കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എകെജിയെക്കുറിച്ച് വിടി ബൽറാം പറയുന്നത് പച്ചക്കള്ളം!! ചരിത്രം നിരത്തി ബൽറാമിനെ പൊളിച്ചടുക്കുന്നു

Google Oneindia Malayalam News

കോഴിക്കോട്: പലതരത്തിലുള്ള ആശയസംവാദങ്ങള്‍ നടക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. രാഷ്ട്രീയ സംവാദങ്ങളില്‍ അണികള്‍ പലപ്പോഴും അടിസ്ഥാനമില്ലാത്ത വാദങ്ങള്‍ പരസ്പരം ആരോപിക്കുന്നതും പതിവ് തന്നെ. എന്നാല്‍ ഫേസ്ബുക്ക് പോലൊരു പൊതു ഇടത്തില്‍ ഒരു ജനപ്രതിനിധി ഉന്നയിക്കുന്ന വാദങ്ങള്‍ മിനിമം കളവെങ്കിലും ആവാതിരിക്കണം.

ഡബ്ല്യൂസിസിയെ വെല്ലുവിളിക്കാൻ അമ്മയുടെ വനിതാ സംഘടന.. കെപിഎസി ലളിത പ്രതികരിക്കുന്നുഡബ്ല്യൂസിസിയെ വെല്ലുവിളിക്കാൻ അമ്മയുടെ വനിതാ സംഘടന.. കെപിഎസി ലളിത പ്രതികരിക്കുന്നു

ആ മര്യാദ പോലും തൃത്താല എംഎല്‍എ വിടി ബല്‍റാം ലംഘിച്ചിരിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. കാരണം എകെജിയുടെ ഒളിവ്കാല ജീവിതത്തേയും സുശീലയുമായുള്ള അടുപ്പത്തേയും കുറിച്ച് ബല്‍റാം പറഞ്ഞത് കള്ളമാണെന്ന് ചരിത്രം ചൂണ്ടിക്കാട്ടി തെളിയിക്കുകയാണ് മനുഷ്യാവകാശപ്രവര്‍ത്തകനും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമായ അനീഷ് ഷംസുദ്ദീന്‍.

എകെജിക്ക് അധിക്ഷേപം

എകെജിക്ക് അധിക്ഷേപം

ബാലപീഡനം നടത്തിയ കമ്മി നേതാവ് എന്നാണ് എകെജിയെ വിടി ബൽറാം അധിക്ഷേപിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ശക്തമായി ബൽറാമിന് എതിരെ രംഗത്ത് വന്നതോടെ ന്യായീകരണവുമായി എംഎൽഎ വീണ്ടുമെത്തി. "പോരാട്ടകാലങ്ങളിലെ പ്രണയം" എന്ന തലക്കെട്ടോടുകൂടി ദ്‌ ഹിന്ദു ദിനപത്രം 2001 ഡിസബർ 20ന്‌ പ്രസിദ്ധീകരിച്ച വാർത്തയും എകെജിയുടെ ആത്മകഥയിലെ ഭാഗവും ഉപയോഗിച്ചാണ് ന്യായീകരണത്തിനുള്ള ശ്രമം. ബൽറാം പറയുന്നത് കള്ളമാണെന്ന് അനീഷ് ഷംസുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.

ചരിത്രം തിരുത്താനാവില്ല

ചരിത്രം തിരുത്താനാവില്ല

അനീഷ് ഷംസുദ്ദീന്റെ ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്: വീണ്ടും VT ബൽറാം നുണ പറയുന്നു. വീണെങ്കിൽ എണീറ്റ്‌ പോടെ, അവിടെ കിടന്ന് ഉരുളാതെ. എകെജി യുടെ ജീവിതം ചരിത്രമാണ്, അത്‌ ഹിന്ദു പത്രത്തിനായാലും, ബൽറാമിനായാലും തിരുത്താൻ കഴിയില്ല.ബൽറാം പറഞ്ഞത്‌ പോലെ 1940 ൽ എകെജി ഒളിവിലായിരുന്നു, പക്ഷെ സുശീലയുടെ വീട്ടിൽ ആയിരുന്നില്ല എന്നത്‌ പോയിട്ട്‌ കേരളത്തിൽ പോലുമായിരുന്നില്ല.

