'എസ്എഫ്‌ഐയുടെ കീടങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം...കൈയ്യൂക്ക് കാണിച്ചാല്‍ തീര്‍ക്കും'... ഞെട്ടരുത്

Subscribe to Oneindia Malayalam

കോഴിക്കോട്: യൂണിവേഴേ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സദാചാര പോലീസ് അതിക്രമത്തെ കുറിച്ചുളള ചര്‍ച്ചകള്‍ ഒന്നും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് ഒരു യുവാവിന്റെ വീഡിയോ വൈറല്‍ ആകുന്നത്.

സംഗതി ഇത്തിരി വൈകാരികമാണ്. കേട്ടാലും കണ്ടാലും ഏത് വലിയ എസ്എഫ്‌ഐക്കാരനും ഒന്ന് പതറിപ്പോകും!!!

ഇനി ഇതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ എസ്എഫ്‌ഐയെ തീര്‍ക്കും എന്നാണ് ഭീഷണി. തനിക്ക് പിന്നില്‍ ആരാണെന്ന് അപ്പോള്‍ കാണിച്ച് തരാമെന്നും ഭീഷണിയുണ്ട്. പെരുമ്പിലാവ് സ്വദേശിയായ നസീഹിന്റെ ആ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിക്കഴിഞ്ഞു. ട്രോളുകള്‍ക്കാണെങ്കില്‍ ഒരു പഞ്ഞവും ഇല്ല!!!

ഇത്രയും ദിവസം 'ഞാന്‍' മിണ്ടാതിരുന്നു

ഇത്രയും ദിവസം താന്‍ ഒന്നും പറയാതെ മിണ്ടാതിരിക്കുകയായിരുന്നു. എസ്എഫ്‌ഐയുടെ നിലപാട് ഈ നിലയ്ക്കാണ് പോകുന്നതെങ്കില്‍ ഇത് പ്രശ്‌നമാകും. പ്രശ്‌നമാകുമെന്നാല്‍ എങ്ങനെ പ്രശ്‌നമാകും...?

മുഷ്ടി ചുരുട്ടി മോന്തയ്ക്കിടിക്കാന്‍

എസ്എഫ്‌ഐമാത്രമല്ല വിദ്യാര്‍ത്ഥി സംഘടന. പിള്ളേര് വേറേയും ഉണ്ട്. ഇതിനേക്കാള്‍ ഉച്ചത്തില്‍ സദാചാരം വിളമ്പാനും മുഷ്ടിചുട്ടി മോന്തക്കിടിയ്ക്കാനും ഒക്കെ തങ്ങള്‍ക്കും അറിയാം എന്നാണ് നസീഫിന്റെ വാദം.

വെറും മാനുഷിക പരിഗണന

ഇങ്ങനെയൊക്കെ ആണെങ്കിലും സാമൂഹ്യ ബോധവും മാനുഷിക പരിഗണനയും ഒക്കെ ഉള്ളതിനാല്‍ വെറുതേ ഒരാളെ ഉപദ്രവിക്കാനുള്ള മനസ്സില്ലത്രെ. അതിപ്പോള്‍ എന്തെങ്കിലും കാരണം ഉണ്ടായാല്‍ പോലും അങ്ങനെയാണെന്നാണ് പറയുന്നത്.

എസ്എഫ്‌ഐയുടെ കീടങ്ങള്‍

പക്ഷേ സഹികെട്ട് കഴിഞ്ഞാല്‍ ഞങ്ങള്‍ക്കും അത് ചെയ്യാനറിയാമെന്നാണ് നസീഹ് പറയുന്നത്. എന്നാല്‍ ആരൊക്കെയാണ് 'ഞങ്ങള്‍' എന്ന് ചോദിക്കരുത്. എസ്എഫ്‌ഐയുടെ കീടങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം എന്നും നസീഹ് പറയുന്നത്. ആദ്യത്തെ കമ്യൂണിസ്റ്റ് സമ്മേളനം നടന്ന ആക്കിലപ്പറമ്പ് തന്റെ വല്യുപ്പയുടെ തറവാടായിരുന്നു എന്നതാണ് ആ സത്യം.

