ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു, മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തി പിടിയിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ പോക്സോ കേസ്. 2019ല്‍ മോന്‍സണ്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.
മോന്‍സന്റെ ജോലിക്കാരിയുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. മോന്‍സന്റെ പരിചയക്കാരില്‍ ചിലരുടെ പേരും പരാതിയിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളം നോര്‍ത്ത് പോലീസ് ആണ് മോന്‍സണ്‍ മാവുങ്കലിന് എതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് 2019ല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡനത്തിന് ഇരയാക്കി എന്നതാണ് പരാതി. ആ സമയത്ത് പെണ്‍കുട്ടിക്ക് പതിനേഴ് വയസ്സായിരുന്നു പ്രായം. എറണാകുളം കലൂരില്‍ മോന്‍സന്റെ വിവാദ പുരാവസ്തു മ്യൂസിയമുളള വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.

മ്യൂസിയമുളള വീട്ടില്‍ പെണ്‍കുട്ടിയും അമ്മയും ജോലി ആ സമയത്ത് ജോലി ചെയ്തിരുന്നു. കലൂരിലെ വീട്ടില്‍ വെച്ച് മാത്രമല്ല കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോന്‍സണ് എതിരെ ഇത്രയും നാള്‍ പരാതിയുമായി മുന്നോട്ട് വരാതിരിക്കാനുളള കാരണം അയാളെ ഭയന്നിട്ടാണ് എന്നാണ് പെണ്‍കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. എറണാകുളം നോര്‍ത്ത് പോലീസ് പരാതി മോന്‍സന്റെ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറിയേക്കും. നിലവില്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട അഞ്ച് തട്ടിപ്പ് കേസുകള്‍ ആണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. പീഡനപരാതിയില്‍ മോന്‍സണുമായി അടുപ്പമുളള ചിലരുടെ പേരുകളുമുണ്ടെന്നാണ വിവരം.

മോന്സണ് മാവുങ്കലിന്റെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഉന്നതരാണ് ഇതിനകം ആരോപണ വിധേയരായിരിക്കുന്നത്. മോന്‍സണ്‍ മാവുങ്കലുമൊത്തുളള പല പ്രമുഖരുടേയും ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാധ്യമപ്രവര്‍ത്തകനായ സഹിന്‍ ആന്റണിയെ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുതല്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അടക്കമുളളവര്‍ മോന്‍സണൊപ്പമുളള ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.
സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications