കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാറ്റ് സജീവമാകുന്നു? ഉറക്കമിളച്ച് പണിയെടുക്കാന്‍ എക്‌സൈസ്; കൂടുതല്‍ ന്യൂജനാകാന്‍ വാറ്റ് വിരുതരും!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ദേശീയ പാതയോരത്തെ മദ്യ ശാപ്പുകള്‍ അടച്ചതിനെ തുടര്‍ന്ന് വാറ്റ് വ്യാപകമാകുന്നുവെന്ന് സൂചന. ഇതിനെ തുടര്‍ന്ന് കര്‍ശന പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ് എക്‌സൈസ് വകുപ്പ്.

ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും തുരുത്തുകള്‍ തോറും പഴയ വാറ്റ് സംഘങ്ങള്‍ വ്യാപകമാകുന്നുവെന്നാണ് എക്‌സൈസ് വിലയിരുത്തുന്നത്. ഈസ്റ്റര്‍- വിഷു ദിവസങ്ങള്‍ മുന്നില്‍ കണ്ട് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് എക്‌സൈസ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

 കലവും കുടവുമെല്ലാം മാറി

കലവും കുടവുമെല്ലാം മാറി

വാറ്റുന്ന രീതികളും ആധുനിക വത്കരിച്ചുകൊണ്ട് വാറ്റുകാര്‍ എക്‌സൈസിനെ കബളിപ്പിക്കുകയാണ്. പഴയ കലവും കുടവുമെല്ലാം എല്ലാവകരും ഉപേക്ഷിച്ചു. ഗ്യാസ് ഉപയോഗിച്ചാണ് ഇപ്പോള്‍ വാറ്റുന്നതെന്ന് എക്‌സൈസ് അഭിപ്രായപ്പെടുന്നു.

 മണം പുറത്ത് വരില്ല

മണം പുറത്ത് വരില്ല

മണം പുറത്തു വരാതെയാണ് ഇപ്പോള്‍ വാറ്റുന്നത്.

അതിനാല്‍ തന്നെ ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍ പോലും ആരെയും പേടിക്കാതെ ഇപ്പോള്‍ വാറ്റാന്‍ സാധിക്കും.

 എക്‌സൈസ് നിഗമനം

എക്‌സൈസ് നിഗമനം

ബിവറേജസുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ക്യൂവില്‍ നിന്ന് മദ്യം വാങ്ങി നല്‍കിയവരും ഒഴിച്ചുകൊടുപ്പ് കേന്ദ്രങ്ങള്‍ നടത്തിയവരും വാറ്റിലേക്ക് തിരിഞ്ഞതായാണ് എക്‌സൈസിന്റെ നിഗമനം.

 കുറഞ്ഞ വില

കുറഞ്ഞ വില

വിദേശമദ്യത്തേക്കാള്‍ കുറഞ്ഞ വിലക്ക് വീര്യം കൂടിയ വാറ്റ് കൃത്യമായ ആസൂത്രണത്തോടെയാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

 കര്‍ശന നിര്‍ദേശം

കര്‍ശന നിര്‍ദേശം

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തകര്‍ശന പരിശോധനയ്ക്കിറങ്ങുവാനാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

 ഒന്നും നേരിട്ട് നല്‍കില്ല

ഒന്നും നേരിട്ട് നല്‍കില്ല

മൊബൈല്‍ ഫോണിലൂടെ തന്നെയാണ് ഇപ്പോഴും വാറ്റ് കച്ചവടം നടത്തുന്നത്. വിളിക്കുന്നയാളിനോട് പറയുന്ന സ്ഥലത്ത് വരാന്‍ പറഞ്ഞ് വാറ്റ് നല്‍കുകയാണ് പതിവ്. നല്‍കുന്നയാള്‍ നേരിട്ട് ആവശ്യക്കാരന് നല്‍കുകയുമില്ല.

 നിര്‍ദേശം

നിര്‍ദേശം

മദ്യത്തിന് ആവശ്യമേറുന്ന വരും ദിവസങ്ങളില്‍ അവധിയെടുക്കാതെ ജോലി ചെയ്യണമെന്നാണ് എക്‌സൈസ് ജീവനക്കാര്‍ക്ക് വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.

English summary
Excise step up vigil as demand spurts due to shutdown of highway liquor shops and festival season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X