എന്റെ പെങ്ങന്‍മാര്‍ക്ക് നേരെ കുരച്ചാല്‍

ഇനി ഒരു തവണയെങ്കിലും കേരളത്തിലെ എന്റെ സഹോദരിമാര്‍ക്ക് നേരെ എസ്എഫ്‌ഐ എന്ന സംഘടന കുരച്ചാല്‍ ഈ കാണുന്ന ഞാനും പിന്നെ എന്റെ പിന്നിലാരാണെന്നും അറിയും- ഇതാണ് നസീഹിന്റെ ഭീഷണി. താനും ഒരു സഖാവാണെന്നും അവകാശപ്പെടുന്നുണ്ട്.

എസ്ഡഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും

ഇനി ഇങ്ങനെ എന്തെങ്കിലും ഉണ്ടായാല്‍ എസ്എഫ്‌ഐ എന്ന സംഘടന തീര്‍ന്ന്!!! നിയമത്തിന്റെ വഴിയ്‌ക്കെങ്കില്‍ നിയമത്തിന്റെ വഴിക്ക്. അത് തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം... എസ്ഡ്പിഐയേയും പോപ്പുലര്‍ ഫ്രണ്ടിനേയും എങ്ങനെ നിയമത്തിന്റെ വഴിക്ക് കൊണ്ടുവരുന്നോ, അത് നിങ്ങള്‍ക്കും ബാധകമാക്കാന്‍ കഴിയും എന്നാണ് നസീഹ് പറയുന്നത്.

സഖാവാണ്... ദണ്ണം കൊണ്ടാണ്

ഞാനും ഒരു സഖാവാണ്. ഉള്ളിലെ ദണ്ണം കൊണ്ടാണ് ഇതൊക്കെ പറയുന്നത്. തന്തയില്ലാത്തരം ആണ് എസ്എഫ്‌ഐ ചെയ്യുന്നത്. ഇത്രയും നേരം നിങ്ങളെ സപ്പോര്‍ട്ട് ചെയ്ത് ആളാണ് താനെന്നും നസീഹ് പറയുന്നത്.

ജോലി രാജിവക്കുകയാണ്... ഇന്നല്ലെങ്കില്‍ ഈ ആഴ്ച

തിരുവനന്തപുരത്ത് ഒരു സര്‍ക്കാര്‍ ഓഫീസിലാണ് ജോലി ചെയ്യുന്നത് എന്നാണ് നസീഹിന്റെ വാദം. ഇന്ന് ഈ ജോലി രാജിവയ്ക്കുകയാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീടത് ഈ ആഴ്ച എന്നായി. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സഹകരിക്കാന്‍ വയ്യാത്തതുകൊണ്ടാണത്രെ ജോലി രാജിവയ്ക്കുന്നത്.

ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യടാ...

നിങ്ങക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യടാ... ഞാനിവിടെ പെരുമ്പാവിലുണ്ട്. വിളിച്ച് പറയെടാ.. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന്... നസീഹിന്റെ വെല്ലുവിളി ഇങ്ങനെയൊക്കെയാണ്.

പെണ്ണിന് നേരെ മാത്രമല്ല, ആണിന് നേരേയും

ഇനി ഏതെങ്കിലും പെണ്ണിന് നേരെയല്ല, ആണിന് നേരെ മോറല്‍ ട്രാഫിക്കിങ് നടന്നാല്‍ പോലും നിയമത്തിന്റെ വഴിക്ക് പോകാന്‍ തങ്ങള്‍ക്കറിയാമെന്നാണ് അടുത്തത്. അതുകൊണ്ട് തീരുന്നില്ല, കൈയ്യൂക്കിന്റെ വഴിയും അറിയാമെന്നാണ് ഭീഷണി

എന്താണ് റെവല്യൂഷന്‍ എന്ന് കാണിച്ച് തരാം

ഇത്രയും കാലം ഞാന്‍ മിണ്ടാതിരുന്നു. എന്താണ് റെവല്യൂഷന്‍, എന്താണ് വിപ്ലവം എന്ന് കാണിച്ച് തരാമെന്നാണ് അടുത്തത്. താന്‍ ആരാണെന്ന് നേതാക്കളോട് പോയി ചോദിക്കാനും പറയുന്നുണ്ട്.

ഇതാണ് നസീഹിന്റെ ഫേസ്ബുക്ക് വീഡിയോ. സംഗതി ഇപ്പോള്‍ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

English summary
Facebook video of youth against SFI gone viral.
Please Wait while comments are loading...