സിപിസിആര്‍ഐയില്‍ കര്‍ഷക സമ്മേളനം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.പി.സി.ആര്‍.ഐ) സ്ഥാപക ദിനത്തിന്റെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും രജതജൂബിലി ആഘോഷത്തിന്റെയും ഭാഗമായുള്ള കര്‍ഷക സമ്മേളനത്തിന് സി.പി.സി.ആര്‍.ഐ.യില്‍ തുടക്കമായി. കേന്ദ്രമന്ത്രി ഡി.വി സദാനന്ദഗൗഡ ഉദ്ഘാടനം ചെയ്തു. പി. കരുണാകരന്‍ എം.പി. അധ്യക്ഷതവഹിച്ചു.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ഹോര്‍ട്ടി കള്‍ച്ചറല്‍ കമ്മീഷണര്‍ ഡോ. ബി.എന്‍.എസ് മൂര്‍ത്തി, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, ആത്മ പ്രൊജക്ട് ഡയറക്ടര്‍ കെ.ടി.ലീന, സംഘാടക സമിതി ചെയര്‍മാനും സി.പി.സി.ആര്‍.ഐ ഡയറക്ടറുമായ ഡോ. പി. ചൗഡപ്പ, സാമൂഹ്യ ശാസ്ത്ര വിഭാഗം മേധാവി ഡോ. സി. തമ്പാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി അഞ്ചിന് ആരംഭിച്ച കാര്‍ഷിക വ്യാവസായിക പ്രദര്‍ശനത്തിന് നൂറുകണക്കിനാളുകളാണ് ദിനേന എത്തുന്നത്. പ്രദര്‍ശനം പത്ത് വരെ തുടരും.

farmer

കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം, സെമിനാറുകള്‍, പരിശീലനങ്ങള്‍, സ്റ്റാമ്പ് പ്രകാശനം, അവാര്‍ഡ് ദാനം തുടങ്ങിയ പരിപാടികള്‍ നടന്നുവരികയാണ്.

അറിവും ജീവിതവുമാണ് വിദ്യാഭ്യാസം-സ്‌പീക്കർ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Farmer's convention started in CPCRI

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്