എക്‌സ്പ്രസിന്റെ എഞ്ചിന്‍ ബ്ലോക്കിന് തീപിടിച്ചു; വനം മന്ത്രിയുള്‍പ്പെടെ യാത്രക്കാര്‍ ഇറങ്ങി ഓടി
ചെറുവത്തൂര്‍: മാവേലി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ബ്ലോക്കിന് തീപിടിച്ചു. മാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് തീപിടിച്ചത്. തീ പിടിച്ചത് കണ്ടയുടനെ ട്രെയിന്‍ നിര്‍ത്തിയിട്ടതിനാല്‍ വന്‍ ദുരന്തംഒഴിവായി. ശനിയാഴ്ച രാത്രി ഏഴരോടെയാണ് അപകടം നടന്നത്. വനം മന്ത്രി കെ രാജുവും അപകടത്തില്‍പ്പെട്ട ട്രയിനിലുണ്ടായിരുന്നു.
നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് അല്‍പ്പ സമയത്തിനുള്ളില്‍ എഞ്ചിന്‍ ബ്ലോക്കിന്റെ ഭാഗത്ത് തിപിടിക്കുകയായിരുന്നു. കാര്യങ്കോട് പാലത്തിന്റെ മധ്യഭാഗത്തെത്തിയപ്പോഴാണ് തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിന്‍ പാലത്തില്‍ പ്രവേശിച്ചതിനാല്‍ വേഗത കുറവായിരുന്നു. അതുകൊണ്ട് ട്രെയിന്‍ പെട്ടന്ന് നിര്‍ത്താനായി.

ട്രെയിന്‍ നിര്‍ത്തിയ ഉടനെ മുന്നിലെ ബോഗികളില്‍ ഉണ്ടായ യാത്രക്കാര്‍ ഇറങ്ങി ഓടി. ട്രെയിനിന്റെ എഞ്ചിനില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വെള്ളമെത്തിച്ച് തീ അണച്ചത്. എഞ്ചിന്‍ ക്യാബിന് പിന്നിലെ ബ്ലോക്കിലാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് തൊട്ടുപിന്നിലെ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ ബഹളം വെച്ചപ്പോഴാണ് ലോക്കോ പൈലറ്റ് കാര്യം അറിഞ്ഞത്. ഉടനെ ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു.
Read More: കൊലപാതകമാകാം, വധശിക്ഷ പാടില്ല!!! ടിപി വധവും അസ്ലം വധവും സിപിഎമ്മിനോട് ചോദിക്കുന്നത്...
എന്‍ജിനും മുന്‍പിലെ മൂന്ന് ബോഗികളും പാലത്തില്‍ പ്രവേശിച്ച നിലയിലായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി തീയണച്ചിരുന്നില്ലെങ്കില്‍ വന്‍ദുരന്തം സംഭവിച്ചേനേയെന്ന് അധികൃതര്‍ പറഞ്ഞു. അപകടം നടന്നത് റോഡ് സൗകര്യമില്ലാത്തിടത്തായതിനാല്‍ വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും നിസഹായരായി. ഫയര്‍ഫോഫസ് വാഹനത്തിന് ട്രെയിനടുത്തേക്കെത്താനായില്ല. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
Read More: മരണദൂതുമായി പെരിങ്ങത്തൂര്‍പാലം കടക്കുന്ന ഇന്നോവകാറുകള്‍; സിപിഎം കൊലയാളി പാര്‍ട്ടിയോ?
രാത്രി എട്ടരയോടെ ട്രെയിന്‍ മറ്റൊരു എഞ്ചിന്‍ കൊണ്ട് വന്ന് നീലേശ്വരത്തേക്ക് പുറപ്പെട്ടു. പുതിയ ഞ്ചെിന്‍ ഘടിപ്പിച്ച് പരിശോധന നടത്തിയതിന് ശേഷമാണ് മാവേലി എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. കത്തിയ എഞ്ചിന്‍ വേറൊരു എഞ്ചിനുപയോഗിച്ച് ചെറുവത്തൂര്‍ സ്‌റ്റേഷനിലെത്തിച്ചു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications