Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആലുവയിൽ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറ‍ഞ്ഞു.

ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞു. പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം. വീടിനുള്ളിൽ പോലും നമ്മുടെ പെൺമക്കൾക്ക് രക്ഷയില്ലെന്ന അവസ്ഥായി കഴിഞ്ഞു. ആലുവയിൽ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് അടുത്ത ഹൃദയഭേദകരമായ വാർത്ത വന്നിരിക്കുന്നത്. അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സർക്കാർ അവരുടെ പിഞ്ചുമക്കളെ വേട്ടക്കാർക്ക് എറിഞ്ഞുകൊടുക്കുകയാണ്.

ksurendran

കഴിഞ്ഞ ദിവസം യുപിയിൽ അദ്ധ്യാപിക മർദ്ദിച്ച വിദ്യാർത്ഥിയെ കേരളത്തിൽ പഠിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ ആദ്യം ഇവിടെയുള്ള കുട്ടികൾക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടത്. അന്യസംസ്ഥാനക്കാർക്കെതിരെ സംസ്ഥാനത്ത് അക്രമങ്ങൾ ആവർത്തിക്കപ്പെടുകയാണ്. കേരളത്തിൽ ക്രിമിനലുകളും ലഹരി മാഫിയകളും അഴിഞ്ഞാടുമ്പോഴും പൊലീസ് ഉറങ്ങുകയാണ്.

യുപി മോഡലിൽ ശക്തമായ നടപടികളെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കുറ്റവാളികൾക്ക് ഭരണകൂടത്തിന്റെ സഹായങ്ങൾ ലഭിക്കുന്നത് കൊണ്ടാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ ക്രിമിനലുകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും കാര്യത്തിൽ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, കുട്ടിയെ പീഡിപ്പിച്ച പ്രതിയെ അതിസാഹസികമായി പൊലീസ് പിടികൂടി.തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. പെരിയാർ ഹോട്ടലിന് ചേർന്നുള്ള മാർത്താണ്ഡം പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പൊലീസ് എത്തിയ വിവരം അറിഞ്ഞ ഉടനെ പ്രതി പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് തൊഴിലാളികളുടെ സഹായത്തോടെ പുഴയില്‍ ഇറങ്ങി അതിസാഹസികമായി പൊലീസ് ക്രിസ്റ്റലിനെ വരുതിയിലാക്കി.

അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഢിപ്പിക്കുകയായിരുന്നു. ആലുവ ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. അയൽവാസിയായ സുകുമാരനാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്. ഉടൻ തന്നെ ചുറ്റുവട്ടത്ത് താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് റോഡില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+