ജാമ്യവ്യവസ്ഥ ലംഘിച്ച് കാരായി; മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍, ഇരിപ്പിടം അതിഥികള്‍ക്കൊപ്പം

  • Written By:
Subscribe to Oneindia Malayalam

തലശേരി: കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന്‍. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിന് കോടതി അനുവദിച്ച ഇളവ് കാരായി രാജന്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. തലശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിലാണ് പ്രത്യേക അതിഥിയായി കാരായി രാജനെത്തിയത്.

13

തലശേരിയില്‍ സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലാണ് കാരായി രാജന്‍ പങ്കെടുത്തത്. അഭിഭാഷകനെ കാണാനാണ് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയതെന്ന് കാരായി രാജന്‍ പറഞ്ഞു. പക്ഷേ, അതിഥികള്‍ക്ക് നല്‍കുന്ന ടാഗ് അദ്ദേഹം കഴുത്തിലണിഞ്ഞിരുന്നു. മാത്രമല്ല, ഗസ്റ്റുകള്‍ ഇരിക്കുന്ന മുന്‍നിരയില്‍ തന്നെ ആയിരുന്നു കാരായിയുടെ ഇരുത്തം.

പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കാരായി ഉണ്ടായിരുന്നു. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി രാജന്‍. കഴിഞ്ഞ ജൂണില്‍ എറണാകുളം വിട്ടുപോകാന്‍ കാരായിക്ക് കോടതി അനുമതി നല്‍കിയിരുന്നു.

പാര്‍ട്ടി പത്രത്തില്‍ പ്രൂഫ് റീഡറായി അദ്ദേഹത്തിന് ജോലി ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിന് കോടതി അനുമതി നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം കൂടിയാണ് കാരായി രാജന്‍. പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിനും അതിന് വേണ്ടി കണ്ണൂരില്‍ പോകുന്നതിനും അനുമതിയുണ്ട്.

എന്നാല്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കുന്നതിന് കണ്ണൂരിലെത്തുന്ന കാരായി രാജന് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. ഇപ്പോള്‍ തലശേരിയില്‍ നടന്ന ചടങ്ങിലാണ് കാരായി രാജന്‍ പങ്കെടുത്തത്. ഫസല്‍ കൊല്ലപ്പെട്ടതും തലശേരിയിലായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Fasal Case: Karayi Rajan in Public FunctionI

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്