കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ മുതൽ കൈതപ്രം വിശ്വനാഥൻ വരെ..കേരളത്തിന്റ നഷ്ടങ്ങൾ

Google Oneindia Malayalam News

കൊച്ചി; 2021 നഷ്ടങ്ങളുടെ വർഷമായിരുന്നു. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരായിരുന്നു ഈ വർഷം വിടവാങ്ങിയത്. മലയാളത്തിന്റ നഷ്ടങ്ങളെ കുറിച്ച്

 കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (ജനവരി-2)

കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (ജനവരി-2)

2021 ന്റെ തുടക്കത്തിലായിരുന്നു മലയാളത്തിന്റെ പ്രിയ കവി നീലമ്പേരൂർ മധുസൂദനൻ അന്തരിച്ചത്. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൗസലപര്‍വ്വം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനില്‍ നിന്നൊരാള്‍, ചമത, പാഴ്ക്കിണര്‍, ചിത തുടങ്ങി പതിനാലു കാവ്യസമാഹാരങ്ങളും കിളിയും മൊഴിയും, അമ്പിളിപ്പൂക്കള്‍, എഡിസന്റെ കഥ തുടങ്ങി എട്ടു ബാലസാഹിത്യ കൃതികളും ഉള്‍പ്പെടെ ഇരുപത്തിയേഴു ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം (1991), മൂലൂര്‍ സ്മാരക പുരസ്‌കാരം (1998), സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം (1998). കേരള സാഹിത്യ അക്കാദമിയുടെ കവിതയ്ക്കുള്ള പുരസ്‌കാരം (2000) എന്നിവ ലഭിച്ചിട്ടുണ്ട്.

 അനിൽ പനച്ചൂരാൻ (ജനവരി 3)

അനിൽ പനച്ചൂരാൻ (ജനവരി 3)

ഹൃദായാഘാതം മൂലമായിരുന്നു പ്രശസ്ത കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം.തലകറങ്ങി വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ശ്രീനിവാസനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നും എന്ന ഗാനത്തോടെയാണ് അനില്‍ പനച്ചൂരാന്‍ സിനിമാ ഗാനരചനാ മേഖലയില്‍ ശ്രദ്ധേയനാവുന്നത്. തുടര്‍ന്ന് കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ, ലാല്‍ ജോസിന്‍റെ തന്നെ വെളിപാടിന്‍റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ തുടങ്ങിയ ഗാനങ്ങളിലൂടെ അനില്‍ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. അറബിക്കഥ ഉള്‍പ്പടെ വിവിധ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.വയലില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയവയാണ് പ്രധാന കവിതകൾ.

 പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ( ഫെബ്രുവരി 25)

പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി ( ഫെബ്രുവരി 25)

തിരുവനന്തപുരം തൈക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു ഭാഷാ പണ്ഡിതനും അധ്യാപകനും കൂടിയായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ അന്ത്യം.
കേന്ദ്ര- സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.അപരാജിത, ഇന്ത്യയെന്ന വികാരം, സ്വാതന്ത്ര്യത്തെ കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങള്‍, മുഖമെവിടെ, ആരണ്യകം, ഉജ്ജയനിയിലെ രാപ്പകലുകള്‍, ചാരുലത എന്നിവയാണ് പ്രധാന കൃതികള്‍. 2014ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ പുരസ്‌ക്കാരം നല്‍കി ആദരിച്ചു .ഭൂമിഗീതങ്ങള്‍ എന്ന കൃതിക്കാണ് 1979ല്‍ അദ്ദേഹത്തിന് സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌ക്കാരം ലഭിച്ചത്. ഉജ്ജയനിയിലെ രാപ്പകലുകള്‍ എന്ന കൃതിക്ക് 1994ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരവും ലഭിച്ചിരുന്നു. മുഖമെവിടെ എന്ന കൃതിക്ക് 1983ല്‍ ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചു. 2010ല്‍ വയലാര്‍, വള്ളത്തോള്‍ പുരസ്‌ക്കാരങ്ങളും കവിയെ തേടിയെത്തി.

