കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ പുതിയ പായ്ക്കറ്റുകളില്‍ നിറച്ച സംഭവം; അന്വേഷണം വടക്കേ ഇന്ത്യയിലേക്ക്

  • By Desk
Google Oneindia Malayalam News

കൊച്ചി: കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങള്‍ പുതിയ പായ്ക്കറ്റുകളില്‍ മാറ്റിനിറച്ച കേസില്‍ അന്വേഷണം വടക്കേ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കും. മാള്‍ട്ടോ വിറ്റയും ചോക്കോ മാള്‍ട്ടും നിര്‍മിക്കുന്ന നോയിഡയിലെ കോണ്ടിനെന്റല്‍ മില്‍ക്കോസ്, മിഠായി നിര്‍മാതാക്കളായ ജയ്പൂരിലെ മള്‍ബറി ബ്രാന്‍ഡ് സ്ഥാപനങ്ങളിലെത്തി പൊലീസ് സംഘം തെളിവെടുപ്പു നടത്തും. തൃക്കാക്കര അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷ്ണര്‍ പി.പി. ഷംസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കോണ്ടിനെന്റല്‍ മില്‍ക്കോസും മള്‍ബറി ബ്രാന്‍ഡും നിര്‍മിക്കുന്ന എനര്‍ജി ഉല്‍പ്പന്നങ്ങളും മിഠായികളും കാലാവധി കഴിഞ്ഞാല്‍ പുതിയ പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. കേരളത്തിലെ വിതരണ ഏജന്‍സിയായ നെട്ടൂരിലെ കാര്‍വാര്‍ അസോസിയേറ്റ്‌സിന്റെ ഗോഡൗണില്‍ വച്ചാണു റീ പായ്ക്കറ്റിങ് നടത്തിയത്. ഉല്‍പാദക കമ്പനികളുടെ ഒത്താശയോടെയാണ് ഇങ്ങനെ ചെയ്യുന്നതെന്നു സ്ഥാപനയുടമ ശിവസുബ്രഹ്മണ്യന്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നു മില്‍ക്കോസിന്റെ സൗത്ത് ഇന്ത്യന്‍ ജനറല്‍ മാനേജര്‍ ഗോപകുമാര്‍ മേനോനെയും അസി. സെയില്‍സ് മാനേജര്‍ കെ.ആര്‍. സുരേഷിനെയും അറസ്റ്റ് ചെയ്തിരുന്നു.

expired foods

മൂന്നു പേരും ഇപ്പോള്‍ ജാമ്യത്തിലാണ്. കമ്പനികളുടെ തലപ്പത്തിരിക്കുന്നവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങള്‍ മാറ്റിനിറയ്ക്കുന്നതിനുള്ള പുതിയ പായ്ക്കറ്റുകള്‍ നോയിഡയില്‍ നിന്നാണ് എത്തിക്കുന്നത്. ഇതിനാവശ്യമായ സാങ്കേതിക സഹായവും കമ്പനി പ്രതിനിധികള്‍ ലഭ്യമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഉല്‍പാദക കമ്പനികളുടെ ഡയറക്റ്റര്‍മാരെയുള്‍പ്പെടെ കേസില്‍ പ്രതി ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നു പൊലീസ് അറിയിച്ചു.

തട്ടിപ്പു പുറത്തായയുടന്‍ കേരളത്തില്‍ വിതരണം ചെയ്ത സാധനങ്ങള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു ഭക്ഷ്യസുരക്ഷാ വകുപ്പ് ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ നോട്ടീസിന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. അതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് കടകള്‍ പരിശോധിച്ച് ഈ ബാച്ചില്‍ പെട്ട ഭക്ഷ്യസാധനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നെട്ടൂരിലെ ഗോഡൗണില്‍ നിന്നു പിടിച്ചെടുത്ത ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാര പരിശോധനാ ഫലം കിട്ടിയ ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

English summary
expired food packed in new cover enqury leads in to north india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X