Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഹേഷിന്റേത് അല്ല, ഇത് അമ്മച്ചിയുടെ പ്രതികാരം' തോറ്റിട്ടും പിന്മാറിയില്ല, പത്താംക്ലാസ് പാസായി നടി ലീന

ചേർത്തല: എഴുപത്തി മൂന്നാം വയസ്സില്‍ പത്താം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടി ലീന ആന്റണി. സെപ്റ്റംബറിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ലീന പരീക്ഷ എഴുതിയത്. നവംബർ അവസാനം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും എല്ലാ വിഷയത്തിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല.

കെമിസ്ട്രിക്കും കണക്കിനുമായിരുന്നു ലീന പരാജയപ്പെട്ടത്. എന്നാല്‍ ആദ്യ പരാജയത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെടാതിരുന്ന താരം സേ പരീക്ഷ എഴുതി വിജയം പിടിച്ചെടുക്കുകയായിരുന്നു. വർഷങ്ങളുടെ നാടക പ്രവർത്തന പരിചയമുള്ള ലീന മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അമ്മച്ചിയായി വേഷമിട്ടുകൊണ്ടാണ് സിനിമയിലേക്ക് എത്തുന്നത്.

പരീക്ഷ ഫലം പുറത്ത് വന്നതിന് പിന്നാലെ

പരീക്ഷ ഫലം പുറത്ത് വന്നതിന് പിന്നാലെ ലീനയെ അഭിനന്ദിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത് വന്നു. 'സേ പരീക്ഷ റിസൾട്ട് വന്നു. ശ്രീമതി ലീന ആന്റണി പത്താം ക്ലാസ് വിജയിച്ചു. മുതിർന്നവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സ് വഴി തുടർപഠനസൗകര്യം ഒരുക്കിയതിലൂടെയാണ് ശ്രീമതി ലീന ആന്റണി പത്താം ക്ലാസിൽ വിജയിക്കാനായത്. സന്തോഷം, അഭിമാനം...ശ്രീമതി ലീന ആന്റണിയ്ക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ'- മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

2022 സെപ്റ്റംബർ 12 ന് ഞാൻ ഫേസ്ബുക്കിൽ

2022 സെപ്റ്റംബർ 12 ന് ഞാൻ ഫേസ്ബുക്കിൽ സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ 73 - കാരിയും സിനിമാ - നാടക നടിയുമായ ശ്രീമതി ലീന ആന്റണിയെ കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിങ്ങനെയാണ്. "പ്രായം വെറും നമ്പർ മാത്രമെന്ന് വെറുതെ പറയുന്നതല്ല കേട്ടോ. സംസ്ഥാന സാക്ഷരതാ മിഷന്റെ 10-ാം തരം തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയ ഈ 73 - കാരിയെ നിങ്ങൾക്കെല്ലാവർക്കുമറിയാം. ചേർത്തല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സിനിമാ - നാടക നടി ശ്രീമതി ലീന ആന്റണി പരീക്ഷ എഴുതിയത്. ശ്രീമതി ലീന ആന്റണി ഏവർക്കും ഒരു മാതൃകയാണ്. അഭിനന്ദനങ്ങൾ"- എന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

പത്താംക്ലാസ് പരീക്ഷ വിജയിച്ചതോടെ

പത്താംക്ലാസ് പരീക്ഷ വിജയിച്ചതോടെ ഇനി പ്ലസ് വണ്‍ തുല്യതാ പരീക്ഷയ്ക്ക് ചേരാന്‍ സാധിക്കും. സ്പോക്കള്‍ ഇംഗ്ലീഷ് കോഴ്സിനും ലീന ഇപ്പോള്‍ ചേർന്നിട്ടുണ്ട്. മൂന്നു മാസമായി കലാമണ്ഡലം അശ്വതിയുടെ കീഴിൽ കൂടിയാട്ടവും പഠിക്കുന്നു. പഠിക്കാന്‍ ഏറെ താല്‍പര്യം ഉണ്ടായിരുന്നെങ്കിലും അപ്പന്റെ മരണം കാരണം പത്താം ക്ലാസില്‍ പഠനം നിർത്തേണ്ടി വന്ന വ്യക്തിയാണ് ലീന.

മുടിയുടെ ശക്തിമരുന്ന് നെല്ലിക്ക തന്നെ; മുഖത്തിനും മോശമല്ല, അറിയാം ഗുണങ്ങള്‍

കുടുംബത്തിന്റെ വരുമാനത്തിനായി 13-ാം വയസ്സില്‍

കുടുംബത്തിന്റെ വരുമാനത്തിനായി 13-ാം വയസ്സില്‍ തന്നെ നാടക അഭിനയവുമായി തട്ടില്‍ കയറിയതോടെ പഠിത്തം നിന്നും. ആ അഭിനയ ജീവിതം പതിറ്റാണ്ടുകളോളം നീണ്ടു. അമച്വർ നാടകവേദികളിൽ സജീവമായിരുന്ന അവർ, നാടക ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ ഭർത്താവും നടനുമായ കെ.എൽ. ആന്റണിയെ വിവാഹം ചെയ്തു. ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തില്‍ ഭർത്താവ് ആന്റണിയും (ഫഹദിന്റെ ചാച്ചന്‍) ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഭർത്താവിന്റെ മരണത്തിന് ശേഷമുള്ള ഒറ്റപ്പെടലാണ് ലീനയെ

ഭർത്താവിന്റെ മരണത്തിന് ശേഷമുള്ള ഒറ്റപ്പെടലാണ് ലീനയെ വീണ്ടും പഠനത്തിലേക്ക് അടുപ്പിക്കുന്നത്. കൻ ലാസർ ഷൈനിന്റെ ഭാര്യ അഡ്വ. മായാകൃഷ്ണനാണ് അമ്മച്ചിയോട് പത്താം ക്ലാസ് പൂർത്തിയാക്കിയാലോ എന്ന ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്. ആ ചോദ്യത്തിന് അമ്മച്ചിയും ഉത്തരംമൂളിയതോടെ പിന്നീട് പഠനത്തിലേക്ക് തിരിയുകയായിരുന്നു. ലീനയ്ക്കൊപ്പം കൂട്ടുകാരി ലളിതയും ക്ലാസിലുണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+