ഷംസീറിനെതിരെ അന്‍വര്‍ സാദത്ത്; സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ, ഫലം ഉച്ചയോടെ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കര്‍ക്കായുള്ള തെരഞ്ഞെടുപ്പ് നാളെ (തിങ്കളാഴ്ച) നടക്കും. മുന്‍ സ്പീക്കര്‍ എം ബി രാജേഷ് സ്ഥാനത്ത് നിന്ന് രാജി വെച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
സി പി ഐ എം എം എല്‍ എയായ എ എന്‍ ഷംസീര്‍, കോണ്‍ഗ്രസ് എം എല്‍ എ അന്‍വര്‍ സാദത്ത് എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട് എന്ന് നിയമസഭാ സെക്രട്ടറി എ എം ബഷീര്‍ അറിയിച്ചു.

പുതിയ സ്പീക്കറെ തിങ്കളാഴ്ച രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം തെരഞ്ഞെടുക്കും. ഉച്ചയോടെ ഫലമറിയാം. സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ അനാരോഗ്യം മൂലം മാറി നിന്നതോടെയാണ് മന്ത്രിസഭയിലും പാര്‍ട്ടിയിലും മാറ്റം വന്നത്. സി പി ഐ എം സംസ്ഥാന സെക്രട്ടറിയായി മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സ്ഥാനമേറ്റെടുത്തു.

ഇതോടെ ഒഴിവ് വന്ന മന്ത്രിസഭയിലേക്ക് സ്പീക്കറായിരുന്ന എം ബി രാജേഷിനെ നിയമിച്ചു. സ്പീക്കര്‍ സ്ഥാനത്തേക്ക് എ എന്‍ ഷംസീറിനേയും തീരുമാനിച്ചു. നിയമസഭയില്‍ വലിയ ഭൂരിപക്ഷമുള്ള എല്‍ ഡി എഫിന് ഷംസീറിനെ എളുപ്പത്തില്‍ ജയിപ്പിക്കാനാകും. എന്നാലും മത്സരം വേണമെന്ന നിലപാടോടെയാണ് അന്‍വര്‍ സാദത്തിനെ യു ഡി എഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.

തലശ്ശേരിയില്‍ നിന്നുള്ള സി പി ഐ എമ്മിന്റെ എം എല്‍ എയാണ് എ എന്‍ ഷംസീര്‍. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഷംസീര്‍ തലശ്ശേരിയെ പ്രതിനിധീകരിക്കുന്നത്. എസ് എഫ് ഐയിലൂടെയാണ് ഷംസീര്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്.
ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കിരീടം നേടിയ ഫുട്ബോള്‍ ടീം ഏതൊക്കെ

ഡ്രെസ് ഏതുമാകട്ടെ... ഫോട്ടോസ് മിന്നിക്കാന്‍ വിമല മതി; വൈറല്‍ ചിത്രങ്ങള്‍ കണ്ടാലോ
എസ് എഫ് ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റായും ഷംസീര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 മുതല്‍ ആലുവ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട് അന്‍വര്‍ സാദത്ത്. കെ എസ് യുവിലൂടെ ആണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്.












Click it and Unblock the Notifications