കര്‍ഷകന്റെ ആത്മഹത്യ...വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍!! കേസെടുക്കണമെന്ന് ബന്ധുക്കള്‍

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ കര്‍ഷകന്‍ വില്ലേജ് ഓഫീസിനു മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. സിരീഷിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ചക്കിട്ടപ്പാറ കാവില്‍ പുരയിടത്തില്‍ ജോയ് എന്ന തോമസിനെയാണ് (58) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദമ്പതികളെ തടഞ്ഞുനിര്‍ത്തി!! ഭാര്യയുടെ ദേഹത്ത് ബിയര്‍ ഒഴിച്ചു!! അസഭ്യവും...പിന്നെ നടന്നത്

1

അതേസമയം, സംഭവത്തെക്കുറിച്ച് ജില്ലാ കളക്ടറെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് ദുഖകരമായ സംഭവമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

2

കര്‍ഷകന്റെ മരണത്തിനു കാരണക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉചിതമായ നടപടി സ്വീകരിക്കുന്നതോടൊപ്പം ആശ്രിതക്കു ജോലി നല്‍കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

English summary
Village assistant suspended in farmer's suicide
Please Wait while comments are loading...