മക്കളെ കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയില്‍ മക്കളെ വിഷം കൊടുത്ത് കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ആത്മഹത്യ പ്രേരണകുറ്റത്തിനാണ് കുട്ടികളുടെ അമ്മയായ ദേവി(32)യ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ഭാര്യ കാമുകനൊപ്പം വീട് വിട്ടിറങ്ങിയതിനെത്തുടര്‍ന്നാണ് രാജേഷ് മക്കള്‍ക്കും സ്വന്തം അമ്മയ്ക്കും വിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കേസില്‍ ഏഴാം പ്രതിയാണ് ദേവി. ഇവരെ അറസ്റ്റ് ചെയ്ത് അട്ടക്കുളങ്ങര ജയിലിലേയ്ക്ക് മാറ്റി. തൃശ്ശൂര്‍ കോട്ടപ്പുറത്ത് ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ദേവി. രാജേഷുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് തോന്നിയതിനാലാണ് വീട് വിട്ടു പോയതെന്ന് സ്ത്രീ പറയുന്നു.

എന്നാല്‍ ഇവര്‍ ജോലി ചെയ്തിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ സഹപ്രവര്‍ത്തകന്‍ സഞ്ജു വി ദാസിനൊപ്പം നാടുവിട്ടെന്ന ആരോപണം നിഷേധിച്ചു. സഞ്ജുവുമായി തനിയ്ക്ക് സൗഹൃദം മാത്രമാണുള്ളതെന്നും സഞ്ജുവോ സുഹൃത്തുക്കളോ ഫോണില്‍ പോലും തന്നെ വിളിച്ചിട്ടില്ലെന്നും ദേവി പറഞ്ഞു.
വീട് വിട്ട് പോയെങ്കിലും ഭര്‍ത്താവ് മക്കള വെിഷം കൊടുത്ത് കൊല്ലുമെന്ന് കരുതിയില്ലെന്നും ദേവി പറഞ്ഞു. മെയ് 26 നാണ് രാജേഷ് മക്കള്‍ക്ക് വിഷം നല്‍കി മരിയ്ക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ വിഘ്‌നേശ്വര്‍, അമ്മു എന്നീ രണ്ട് കുട്ടികള്‍ മരിച്ചു. രാജേഷും മറ്റൊരു മകനും രക്ഷപ്പെട്ടു. കുട്ടികളെ വിഷം നല്‍കി കൊന്നതിന് രാജേഷ് റിമാന്‍ഡിലാണ്. മെയ് 26 നാണ് സംഭവം












Click it and Unblock the Notifications