54 പേരുടെ ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴക്ക്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാട്ടുകാരുടെ പ്രശംസ
ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്
കല്‍പ്പറ്റ: വയനാട് ചുരത്തിലെ വ്യൂ പോയിന്റില്‍ 54 പേരുടെ ജീവന്‍ തിരിച്ച് കിട്ടിയത് തലനാരിഴക്ക്. ചുരത്തിനടുത്ത് നിയന്ത്രണം വിട്ട ബസ് റോഡരികിലെ മതിലില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് 4.30ന് ലക്കിടിക്കു സമീപം വ്യൂ പോയിന്റിലാണ് സംഭവം.
ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍ പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് നിര്‍ത്താന്‍ ഡ്രാവര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ഡ്രൈവര്‍ ചുരത്തിനടുത്തുള്ള മതിലില്‍ ബസ് ഇടിച്ച് നിര്‍ത്തിയത്.

താഴോട്ട് പതിക്കും
ബസ് മതിലില്‍ ഇടിച്ചു നിര്‍ത്തിയില്ലെങ്കില്‍ ചുരത്തിനു താഴോട്ട് ബസ് പതിക്കുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ വന്‍ ദുരന്തമാവുമായിരുന്നു.

ഡ്രൈവര്‍
ബത്തേരി മാടക്കര സ്വദേശി എകെ സുനില്‍കുമാറാണ് (36) ബസ് ഓടിച്ചത്. ഏറെക്കാലമായി ദീര്‍ഘദൂരബസുകള്‍ ഓടിക്കുന്ന ആളാണ് സുനില്‍കുമാര്‍.

കണ്ടക്ടര്‍
ചിലര്‍ ഉറക്കെ കരയുകയും ബഹളംവെയ്ക്കുകയും ചെയ്തു. ഈ സമയം മനസ്സാന്നിധ്യം വിടാതെ െ്രെഡവര്‍ ബസ് നിര്‍ത്തുകയായിരുന്നുവെന്ന് കണ്ടക്ടര്‍ പിഎം ബെന പറഞ്ഞു.

സന്തോഷം
യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും നിസ്സാര പരിക്കേറ്റു. എന്നാല്‍ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തില്‍, ആശുപത്രിയില്‍ പോകേണ്ടെന്നായിരുന്നു യാത്രക്കാരുടെ അഭിപ്രായം.












Click it and Unblock the Notifications