 പി ബാലചന്ദ്രന്‍ (ഏപ്രിൽ 5)

പി ബാലചന്ദ്രന്‍ (ഏപ്രിൽ 5)

മസ്തിക ജ്വരത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന്റെ (69) വിടവാങ്ങൽ
ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം പാവം ഉസ്മാന്‍ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 1989ലെ കേരള സാഹിത്യ പുരസ്‌കാരം, കേരള പ്രൊഫഷണല്‍ നാടക പുരസ്‌കാരം എന്നിവ ലഭിച്ചു.ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍ എന്ന സിനിമയാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം. ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, മാനസം, കല്ലുകൊണ്ടൊരു പെണ്ണ്, പുനരധിവാസം, പൊലീസ്, ഇവന്‍ മേഘരൂപന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ രചനയാണ്. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി.പുനരധിവാസം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച കഥ, മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവയും ലഭിച്ചു.നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വൺ ആയിരുന്നു അവസാന ചിത്രം.

 ആർ ബാലകൃഷ്ണ പിള്ള (മെയ് 3)

ആർ ബാലകൃഷ്ണ പിള്ള (മെയ് 3)

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ അന്ത്യം. വിദ്യാർത്ഥിയായിരിക്കെ കോൺഗ്രസിലൂടെയായുരുന്നു സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1964ൽ കെഎം ജോർജിനൊപ്പം ചേർന്ന് കേരള കോൺഗ്രസ് രൂപീകരിച്ചു. കേരള കോൺഗ്രസിന്റെ സ്ഥാപക സംസ്ഥാന ഭാരവാഹികളിൽ ജീവിച്ചിരുന്നവരിൽ അവസാനത്തെയാൾ കൂടിയായിരുന്നു അദ്ദേഹം. 1977ലാണ് പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേരള കോൺഗ്രസ് പിളരുകയും ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. 1977 മുതൽ 2001 വരെ തുടർച്ചയായ ഏഴു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൊട്ടാകരകരയിൽ നിന്നാണഅ ബാലകൃഷ്ണപിള്ള ജയിച്ച് കയറിയത്.. 2006 ൽ സിപിഎമ്മിലെ ഐഷ പോറ്റിയോട് പരാജയപ്പെട്ടു. 2017-ല്‍ കേരള മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിക്കപ്പെട്ടു.1982-87ൽ വൈദ്യുതി മന്ത്രിയായിരിക്കെ നടപ്പാക്കിയ ഇടമലയാർ, കല്ലട പദ്ധതികളുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ സുപ്രീം കോടതി അദ്ദേഹത്തെ ഒരു വർഷം തടവിന് വിധിച്ചിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ മന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.

 ഡെന്നീസ് ജോസഫ് (മെയ് 10)

ഡെന്നീസ് ജോസഫ് (മെയ് 10)

വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു അദ്ദേഹത്തിൻെ അപ്രതീക്ഷിത വിയോഗം. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഡെന്നീസ് ജോസഫ്.രാജാവിന്റെ മകന്‍, ന്യൂ ഡല്‍ഹി, ഭൂമിയിലെ രാജാക്കന്മാര്‍, നിറക്കൂട്ട്, നായര്‍ സാബ്, നമ്പര്‍ വണ്‍ ട്വന്റി മദ്രാസ് മെയില്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. 45 സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. മനു അങ്കിള്‍, അഥര്‍വം, തുടര്‍ക്കഥ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

 മാടമ്പ് കുഞ്ഞുക്കുട്ടന്‍ (മെയ് 11)

മാടമ്പ് കുഞ്ഞുക്കുട്ടന്‍ (മെയ് 11)

