Get Updates
Get notified of breaking news, exclusive insights, and must-see stories!

'ചെയ്‌ത കുറ്റം എന്തെന്നറിയാതെ ഒരുപാട് സിദ്ദീഖ് കാപ്പന്മാർ ഇനിയും ജയിലറകളിലുണ്ട്': ഇ ടി മുഹമ്മദ്‌ ബഷീർ

ന്യൂഡൽഹി: വൈകിയെങ്കിലും മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചതിൽ വലിയ സന്തോഷം ഉണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും പാർലിമെന്ററി പാർട്ടി ലീഡറുമായ ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി. 'ഇനിയും ഒരുപാട് സിദ്ദീഖ് കാപ്പന്മാർ തങ്ങൾ ചെയ്‌ത കുറ്റം എന്തെന്ന് പോലുമറിയാതെ ജയിലറകളിലുണ്ട്. അവർക്കായും ഇനിയുമുറക്കെ ശബ്ദമുയർത്തേണ്ടതുണ്ട്' അദ്ദേഹം പറഞ്ഞു

സിദ്ദീഖ് കാപ്പന്റെ കേസിൽ യാതൊരു യുക്തിയുമില്ലാത്ത സത്യവാങ്മൂലങ്ങൾ നൽകി സുപ്രീം കോടതിയെയും യു.പി സർക്കാർ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബഹുമാനപ്പെട്ട സുപ്രീം കോടതി അതിന് വഴിങ്ങിയില്ല. സിദ്ദിഖ് കാപ്പനായി സാധ്യമായത് എല്ലാം ചെയ്തിരുന്നു, പാർലമെന്റിൽ അവസരം കിട്ടുമ്പോഴെല്ലാം വിഷയം ഉന്നയിച്ചു. ഒപ്പം കേരള സമൂഹം ഒന്നാകെയും അദ്ദേഹത്തിന്റെ നീതിക്കായി ശബ്ദിച്ചു -ഇ.ടി. പറഞ്ഞു.

news ss

ഹത്രസിലേക്കുള്ള യാത്രക്കിടെ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ഇന്നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആറാഴ്ച ഡൽഹിയിൽ തുടരണം എന്നാണ് സുപ്രീംകോടതിയുടെ നിർദേശം. അതിന് ശേഷം കാപ്പന് കേരളത്തിലേക്ക് പോകാം. അതേസമയം കർശന ഉപാധികൾ മുന്നോട്ട് വെച്ച കോടതി എല്ലാ തിങ്കളാഴ്ചയും കാപ്പൻ സ്റ്റേഷനിൽ എത്തി ഒപ്പുവെക്കണം എന്ന് നിർദേശിച്ചു. പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കിടുക്കാച്ചി ഫോട്ടോസുമായി റിമി...സാരിയിൽ ഇത്ര സുന്ദരിയോ എന്ന് ആരാധകർ

2020 ഒക്ടോബർ അഞ്ചിനാണ് ഉത്തർപ്രദേശ് പോലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രസിൽ ദലിത് പെൺകുട്ടിയുടെ പീഡന കൊലപാതകം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിയിലായിരുന്നു അറസ്റ്റ്. നിരോധിത സംഘടനയായ സിമിയുടെ തീവ്രവാദ അജൻഡ വ്യാപിപ്പിക്കാൻ കാപ്പൻ ശ്രമിച്ചെന്നായിരുന്നു കുറ്റം. കാപ്പന്റെ ലേഖനങ്ങൾ മുസ്ലീം വിഭാഗത്തിനുള്ളിൽ പ്രകോപനം സൃഷ്ടിക്കുന്നവയാണെന്നും പോലിസിന്റെ കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. 5000 പേജുള്ള കുറ്റപത്രമാണ് കാപ്പനെതിരെ പോലീസ് സമർപ്പിച്ചത്.

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരാണ് സിദ്ദീഖ് കാപ്പന് വേണ്ടി കോടതിയെ സമീപിച്ചത്. 2 വർഷമായി ജയിലിൽ തുടരുകയാണ് എന്ന് ജാമ്യം അനുവദിക്കണമെന്നും ഇരുവരും ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ ആവശ്യപ്പെട്ടിരുന്നു. യുപി സർക്കാരിനു പറയാനുള്ള കാര്യങ്ങൾ 3 ദിവസത്തിനുള്ളിൽ സത്യവാങ്മൂലമായി നൽകാൻ സുപ്രീം കോടതി നേരത്തേ നിർദേശിച്ചിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യം അനുവദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+