കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകത്തിന് കാരണം മതം മാറിയത്? പിന്നില്‍ സഹോദരീ ഭര്‍ത്താവടക്കമുള്ളവര്‍?കൂടുതല്‍ പേര്‍ പിടിയില്‍

കൊലപാതകത്തിന് പിന്നില്‍ ബന്ധുക്കള്‍ തന്നെയാണെന്ന് ഫൈസലിന്‍റെ അമ്മയും പറഞ്ഞിരുന്നു.

  • By Desk
Google Oneindia Malayalam News

മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയിലായതായി സൂചന. ഫൈസലിന്റെ സഹോദരീ ഭര്‍ത്താവടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരെ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവരും സജീവ അര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് തന്നെയാണ് പോലീസ് നല്‍കുന്ന സൂചനകള്‍.

നവംബര്‍ 19 ശനിയാഴ്ച പുലര്‍ച്ചെയാണ് കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെച്ച് ഫൈസല്‍ കൊല്ലപ്പെടുന്നത്. ഞായറാഴ്ച തിരിച്ച് ഗള്‍ഫില്‍ പോകാനിരിക്കെയായിരുന്നു ഫൈസലിനെ കൊലപ്പെടുത്തിയത്. മാസങ്ങള്‍ക്ക് മുമ്പാണ് അനില്‍ കുമാര്‍ എന്ന ഫൈസല്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ചത്. ഫൈസലിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

അനില്‍ കുമാര്‍ ഫൈസാലയത് ഇഷ്ടപ്പെട്ടില്ല

അനില്‍ കുമാര്‍ ഫൈസാലയത് ഇഷ്ടപ്പെട്ടില്ല

ഹിന്ദുമത വിശ്വാസിയായിരുന്ന അനില്‍ കുമാര്‍ മതം മാറി ഇസ്ലാം മതം സ്വീകരിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. ഫൈസലിന്റെ ബന്ധുക്കളടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് ഫൈസലിന് നിരവധി തവണ ഭീഷണിയുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍പും കൊലപാതക ശ്രമം

മുന്‍പും കൊലപാതക ശ്രമം

മതം മാറിയ ഫൈസലിന്റെ ഭാര്യയും കുട്ടികളും പിന്നീട് ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ മറ്റു കുടുംബാംഗങ്ങളെയും മതം മാറ്റുമെന്ന ഭയവും മതം മാറിയതിലുള്ള വിരോധവുമാണ് ഫൈസലിനെ കൊല്ലാനുള്ള തീരുമാനത്തിലേക്ക് നയിച്ചെതെന്നും പറയുന്നുണ്ടത്രേ. മതം മാറിയതു കാരണം മുമ്പും ഫൈസലിന് നേരെ വധശ്രമം ഉണ്ടായെന്നും, ജീപ്പിലെത്തിയ സംഘം ഒരു മാസം മുമ്പ് ഫൈസലിനെ വധിക്കാന്‍ ശ്രമിച്ചെന്നും മൊഴികളുണ്ട്.

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ഫൈസലിനെ കൊലപ്പെടുത്തിയത് സ്വന്തം ബന്ധുക്കള്‍ തന്നെയാണെന്നാണ് ഫൈസലിന്റെ അമ്മ വിവിധ ടെലിവിഷന്‍ ചാനലുകളോട് പ്രതികരിച്ചത്. ഫൈസലിന്റെ സഹോദരീ ഭര്‍ത്താവടക്കമുള്ളവര്‍ ഫൈസലിനെ ഗള്‍ഫില്‍ നിന്നു വന്നാല്‍ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിരുന്നു. ഫൈസല്‍ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവും പുലര്‍ച്ചെ നാലു മണിക്ക് അലാറം വെച്ച് എഴുന്നേറ്റതായും അമ്മ പറഞ്ഞു.

കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകും?

കൂടുതല്‍ പേര്‍ ഇനിയും പിടിയിലാകും?

നവംബര്‍ 19 ശനിയാഴ്ച പുലര്‍ച്ചെയാണ് താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഭാര്യയുടെ മാതാപിതാക്കളെ വിളിക്കാന്‍ പോയ ഫൈസലിനെ ഓട്ടോ തടഞ്ഞ് കൊലപ്പെടുത്തിയത്. ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘമാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്ന് ഫാറൂഖ് നഗറിലെ മാസ് ബേക്കറിയില്‍ നിന്നും ലഭിച്ച സിസി ടിവി ക്യാമറകളില്‍ നിന്നും വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ തന്നെയാണോ നേരിട്ട് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഇവരെല്ലാം ഫൈസലിനെ വധിക്കാനുള്ള ഗൂഡാലോചനയില്‍ പങ്കാളികളാണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ കൂടുതല്‍ പേരെ ഇനിയും പിടികൂടാനുണ്ടെന്നും പോലീസ് അറിയിച്ചു.

English summary
Police has been arrested rss workers in faisal murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X