40കളിലെ ഒളിവ് ജീവിതം

40കളിലെ ഒളിവ് ജീവിതം

തമിഴ്‌ നാട്ടിൽ തൃശ്നാപ്പള്ളിയിലായിരുന്നു എകെജി നാൽപത്കളിൽ ഒളിവിൽ കഴിഞ്ഞത്‌. അവിടെ ഒളിവിലിരുന്ന് റെയിൽവെ തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു എകെജി.ഒരു വർഷം തമിഴ്‌ നാട്ടിലെ ഒളിവു ജീവിതത്തിനു ശേഷം 1941 മാർച്ച്‌ 24 ന്‌ തൃശ്നാപ്പള്ളിയിൽ അറസ്റ്റ്‌ ചെയപ്പെട്ട എകെജിയെ വെല്ലൂർ ജയിലിലാണു തടവിൽ പാർപ്പിച്ചത്‌. എന്നാൽ 1941 സെപ്റ്റംബർ 25 അർദ്ധരാത്രിയിൽ എകെജിയും കൂട്ടരും വല്ലൂർ ജയിലിലെ മതിൽ തുരന്ന് തടവ്‌ ചാടി ഉത്തരേന്ത്യയിലേക്ക്‌ രക്ഷപെട്ടു.

മടങ്ങി വരവ് 1946ൽ

മടങ്ങി വരവ് 1946ൽ

നേരെ ബോംബെയിലേക്കും അവിടന്ന് കാൺപൂരിലേക്കും തുടർന്ന് കൽക്കട്ടയിലേക്ക്‌ കടന്നു എകെജി. കൽക്കട്ടയിലെ ഇഷ്ടികചൂളയിൽ ദുരിതപൂർണ്ണമായ ജോലിയെക്കുറിച്ചും അവിടെ തൊഴിലാളികളെ സംഘടിപ്പിച്ചതിനെക്കുറിച്ചും എകെജി തന്നെ വിശദമായി എഴുതിയട്ടുണ്ട്‌.വർഷങ്ങൾ നീണ്ട ഉത്തരേന്ത്യയിലെ ഒളിവ്‌ ജീവിതം അവസാനിപ്പിച്ച്‌ കേരളത്തിലേക്ക്‌ സഖാവ്‌ വരുന്നത്‌ 1946 ലെ തിരഞ്ഞെടുപ്പിൽ കോഴിക്കോട്‌ നിന്ന് മൽസരിക്കാനായിരുന്നു.

അന്ന് സുശീല പതിനാറുകാരി

അന്ന് സുശീല പതിനാറുകാരി

ആ കാലഘട്ടത്തിലായിരുന്നു സഖാവ്‌ സുശീലയുടെ വീട്ടിൽ ഒളിവിൽ താമസിച്ചത്‌. മൂന്ന് മാസത്തോളം എകെജി സുശീലയുടെ വീട്ടിൽ ഒളിവിൽ താമസിച്ചിരുന്നു. അന്ന് പതിനാറു വയസുണ്ടായിരുന്ന സുശീല കോളേജ്‌ വിദ്യാർത്ഥിനി ആയിരുന്നു.അന്നത്തെ കാലത്തെ ശരാശരി വിവാഹപ്രായം പതിനഞ്ച്‌-‌ പതിനാറു വയസായിരുന്നു എന്നൊക്കെ അറിയാൻ ബൽറാമിന്റെ വീട്ടിൽ മുത്തശിമാർ ഉണ്ടെങ്കിൽ അവരോട്‌ കല്യാണം നടന്ന പ്രായം ചോദിചാൽ മതി.

വളച്ചൊടിച്ച് ബൽറാം

വളച്ചൊടിച്ച് ബൽറാം

1946 ൽ ഒളിവ്‌ ജീവിതം വിട്ട്‌ പുറത്ത്‌ വന്ന എകെജി അറസ്റ്റിലാകുകയും, ഇന്ത്യക്ക്‌ സ്വാതന്ത്രം കിട്ടുമ്പോൾ പോലും അദ്ദേഹം ജയിലിൽ അടക്കപ്പെടുകയുമായിരുന്നു. 1947 ൽ കോയമ്പത്തൂർ ജയിലിൽ കിടന്ന എകെജി യെ സുശീല സന്ദർശ്ശിക്കുകയും അവിടെ വെച്ച്‌ അവർ വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. ഈ സംഭവമാണു ബൽറാം വളച്ചൊടിച്ച്‌ 12 വയസുള്ള പെൺകുട്ടിയെ കണ്ട്‌ എ കെ ജി കാമാതുരനായെന്ന് എഴുതി വെച്ചത്‌ !!

