കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശകാര്യമന്ത്രിയുടെ കേരളത്തിലെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നു: കെ സുരേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: ഫെഡറൽ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യ വകുപ്പ്മന്ത്രി എസ്.ജയ്ശങ്കറിനെതിരായ പരാമർശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിദേശകാര്യമന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുകയാണ്. കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിന്റെ അധികാരമല്ല മറിച്ച് സംസ്ഥാന സർക്കാർ വിദേശകാര്യ വകുപ്പിന്റെ അധികാരപരിധിയാണ് കയ്യേറുന്നത്. വിദേശ രാജ്യത്തിന്റെ കോൺസുലേറ്റുമായി ബന്ധപ്പെടാൻ സംസ്ഥാന സർക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രോട്ടോകോൾ ലംഘനം നടത്തിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരുമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

'എല്ലാ സർവ്വേകളും അനുകൂലം, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും'; സീറ്റുകളെണ്ണി രേവന്ത്'എല്ലാ സർവ്വേകളും അനുകൂലം, തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചേക്കും'; സീറ്റുകളെണ്ണി രേവന്ത്

കേന്ദ്രസർക്കാർ പദ്ധതിയായ കഴക്കൂട്ടം ബൈപ്പാസ് നിർമ്മാണം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയശങ്കർ സന്ദർശിക്കുന്നതിൽ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഭയം കൊണ്ടാണ്. പല കേന്ദ്ര പദ്ധതികളും വഴിമാറ്റി ചെലവഴിക്കുന്നത് കേന്ദ്രമന്ത്രി കണ്ടുപിടിക്കുമെന്ന് മനസിലായതു കൊണ്ടാണ് പിണറായി വിജയൻ ഈ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള അവകാശം കേന്ദ്രമന്ത്രിമാർക്കുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരാണ് മോദി സർക്കാരിലെ മന്ത്രിമാർ എന്ന് പിണറായി മനസിലാക്കണം. ആയിരക്കണക്കിന് പൊലീസിന്റെ നടുവിൽ ജനങ്ങളെ ബന്ധികളാക്കി ഏകാധിപതിയായി നാട് ഭരിക്കുന്ന പിണറായി വിജയന് ജയ്ശങ്കറിനെ പോലത്തെ മന്ത്രിമാർ അത്ഭുതമായിരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

f

പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് നേരെയുള്ള ബോംബാക്രമണം കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ ഗൂഡാലോചനയാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു. സംഭവത്തിൽ സിപിഎം ഉന്നത നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടോയെന്ന് അന്വേഷിക്കണം. സംഭവം നടന്ന ദിവസം പയ്യന്നൂരിൽ നടന്ന സിപിഎം പൊതുയോഗത്തിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കണം.

നാടിന്റെ സമാധാന അന്തരീക്ഷം തകർത്ത് സ്വർണ്ണക്കടത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണ് സിപിഎമ്മും സർക്കാരു ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. എകെജി സെന്റർ ആക്രമണത്തിന്റെയും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന്റെയും തുടർച്ചയാണ് പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ നടന്ന ബോംബേറ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന ഗുരുതരമായ ആരോപണം മറയ്ക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. കേരളത്തിലെ ക്രമസമാധാനം പൂർണ്ണമായും തകർന്ന് കഴിഞ്ഞു. ആർഎസ്എസ് കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണം. പ്രതികളെ രക്ഷിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധം സൃഷ്ടിക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

English summary
Even presence of External Affairs Minister in Kerala upsets Chief Minister: K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X