വ്യാജ ഡിഗ്രി വിവാദം; എസ്എഫ്ഐ പിരിച്ചുവിടണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ എന്ന സംഘടന വ്യാജന്മാരുടെ കൂടാരമായി മാറിയിരിക്കുകയാണെന്നും സംഘടനയെ പിരിച്ചുവിടണമെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തിലൊരിക്കലുമുണ്ടാകാത്ത നിലയിൽ എസ്എഫ്ഐ യുടെ നേതൃത്വത്തിൽ തേർവാഴ്ച നടക്കുകയാണ്.എംകോം പ്രവേശനത്തിന് നിഖിലിനായി ശുപാര്‍ശ ചെയ്ത നേതാവിനെ കണ്ടെത്തണം. ഇതിനെ ന്യായീകരിക്കാനും ഗോവിന്ദൻമാഷ് വരുമോയെന്നgx ചെന്നിത്തല ചോദിച്ചു.

'എസ്എഫ്ഐ എന്ന സംഘടന വ്യാജന്മാരുടെ കൂടാരമായി മാറിയിരിക്കുന്നകയാണ്. തെരെഞ്ഞെടുപ്പിൽ മത്സരിക്കാതെ എസ്.എഫ് നേതാവ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറാകുന്നു. പരീക്ഷ എഴുതാതെ എസ്.എഫ്.ഐ യുടെ സെക്രട്ടറി ജയിച്ചതായി മഹാരാജാസ് കോളേജിലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നു. പിൻവാതിലിലൂടെ റിസർച്ച് നടത്തി ഡോക്ടറേറ്റ് നേടിയ ശേഷം വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റോടെ ലക്ചറർ നിയമനത്തിൽ പോകുന്നതും എസ്.എഫ്.ഐക്കാരാണ്.
ഏറ്റവും ഒടുവിൽ കായംകുളം എം.എസ്.എം കോളേജിൽ ബികോമിന് തോറ്റ എസ്.എഫ്.ഐ നേതാവ് കലിംഗ യൂണിവേഴ്സിറ്റിയിൽ നിന്ന് ബികോം പാസായി എംകോമിന് അഡ്മിഷൻ നേടിയ വിചിത്രമായ വാര്‍ത്തയാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. രാവിലെ എസ്.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറിയാണിത് പരിശോധിക്കുന്നത്. അദ്ദേഹത്തിന് പരിശോധിക്കാനുളള എന്ത് അധികാരമാണുള്ളത് സർവ്വകലാശാലയുടെ വി.സി ആണോ അദേഹം ? സർവ്വകലാശ രജിസ്റ്റാർ ആണോ ? അദ്ദേഹമാണോ ഇത് പരിശോധിക്കേണ്ടത്. രാവിലെ അദേഹം പരിശോധിച്ചിട്ട് പറഞ്ഞു ഈ കുട്ടിയുടെ സർട്ടിഫിക്കറ്റിനകത്ത് ഒരു കുഴപ്പവുമില്ലായെന്നും എല്ലാം നീതിപൂർവ്വവും, ന്യായപൂർണ്ണവുമാണ് അഡ്മിഷൻ നടത്തിയതെന്നും പറയുന്നു.
ഇപ്പോൾ കലിംഗ യൂണിവേഴ്സിറ്റി പറയുന്നു ഇങ്ങന ഒരു വിദ്യാർത്ഥി ഇവിടെ പഠിച്ചിട്ടില്ലായെന്ന്. കേരളാ യൂണിവേഴ്സിറ്റിയുടെ വി.സി പറയുന്നു മൂന്ന് വർഷവും ഇവിടെതന്നെയാണ് പഠിച്ചത് റെഗുലർ സ്റ്റുഡന്റ് ആണെന്ന് പറയുന്നു.
എന്തൊരു തട്ടിപ്പാണ് ഇതൊക്കെ. എസ്.എഫ്.ഐ എന്ന സംഘടന പിരിച്ചുവിടുകയാണ് വേണ്ടത്. പി.എസ്.സി യുടെ തട്ടിപ്പ് വന്നാൽ അതിൽ എസ്.എഫ്.ഐ, മയക്ക് മരുന്ന് പിടിച്ചാൽ അവിടെ എസ്.എഫ് ഐ, വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടായാൽ എസ്.എഫ്.ഐ മാത്രമല്ല അനകൃതനിയമനം നേടുന്നതെടുത്താൽ എസ്.എഫ്.ഐ കോളേജുകളിൽ അക്രമണം നടന്നാൽ അതിന്റെ പിന്നിൽ എസ്.എഫ്.ഐ. സർക്കാരും, പാർട്ടിയും ഇത്തരം ആളുകളെ സംരക്ഷിച്ച്, സംരക്ഷിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അരാജകത്വമുണ്ടാക്കുന്ന ഒരു പ്രസ്ഥാനമായി എസ് എഫ് ഐ മാറിയിരിക്കുകയാണ്.