വിവാഹം 23ാം വയസ്സിൽ

വിവാഹം 23ാം വയസ്സിൽ

പുന്നപ്ര വയലാറിന്റെ സമര പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വരുന്ന സുശീല അക്കാലത്ത്‌ തന്നെ കമ്യുണിസ്റ്റ്‌ പാർട്ടി പ്രവർത്തകയായിരുന്നു. 1948ൽ തന്റെ പതിനെട്ടാം വയസിൽ കമ്യുണിസ്റ്റ്‌ പാർട്ടിയുടെ മെമ്പർഷിപ്പിൽ വന്നു, സഖാവ്‌ സുശീല. സംഘടനാ പ്രവർത്തനം കാരണം കോളേജുകളിൽ നിന്ന് പുറത്താക്കപ്പെട്ട സുശീല നാലു കോളേജുകളിൽ നിന്നാണു BA പഠനം പൂർത്തിയാക്കിയത്‌. തന്റെ 23ാമത്തെ വയസിലാണ്‌ പാവങ്ങളുടെ പടത്തലവന്റെ ഭാര്യ ആയത്‌.

എംഎൽഎയ്ക്ക് അറിയാത്ത ചരിത്രം

എംഎൽഎയ്ക്ക് അറിയാത്ത ചരിത്രം

ചുരുക്കിപറഞ്ഞാൽ സുശീലക്ക്‌ 16 വയസുള്ളപ്പോളാണു എകെജി ആദ്യമായി സുശീലയെ കാണുന്നത്‌. 17 വയസുള്ളപ്പോൾ കോയമ്പത്തൂർ ജയിൽ വെച്ച്‌ അവർ വിവാഹിതരാകാൻ തീരുമാനിച്ചു.23 ആം വയസിൽ അവർ വിവാഹിതയായി.ഇനിയെങ്കിലും ശിശുപീഡക ശിഷ്യന്മാരുടെ ന്യായീകരണങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങല്ലെ ബൽറാമെ. ഒന്നുമില്ലെങ്കിലും നിങ്ങൾ 1940 ൽ ശിശുപീഡനം നടത്തി എന്ന് പറഞ്ഞ എകെജി, തൊട്ട്‌ മുന്നത്തെ വർഷം അതായത്‌ 1939 ലെ തൃപുര AICC സെഷനിൽ പങ്കെടുത്ത AICC അംഗമായിരുന്നു എന്ന് താങ്കൾക്ക്‌ അറിവുണ്ടാവുകയില്ല.

വീണിടത്ത്‌ കിടന്ന് ഉരുളാതെ എണീറ്റ്‌ പോടെ

വീണിടത്ത്‌ കിടന്ന് ഉരുളാതെ എണീറ്റ്‌ പോടെ

AKG യുടെ ജീവിതം എന്നത്‌ ചരിത്രമാണു. ചരിത്രവും കോൺഗ്രസുകാരനും തമ്മിൽ ആടും ആടലോടകവും തമ്മിലുള്ള ബന്ധം പോലും ഉണ്ടാകില്ലാന്ന് അറിയാത്ത ആരാണുള്ളത്‌. മാപ്പ്‌ പറയണം എന്ന് പറയില്ല, ഉളുപ്പുണ്ടെങ്കിൽ വീണിടത്ത്‌ കിടന്ന് ഉരുളാതെ എണീറ്റ്‌ പോടെ.#പറയുന്നതെല്ലാം_നുണകളാണെന്ന്_തെളിയിച്ചിട്ടേ_പോകൂ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

ബൽറാമിന് മറുപടി

അനീഷ് ഷംസുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Facebook post questions VT Balram MLAs allegations against AKG
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X