കൊവിഡ് ബാധിച്ചായിരുന്നു പ്രമുഖ സാഹിത്യകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചത്. 81 വയസ്സായിരുന്നു. 1941ല്‍ തൃശൂര്‍ ജില്ലയിലെ കിരാലൂരില്‍ ആണ് മാടമ്പ് കുഞ്ഞുക്കുട്ടന്റെ ജനനം. മാടമ്പ് ശങ്കരന്‍ നമ്പൂതിരി എന്നാണ് യഥാര്‍ത്ഥ പേര്. അശ്വത്ഥാമാവ് ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി. പിന്നീട് മഹാപ്രസ്ഥാനം, ഭ്രഷ്ട്, സാരമേയം, വാസുദേവ കിണി, പൂര്‍ണമിദം അടക്കമുളളവ പ്രധാന കൃതികളാണ്.

 കെ ആർ ഗൗരിയമ്മ (മെയ് 11)

കെ ആർ ഗൗരിയമ്മ (മെയ് 11)

കേരളത്തിന്റെ വിപ്ലവ നായികയായ കെ ആർ ഗൗരിയമ്മ തന്റെ 102 ാം വയസിലാണ് വിടവാങ്ങിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കേയായിരുന്നു മരണം. സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ കനലായി തിളങ്ങി നിന്ന നേതാവായിരുന്നു ഗൗരിയമ്മ .13 തവണ നിയമസഭയിലേകക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആറ് തവണ മന്ത്രിയായി. 1994 ൽ സിപിഎമ്മിൽ നിന്ന് പുറത്തായി ജെഎസ്എസ് രൂപീകരിച്ചു. പിന്നീട് യുഡിഎഫിലെത്തിയ ഗൗരിയമ്മ 2016 ൽ യുഡിഎഫ് വിട്ടു.

 പൂവ്വച്ചൽ ഖാദർ (ജൂൺ 22)

പൂവ്വച്ചൽ ഖാദർ (ജൂൺ 22)

ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) വിടവാങ്ങിയത്. അരനൂറ്റാണ്ടോളം സിനിമയിൽ പ്രവർത്തിച്ച പൂവച്ചല്‍ ഖാദര്‍ മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിരുന്നു. 1948 ഡിസംബര്‍ 25-ന് കാട്ടാക്കടയ്ക്കടുത്ത് പൂവച്ചലില്‍ ജനിച്ച മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദര്‍ പൊതുമരാമത്തു വകുപ്പില്‍ ദീര്‍ഘകാലം എന്‍ജിനീയറായിരുന്നു.നാഥാ നീ വരും കാലൊച്ച കേട്ടെൻ (ചാമരം), ഏതോ ജന്മ കല്പനയിൽ (പാളങ്ങൾ), അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ ), ശര റാന്തൽ തിരി താഴും,പൂ മാനമേ, ഇത്തിരി നാണം പെണ്ണിൻ കവിളിൽ ,ചിത്തരിത്തോണിയിൽ അക്കരെ പോകാൻ, കിളിയേ കിളിയേ, മന്ദാരച്ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ തുടങ്ങി മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ ഹിറ്റുകളിൽ ഉൾപ്പെടുന്നു.ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം,ദശരഥം തുടങ്ങി നിരവധി ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കെജി ജോർജ്, പിഎൻ മേനോൻ, ഐവി ശശി, ഭരതൻ, പത്മരാജൻ ഉൾപ്പെടെയുള്ള സംവിധായകർക്കൊപ്പം ഖാദർ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി നാടക ഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും എഴുതിയിട്ടുണ്ട്.

 നടി ചിത്ര ( ഓഗസ്റ്റ് 21)

നടി ചിത്ര ( ഓഗസ്റ്റ് 21)

ഹൃദയാഘാതത്തെ തുടർന്ന് 56ാം വയസിലായിരുന്നു നടി ചിത്രയുടെ അന്ത്യം. തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുകാലത്ത് നിറസാന്നിധ്യമായിരുന്ന താരം. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി പ്രമുഖ നടൻമാർക്കൊപ്പം വേഷമിട്ടു. പൊന്നുച്ചാമി, മിസ്റ്റര്‍ ബട്‌ലര്‍, അടിവാരം, പാഥേയം, സാദരം, കളിക്കളം എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായ സൂത്രധാരന്‍ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്.

