കൊച്ചിയില്‍ ആക്രി ഗോഡൗണില്‍ വന്‍തീപിടിത്തം; 9 തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊച്ചി: സൗത്ത് റെയിൽ വേ മേൽപ്പാലത്തിന് സമീപം ആക്രി ഗോഡൗണിൽ വൻ തീപിടത്തം. സമീപത്തെ വീടുകളും പാർക്കിങ് ഏരിയയിലെ വാഹനങ്ങളും കത്തിനശിച്ചു. ഗോഡൗണിൽ ഉണ്ടായിരുന്ന ഒൻപത് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്സും പോലീസും ചേർന്ന് മൂന്നരമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.
സൗത്ത് റെയിൽവേ പാലത്തിന് സമീപമായതിനാൽ ട്രെയിൻഗതാഗതവും തടസ്സപ്പെട്ടു. രണ്ട് മണിക്കൂർ കഴിഞ്ഞാറ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമന സേന അറിയിച്ചു. സമീപ പ്രദേശങ്ങളിലെ ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാനായത് മൂലം വൻ ദുരന്തം ഒഴിവായി. അഗ്നിബാധയെ തുടർന്ന് ഗോഡൗണിലെ 12 ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്.

അതേ സമയം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം ഹോട്ടലിലെ പാർക്കിംഗ് ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ വാഹനങ്ങൾ കത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസിയിൽ അർധ രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. കാർ പാർക്കിംഗ് ഏരിയയിൽ ഉണ്ടായ അഗ്നിബാധയിൽ ഒരു കാർ പൂർണമായും കത്തിനശിച്ചു. 3 കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായി കത്തിനശിച്ചു.












Click it and Unblock the Notifications