എസ്.എഫ് ഐ യുടെ സംസ്ഥാന സെക്രട്ടറി പത്രസമ്മേളനം നടത്തി പത്രക്കാരെ വിമർശിക്കുകയാണ്. ഒരു ഉളുപ്പുമില്ലാതെ മാധ്യമങ്ങൾ വ്യാജ വാര്‍ത്തകൾ കൊടുക്കുന്നു എന്ന്. ആരാണിവിടെ വ്യാജ വാര്‍ത്തകൾ കൊടുത്തത് ? ആരാണീ കുട്ടിയെ കായംകുളം എം.എസ്.എം കോളേജിൽ പ്രവേശിപ്പിക്കാൻ വേണ്ടി റെക്കമെന്റ് ചെയ്ത ? ഉന്നതനായ നേതാവാരാണ് ?അത് പുറത്ത് വരേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ്. മാനേജ്മെന്റിന്റെ പ്രതിനിധികൾ പറയുന്നു ഉന്നതനായ ഒരു സി.പി.എം നേതാവിന്റെ ശുപാര്‍ശ പ്രകാരമാണ് ഈ കുട്ടിക്ക് അഡ്മിഷൻ കൊടുത്തത് എന്ന്. അത് പുറത്ത് വരണം. അപ്പോൾ കേരളാ യൂണിവേഴ്സിറ്റിയുടെ വി.സി പറയുന്നതും, കലിംഗ യൂണിവേഴ്സിറ്റിയുടെ രജിസ്റ്റാർ പറയുന്നതിൻ്റെ വസ്തുതകൾ പരിശോധിക്കുമ്പോൾ എസ് എഫ് ഐ പറഞ്ഞത് പച്ചക്കള്ളമാണെന്ന് ബോധ്യമാകും.
ഈ സംഘടനയ്ക്ക് ഇനി കേരളത്തിൽ പ്രവർത്തിക്കാനുളള ധനകമ്മികമായ അവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് എസ്.എഫ്.ഐ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുന്നു. എസ്.എഫ്.ഐ നേതാവായിരുന്ന വിദ്യാ വിജയൻ പതിമൂന്ന് ദിവസമായി പോലീസ് പിടിക്കുന്നില്ലാ എവിടെ പോയി പോലീസ്? എന്തുകൊണ്ട് പിടിക്കുന്നില്ലാ. എന്ത് അന്വേഷണമാണ് നടക്കുന്നത് ?
ഈ നാട്ടിൽ പോലീസിനെ ഭരണ സംവിധാനത്തെ ഉപയോഗിച്ച് കൊണ്ട് വ്യാജൻമാർ വിലസുകയാണ്.
ഒരു മര്യാദയുമില്ലാത്ത നിലയിലാണ് സർവ്വകലാശാലകളിൽ ഇത്തരത്തിലുളള പ്രവർത്തനങ്ങൾ നടക്കുന്നത്. സർവ്വകലാശാലകളിൽ വി.സിമാർ വേണ്ടാ അതുകൊണ്ടാണല്ലോ വി.സി മാരെ നിയമിക്കാത്തത്. പകുതിയോളം യൂണിവേഴ്സിറ്റികളിൽ വി.സിമാരില്ലാ. കോളേജുകളിൽ പ്രിൻസിപ്പൽമാരില്ലാ ഗവണ്‍മെന്റ് കോളേജുകളിൽ അവിടെ എന്താണ് നടക്കുന്നതെന്ന് ആർക്കുമറിയില്ലാ. കുട്ടികൾ പുറത്ത് നിന്ന് പരീക്ഷ എഴുതി അകത്ത് പേപ്പറ് കൊണ്ട് കൊടുത്തിട്ട് ആളുകളെ വിജയിപ്പിക്കുന്നു. കേരളത്തിനാകെ അവമതിപ്പുണ്ടാകുന്ന സംഭവങ്ങളാണ് ദിനംപ്രതി നടക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് ഓരോ സർവ്വകലാശാലകളെ പറ്റിയും കോളേജുകളെ പറ്റിയും ഉയര്‍ന്ന് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലൊരിക്കലുമുണ്ടാകാത്ത നിലയിൽ എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ തേർവാഴ്ച നടക്കുകയാണ്. ഇത് ചോദ്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകന്മാരുടെ പേരിൽ കേസുടുക്കുക. അവരെ അപമാനിക്കുക !ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഞാൻ ആവർത്തിക്കുന്നു എസ്.എഫ്.ഐ എന്ന സംഘടന സാമൂഹ്യ വിരുദ്ധൻമാരുടെ താവളമായി മാറി കഴിഞ്ഞിരിക്കുന്നു. ഇത് പിരിച്ചുവിടുകയാണ് വേണ്ടത്. ഇതിനെയും ന്യായീകരിക്കാൻ ഒരു പക്ഷെ ഗോവിന്ദൻ മാഷ് വരുവായിരിക്കും !!!'












Click it and Unblock the Notifications