പത്തനംതിട്ടയില്‍ നട്ടപ്പാതിരയ്ക്കും ബാങ്ക് 'തുറന്നുകിടന്നു'...ജീവനക്കാര്‍ മടങ്ങിയത് ബാങ്ക് പൂട്ടാതെ

  • By: Afeef
Subscribe to Oneindia Malayalam

പത്തനംതിട്ട: അര്‍ദ്ധരാത്രിയിലും അത്തിക്കയത്തെ എസ്ബിഐ ശാഖയുടെ വാതില്‍ തുറന്നുകിടന്നത് പരിഭ്രാന്ത്രി സൃഷ്ടിച്ചു. മെയ് 12 വെള്ളിയാഴ്ച അര്‍ദ്ധരാത്രിയാണ് എസ്ബിഐ ശാഖയുടെ വാതില്‍ തുറന്നുകിടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ബാങ്കിന്റെ എടിഎം കൗണ്ടറിലെ പട്രോളിംഗ് രജിസ്റ്ററില്‍ രാത്രി ഒപ്പിടാനെത്തിയ പെരുനാട് സ്റ്റേഷനിലെ എഎസ്‌ഐ രാജേന്ദ്രനാണ് ഇത് ആദ്യം കണ്ടത്.

Read More: ഹിന്ദുക്കള്‍ കൂട്ടത്തോടെ ഇസ്ലാമിലേക്ക്!നിസ്‌ക്കാരവും ഖുറാനും പഠിക്കുന്നു!ബിജെപിയിലും യോഗിയിലും നിരാശ

ബാങ്കിന്റെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട എഎസ്‌ഐ രാജേന്ദ്രന്‍ ഉടന്‍ തന്നെ എസ്‌ഐയെ വിവരമറിയിച്ചു. പെരുനാട് സ്റ്റേഷനിലെ എസ്‌ഐയും സംഘവും സ്ഥലത്തെത്തി ബാങ്കിന്റെ മുന്‍വശത്ത് പരിശോധന നടത്തി. ഇതിനിടെ ബാങ്ക് മാനേജറെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ല. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റെയും പോലീസ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി.

sbi

ഇതിനിടെ ബാങ്കില്‍ മോഷണശ്രമം നടന്നോ എന്ന സംശയവുമുണ്ടായിരുന്നു. ബാങ്കിലെ മറ്റു ജീവനക്കാര്‍ വഴി വിവരമറിയിച്ചതനുസരിച്ച് രാത്രി ഒന്നരയോടെയാണ് ബാങ്ക് മാനേജര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പോലീസ് സാന്നിദ്ധ്യത്തില്‍ മാനേജര്‍ ബാങ്കിനകം മുഴുവനും പരിശോധന നടത്തി മോഷണം നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങിയ ജീവനക്കാര്‍ ബാങ്കിന്റെ വാതില്‍ പൂട്ടാന്‍ മറന്നതായിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.

English summary
employees forgot to close bank in pathanamthitta.
Please Wait while comments are loading...