 നടന്‍ റിസബാവ (സപ്റ്റംബർ 13)

നടന്‍ റിസബാവ (സപ്റ്റംബർ 13)

സ്ട്രോക്കിനെ തുടർന്നായിരുന്നു മലയാളികളുടെ 'പ്രിയപ്പെട്ട വില്ലനായ' നടന്‍ റിസബാവയുടെ അന്ത്യം. 54 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.നാടകത്തിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. 1984 ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശം. എന്നാൽ ചിത്രം റിലീസായിരുന്നില്ല പിന്നീട് 1990 ൽ ഷാജി കൈലാസ് ചിത്രം ഡോക്ടർ പശുപതി എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് 100 ഓളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായ് എന്ന വിലൻ കഥാപാത്രമാണ് റിസബാവയുടെ സിനിമാ ജീവിത്തിൽ വഴിത്തിരിവായത്. പിന്നീട് പല വില്ലൻ വേഷങ്ങളും റിസബാവ അവതരിപ്പിച്ചു.

 നെടുമുടി വേണു (ഒക്ടോബർ 11)

നെടുമുടി വേണു (ഒക്ടോബർ 11)

കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മലയാളത്തിലെ ഏറ്റവും അതുല്യരായ താരങ്ങളുടെ മുൻ നിരയിലുണ്ടായിരുന്ന നടന്റെ വേർപാട്. നാല്‍പ്പത് വര്‍ഷത്തോളം നീണ്ട സിനിമാ ജീവിതത്തില്‍ അഞ്ഞൂറില്‍ അധികം സിനിമകളിൽ വേഷമിട്ടു. രണ്ട് ദേശീയ പുരസ്‌ക്കാരങ്ങള്‍ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ആറ് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു.

 ബിച്ചു തിരുമല (നവംബർ 26)

ബിച്ചു തിരുമല (നവംബർ 26)

ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല വിടവാങ്ങിയത്. എന്നും ഓര്‍മിക്കാവുന്ന ഒരുപിടി പാട്ടുകള്‍ സമ്മാനിച്ച കവിയാണ് ബിച്ചു തിരുമല. 5000 ത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ഗാനസാഹിത്യ പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.

 പിടി തോമസ് (ഡിസംബർ 22)

പിടി തോമസ് (ഡിസംബർ 22)

അർബുദ രോഗത്തിന് ചികിത്സയിലിരിക്കേയായിരുന്നു തൃക്കാക്കര എം എൽ എ കൂടിയായ പിടി തോമസിന്റെ അപ്രതീക്ഷിത വിടവാങ്ങൽ.സ്വന്തം പ്രവർത്തന ശൈലികൊണ്ടും നിലപാടു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ നേതാവായിരുന്നു അദ്ദേഹം.നാലു തവണ എം എൽ എയും ഒരു തവണ എംപിയുമായിരുന്നു.പാരിസ്ഥിതിക വിഷയങ്ങളിൾ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

 കൈതപ്രം വിശ്വനാഥന്‍ (ഡിസംബർ 30)

കൈതപ്രം വിശ്വനാഥന്‍ (ഡിസംബർ 30)

2021 ന്റെ അവസാനത്തോട് അടുക്കുമ്പോഴാണ്
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്‍ വിടവാങ്ങിയത്. 58 വയസ്സായിരുന്നു. അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിവേയായിരുന്നു അന്ത്യം. പ്രമുഖ സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. തിളക്കം, കണ്ണകി, ദൈവനാമത്തിൽ, ഏകാന്തം അടക്കം മലയാളത്തില്‍ ഇരുപതിലേറെ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. കണ്ണകിയിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുളള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Controversies that Pinarayi government faced in 2021 | Oneindia Malayalam

English summary
famous people who passed away in 2021 in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X