പഴകിയ മത്സ്യങ്ങൾ തിരുവനന്തപുരം മാർക്കറ്റിലെത്തുന്നു, പേരിന് പോലും പരിശോധനയില്ല

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മാർക്കറ്റുകളിൽ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയില്ലാത്തതിനാൽ പഴകിയതും മായം ചേർത്തതുമായ മത്സ്യങ്ങൾ വ്യാപകമായി വിറ്റഴിക്കുകയാണ്.കല്ലമ്പലം മാർക്കറ്റിൽ നിന്ന് കഴിഞ്ഞ ദിവസം വാങ്ങിയ ചൂരയിൽ പുഴുക്കളെ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. മണമ്പൂർ ആഴാംകോണം സ്വദേശിയും പ്രവാസിയുമായ സോമാലയത്തിൽ അവതാറിനാണ് ചൂരയിൽ നിന്ന് പുഴുക്കളെ ലഭിച്ചത്. ഗൾഫിലുളള ബന്ധുവിന് മീൻ അച്ചാർ തയ്യാറാക്കാനായി വാങ്ങിയ 500 രൂപയോളം വിലയുളള ചൂരയിൽ നിന്നാണ് പുഴുക്കളെ ലഭിച്ചത്.

fishtvm

മാർക്കറ്റിൽ വച്ചു തന്നെ മീൻ മുറിച്ചു നൽകാൻ ആവശ്യപ്പെട്ടങ്കിലും കച്ചവടക്കാരൻ കത്തിയെടുക്കാൻ മറന്നു പോയെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയെന്നും. തുടർന്ന് വീട്ടിലെത്തി മീൻ മുറിച്ചതോടെയാണ് പുഴുക്കളുടെ പടയെക്കണ്ടതെന്നും അവതാർ പറഞ്ഞു. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.ഫോർമാലിൻ പോലുള്ള മാരകമായ രാസവസ്തുക്കൾ ചേർത്ത മത്സ്യങ്ങളും വിപണിയിലെത്തുന്നുണ്ട്.

മീന്‍ കരയ്ക്കെത്തിച്ച്‌ വിതരണത്തിനു വിടുംമുമ്ബേ തന്നെ മത്സ്യത്തില്‍ ഫോര്‍മാലിന്‍ തളിക്കാന്‍ കടലോരകേന്ദ്രങ്ങളില്‍ ലോബി സജീവമാണ്. ചെകിളയിലെ രക്തവര്‍ണം നിലനിറുത്താന്‍ പോലും ഫോര്‍മാലിന് കഴിവുണ്ട്.
പൊതുനിരത്തുകള്‍ മുതല്‍ വലിയ ഷോപ്പിംഗ് മാളുകളില്‍ വരെ ഫോര്‍മാലിന്‍ പ്രയോഗമുണ്ട്.

മത്തി, ചൂര, അയില, പാര, ചാള തുടങ്ങിയവയിലാണ് കൂടുതലും ഫോര്‍മാലിന്‍ തളിക്കുന്നത്.മത്സ്യത്തിന്റെ പുറമേ ഫോര്‍മാലിന്‍ പുരട്ടുന്നതിനാല്‍ പുറം പച്ചയായിരിക്കുകയും അകം അഴുകുകയും ചെയ്യും. മത്സ്യത്തില്‍ മണല്‍ കൂടി പുരട്ടുന്നതോടെ ഉപഭോക്താവിന്റെ നിഷ്പ്രയാസം പറ്റിക്കാനുമാകും.ഫോര്‍മാലിന്‍ പോലുള്ള രാസപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയ ഐസ് ക്യൂബുകളും ചിലര്‍ ഉപയോഗിക്കാറുണ്ട്.


സുൽത്താൻ ബത്തേരിയിൽ പട്ടയാവകാശ സംരക്ഷണ സമിതി കലക്ടറേറ്റ് ധര്‍ണ നടത്തി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
expired fish are in market,no action from authorities

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്