കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ ഡയമണ്ട് വ്യാപാരികള്‍; ഒറിജിനലിനെ വെല്ലും, സര്‍ട്ടിഫിക്കറ്റും റെഡി; മൂന്ന് പേര്‍ പിടിയില്‍

മൂന്ന് വ്യാജ ഡയമണ്ട് വില്പനക്കാര്‍ തൃശൂരില്‍ അറസ്റ്റില്‍. വ്യാജ പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റും അവര്‍ നിര്‍മിച്ചിരുന്നു.

  • By Jince K Benny
Google Oneindia Malayalam News

തൃശൂര്‍: കറന്‍സിയും സ്വര്‍ണവും വ്യാജന്മാര്‍ വിലസാറുണ്ട്, എന്നാല്‍ ഡയമണ്ടില്‍ വ്യാജന്‍ ആരും പ്രതീക്ഷിക്കില്ല. ആ പ്രതീക്ഷയാണ് വ്യാജന്മാരുടെ നേട്ടം. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ മറവില്‍ വ്യാജ ഡയമണ്ട് ആഭരണങ്ങള്‍ നിര്‍മിച്ച് വില്പന നടത്തിയ മൂന്ന് പേര്‍ തൃശൂരില്‍ പോലീസ് പിടിയിലായി. കേരളത്തിനകത്തും പുറത്തും നിരവധി ജുവലറികളിലാണ് ഇവര്‍ വ്യാജ ഡയമണ്ട് വില്പന നടത്തിയത്.

Arrest

രാമപുരം താണിക്കല്‍ റിജോ, അരണാട്ടുകര അക്കരപ്പുറം സനൂപ്, കുന്നത്തങ്ങാടി ചേമ്പാലക്കാട്ടില്‍ അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പോലീസിന്റെ പിടിയലായത്. റിജോയും സനൂപും പ്രമുഖ ജുവലറികളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നവരാണ്. ഈ പരിചയം മുതലാക്കിയാണ് ഇവര്‍ പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മിച്ചിരുന്നത്. മാറ്റ്‌ കുറഞ്ഞ ജമോളജിക്കല്‍ നെക്ലേസുകളും സ്റ്റഡുകളുമാണ് നിര്‍മിച്ചിരുന്നത്.

Arrest.

തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കോട്ടയം, തൊടുപുഴ, തിരുവല്ല, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ജുവലറികളിലാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. വ്യാജ പ്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ഓഫീസ് റോഡിലെ ഒരു കടയിലും മാറ്റ് കുറഞ്ഞ ആഭരണങ്ങള്‍ വിലിയാലുക്കായിലുള്ള മറ്റൊരു സ്ഥാപനത്തിലുമാണ് നിര്‍മിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

English summary
Three fake diamond merchants arrested in Thrisur. They sold fake diamonds with fake purity certificates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X