദേശിച്ചിരുന്നു. സെന്‍സറ്റീവ് മണ്ഡലങ്ങളുടെ ലിസ്റ്റ് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്കു നല്‍കി. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വതന്ത്രമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനുള്ള സാഹചര്യമൊരുക്കണം. കൂത്തുപറമ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി സദാനന്ദന്‍ മാസ്റ്റര്‍ക്കും കഴക്കൂട്ടം സ്ഥാനാര്‍ത്ഥി വി. മുരളീധരനും കയ്പമംഗലത്തെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണനുമെതിരെ ആക്രമങ്ങളുണ്ടായി. കണ്ണൂരില്‍ ബൂത്തുല പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണ്. ഇതിനെതിരെ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇവിടങ്ങളില്‍ കൂടുതല്‍ സിസിടിവിയും കേന്ദ്രസേനയും വിനിയോഗിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

English summary
Election commission raise concrened over 1200 poling booth in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X